കുവൈത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 575; വൈറസ് ബാധയെ തുടര്‍ന്ന് ഇന്ന് മൂന്ന് പേര്‍ മരിച്ചു

കുവൈത്തില്‍ ഇന്ന് 575 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,533 ആയി. രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് 3 പേര്‍ കൂടി മരണമടഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 306 ആയി. 9,993 ഇന്ത്യക്കാര്‍ക്കാണ് ഇന്നലെ വരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരുമാണ്.
ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 128, അഹമദി 144, ഹവല്ലി 96, കേപിറ്റല്‍
രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കു പ്രകാരം ഫര്‍വ്വാനിയയില്‍ മഹബൂലയില്‍ നിന്ന് 21പേര്‍ക്കും ഖസറില്‍ നിന്ന് 29 പേര്‍ക്കും ജിലീബില്‍ നിന്ന് 27 പേര്‍ക്കും സ അദ് അബ്ദുല്ലയില്‍ നിന്ന് 26 പേര്‍ക്കും മഹബൂലയില്‍ നിന്ന് 21 പേര്‍ക്കും അബ്ദലിയില്‍ നിന്ന് 19 പേര്‍ക്കുമാണ് രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇന്ന് 690 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 28,896 ആയി. ആകെ 8,331 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 190 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























