പുതിയ വിമാനങ്ങള്‍ ഉടന്‍ ഇല്ലെന്ന് ഖത്തർ; പ്രതിസന്ധി മറികടന്നത് മാത്രമേ പുതിയ വിമങ്ങൾ വാങ്ങുകയുള്ളു എന്ന് അധികൃതർ

ഓര്‍ഡര്‍നല്‍കിയ പുതിയ വിമാനങ്ങള്‍ ഉടന്‍ സ്വീകരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇ അക്ബര്‍ അല്‍ ബേക്കര്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ലോകത്തിലെ വന്‍കിട വിമാന നിര്‍മാണ കമ്പനികളായ ബോയിങ്, എയര്‍ബസ് എന്നിവിടങ്ങളില്‍ നിന്ന് ലക്ഷകണക്കിന് ഡോളറിന്റെ പുതിയ വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ ഇതിനോടകം തന്നെ പുതുതായി ചെയ്തിരിക്കുന്നത്.
എന്നാൽ ഈ വര്‍ഷവും 2021 ലും ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് അല്‍ബേക്കര്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഇക്കാര്യം 2 കമ്പനികളേയും അറിയിച്ചിട്ടുണ്ട്. കോവിഡ്-19 സാഹചര്യം വ്യോമ വ്യവസായത്തെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നതിനാല്‍ നിലവിലെ വിമാനങ്ങള്‍ കുറയ്‌ക്കേണ്ട അവസ്ഥയാണുളളതെന്നും അല്‍ബേക്കര്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.
അതേസമയം ബ്രിട്ടീഷ് എയര്‍വേയ്‌സ് ഉടമകളായ ഐഎജിക്ക് നല്‍കുന്ന പിന്തുണ തുടരുന്നതായിരിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐഎജിയിലുള്ള ഓഹരി നിക്ഷേപം ഖത്തര്‍ എയര്‍വേയ്‌സ് വര്‍ധിപ്പിച്ചതായുള്ള വാർത്തകൾ വന്നത്. എന്നാൽ നിലവിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധി കഴിഞ്ഞാൽ മാത്രമായിരിക്കും പുതിയ വിമാനങ്ങൾ ഓർഡർ ചെയുന്നത്.
https://www.facebook.com/Malayalivartha


























