Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരിഹാരം കണ്ടെത്തും വരെ കോവിഡ് ടെസ്റ്റ് നീട്ടി വെച്ചതിന്‍റെ ആശ്വാസത്തിൽ പ്രവാസി മലയാളികൾ; വിമാനങ്ങള്‍ ഇന്നു മുതല്‍ പഴയപോലെ നാട്ടിലെത്തും

20 JUNE 2020 12:32 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾ ഏതുവിധേനയും നാട്ടിലെത്താൻ കാത്തിരുന്ന സാഹചര്യത്തിൽ നേരിയ ആശ്വാസം നൽകിയ വാർത്തയായിരുന്നു, വന്ദേ ഭാരത് മിഷൻ അതോടൊപ്പം തന്നെ പ്രവാസി സംഘടനകളുടെ ചാർട്ടേർഡ് വിമാനങ്ങളും. എന്നാൽ അവിടെയും കഴിഞ്ഞില്ല, പ്രവാസികളായ മലയാളികൾക്ക് കോവിഡ് ടെസ്റ്റ് കഴിഞ്ഞാൽ മാത്രമേ വിമാനത്തിൽ കയറാൻ സാധിക്കുകയുള്ളു എന്ന വിധത്തിലായി കാര്യങ്ങൾ. ദുരിതക്കയത്തിൽ നിന്നും ഓടിയകലാൻ നോക്കുന്ന പ്രവാസികൾക്ക് വീണ്ടും ദുരിതം എന്നപോലെ.

എന്നാലിതാ കോവിഡ് ടെസ്റ്റ് നടപ്പിലാക്കുന്നത് നീട്ടി വെച്ചതിന്‍റെ ആശ്വാസത്തിലാണ് സൌദിയിലെ പ്രവാസികള്‍. കാര്യത്തിലെ പ്രായോഗിക പ്രശ്നം സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതോടെ വിമാനങ്ങള്‍ ഇന്നു മുതല്‍ പഴയപോലെ നാട്ടിലെത്തുന്നതായിരിക്കും. വിമാനത്തിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും കോവിഡ് പ്രതിരോധ കിറ്റ് ധരിച്ചാണ് പുറപ്പെടുന്നത്. ഈ മാസം 25-നകം കോവിഡ് ടെസ്റ്റ് വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ എന്നത്.

അതോടൊപ്പം തന്നെ കോവിഡ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തോടെ ആശങ്കയിലായിരുന്നു സൗദിയിലെ മലയാളികള്‍. ഇതോടെ മുപ്പതിനായിരം രൂപ വരെ കൊടുത്ത് ടെസ്റ്റ് നടത്തിയവരും അനവധിയാണ്. ചിലര്‍ സ്വകാര്യമായി റാപ്പിഡ് ഫലങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. സൗദി മന്ത്രാലയ അനുമതിയില്ലാത്ത ടെസ്റ്റ് രീതിയിലേക്കടക്കം പ്രവാസികള്‍ രഹസ്യമായി നീങ്ങിയത് യാത്ര നഷ്ടമാകുമെന്ന ഭീതിയിലാണ് ഉണ്ടായിരുന്നത്. ഇതിനിടയിലാണ് പ്രായോഗിക പ്രശ്നം ബോധ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് നീട്ടി വെച്ചത് എന്ന വാർത്തകളാണ് വന്നത്.

ഇതേതുടർന്ന് ഇന്നു മുതല്‍ ഇതോടെ പത്തിലേറെ ചാര്‍ട്ടേഡ് വിമാനങ്ങളും ഒരു വന്ദേഭാരത് വിമാനവും നാട്ടിലെത്തുന്നതായിരിക്കും. നിലവില്‍ കോവിഡ് പകരാതിരിക്കാന്‍ നഴ്സുമാര്‍ ധരിക്കുന്ന ആവരണവും മാസ്കും ഗ്ലൌസും ഫെയ്സ് ഷീല്‍ഡും ധരിച്ചാണ് ഓരോ യാത്രക്കാരനും ഗള്‍ഫില്‍ നിന്ന് പുറപ്പെടുന്നത് തന്നെ. ആയതിനാൽ ഇതു തന്നെ കോവിഡ് പടരാതിരിക്കാന്‍ സഹായിക്കുമെന്നും ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുകയാണ്. കേന്ദ്രത്തിന്റെ പിന്തുണയോടെ മാത്രമേ സംസ്ഥാനത്തിന് സൌദിയിലും ടെസ്റ്റ് നടത്തല്‍ സാധ്യമാകൂകയുള്ളു. ഈ മാസം 25നകം പരിഹാരമായില്ലെങ്കിലും തല്‍സ്ഥിതി തുടരാനാണ് സാധ്യത എന്നാണ് ലഭ്യമാകുന്ന വിവരം.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (28 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends