പ്രവാസികളുടെ വയറ്റത്തടിക്കുന്ന തീരുമാനവുമായി കുവൈറ്റ്; പ്രവാസികൾ രാജ്യത്തിെൻറ മുതൽക്കൂട്ടായി മാറുകയാണ്

പ്രവാസികളുടെ വയറ്റത്തടിക്കുന്ന തീരുമാനവുമായി എത്തിയ കുവൈറ്റിന് മറുവപ്പടി നൽകി യുഎഇ. പ്രവാസികൾ രാജ്യത്തിെൻറ മുതൽക്കൂട്ടാണെന്നും അവരെ ഒരിക്കലും ഒഴിവാക്കാനാവില്ലെന്നും യു.എ.ഇ അടിസ്ഥാന വികസന മന്ത്രി അബ്ദുള്ള ബിൻ മുഹമ്മദ് ബെൽഹൈഫ് അൽ നുെഎമി മാധ്യമങ്ങളോട് പറയുകയുണ്ടായി.
ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇത്തരത്തിൽ പറഞ്ഞത്. കുവൈത്തിൽ പ്രവാസികളുടെ എണ്ണം കുറക്കാൻ പോകുന്നുവെന്ന വാർത്തയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു പ്രവാസികളെ ചേർത്ത് നിർത്തിയുള്ള അദ്ദേഹത്തിന്റെ മറുപടി. അതായത് പ്രഗത്ഭരായ പ്രവാസി തൊഴിലാളികളുള്ള നാടാണ് യു.എ.ഇ. അവരെ രാജ്യത്തിന് ആവശ്യമാണ്. കോവിഡ് -19 അധികകലാം ഇവിടെയുണ്ടാവില്ല എന്നും ലോകം ഇതിൽനിന്ന് രക്ഷനേടുക തന്നെ ചെയ്യും എന്നും അദ്ദേഹം പറയുകയുണ്ടായി.
ആയതിനാൽ തന്നെ പ്രഗത്ഭരായ തൊഴിലാളികളെ ഇപ്പോൾ നമ്മൾ ഒഴിവാക്കിയാൽ കോവിഡിന് ശേഷമുള്ള കാലത്ത് ഖേദിക്കേണ്ടിവരും. പ്രവാസികളാണെങ്കിലും യു.എ.ഇ പൗരന്മാരാണെങ്കിലും അവരെ ഇൗ സമയത്ത് കൈവിട്ടാൽ പിന്നീട് നഷ്ടമുണ്ടാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
https://www.facebook.com/Malayalivartha
























