Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്ദേ ഭാരത് മിഷന്‍ പ്രവാസിയോകളോട് കാണിക്കുന്ന അവഗണന; സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി ആക്ഷേപം വ്യാപകമായി ഉയരുന്നു

12 JUNE 2020 06:03 PM IST
മലയാളി വാര്‍ത്ത

അങ്ങനെ കൊറോണ വൈറസ് ഭീതിക്കിടയിലും നിരവധി സമ്മര്‍ദ്ധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുപോകുവാന്‍ ഇന്ത്യന്‍ ഭരണകൂടം വന്ദേ ഭാരത് മിഷൻ വഴി തയ്യാറായത്. വന്ദേ ഭാരത് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ തികച്ചും വിവേചനപരമായ നിലപാടാണ് സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് ഇതിനോടകം തന്നെ ആക്ഷേപമുയരുന്നു.

ഈ പദ്ധതിയുടെ പുതിയ ഘട്ടത്തില്‍ ഈ മാസം 16ാം തിയതി മുതല്‍ 22 വരെയുള്ള കാലയളവില്‍ സൗദിയില്‍ നിന്ന് 12 വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഒരെണ്ണംപോലും കേരളത്തിലേക്കില്ല എന്നത് പ്രവാസി മലകയാളികളെ കൂടുതൽ സമ്മർദ്ദത്തിലേക്ക് ആക്കുകയാണ്.

അതോടൊപ്പം തന്നെ സൗദിയിലുള്ള 26 ലക്ഷത്തില്‍പരം വരുന്ന ഇന്ത്യക്കാരില്‍ 14 ലക്ഷത്തിലധികം മലയാളികളാണ്. കോവിഡ് പശ്ചാതലത്തില്‍ നാട്ടിലേക്ക് പോകാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നിട്ടും വിവിധ ഘട്ടങ്ങളിലായി ഇത് വരെ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് അനുവദിച്ചത് വെറും 21 വിമാനങ്ങള്‍ മാത്രമാണ്.

എന്നാൽ എത്തിനോടകമാ തന്നെ യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് അനുവദിച്ചത് 130ഓളം വിമാനങ്ങളാണ്. ഇരു രാജ്യങ്ങളിലുമുളള മലയാളികളുടെ എണ്ണം ഏകദേശം സമാനമാണെന്നിരിക്കെ, വിമാനങ്ങളനുവദിക്കുന്നതിലെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ലെന്നും പ്രവാസി സമൂഹം ചൂണ്ടിക്കാട്ടുന്നു. ഈ ഒരു വിഷയം മുൻനിർത്തി ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends