ഇഹ്തെറാസിന്റെ ഉപയോഗത്തെയും പ്രവര്‍ത്തനത്തെയും കുറിച്ച് അറിയാത്തവര്‍ അറിയാൻ; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം മതിയായ രേഖയായി ഇഹ്തെറാസ് ആപ്പിൽ ആരോഗ്യ നില സൂചിപ്പിക്കുന്ന നിറം പച്ച ആയിരിക്കണം

ഇപ്പോൾ പ്രവാസികൾക്ക്കിടയിൽ പ്രാധാന്യം അർഹിക്കുന്ന ആപ്പ് ആണ് ഖത്തറിന്റെ കോവിഡ് 19 അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്തെറാസ്. ഇതിന്റെ ശരിയായ ഉപയോഗത്തെയും പ്രവര്‍ത്തനത്തെയും കുറിച്ച് അറിയാത്തവര്‍ ധാരാളമുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലായ ഖത്തറില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്കുള്ള വിമാനയാത്രാ അനുമതി ലഭിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം മതിയായ രേഖയായി ഇഹ്തെറാസ് ആപ്പിൽ ആരോഗ്യ നില സൂചിപ്പിക്കുന്ന നിറം പച്ച ആയിരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് ആപ്പിന്റെ ഉപയോഗം സംബന്ധിച്ച് എല്ലാവരും കൃത്യമായി അറിഞ്ഞിരിക്കേണ്ടത് ഏറ്റവും അനിവാര്യവുമാണ്.
അതായത് ഇഹ്തെറാസിന്റെ പ്രവര്‍ത്തനവും ഉപയോഗവും എങ്ങിനെയാണ് എന്നതിനെക്കുറിച്ച് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത ഓര്‍ബിസ് സിസ്റ്റം സംഘത്തിലെ മലയാളിയായ പ്രൊജക്ട് മാനേജര്‍ കൊല്ലം കൈതക്കുഴി സ്വദേശി ആല്‍ബി ജോയ് ഏവരോടും മറുപടി പറയുകയാണ്. ഖത്തറിന്റെ കോവിഡ് 19 പ്രതിരോധത്തിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മികച്ച ഉപാധിയായി മാറിയ ഇഹ്‌തെറാസ് ആപ്ലിക്കേഷന് പിന്നില്‍ മലയാളി സാന്നിധ്യമുണ്ടെന്നത് ഏതൊരു പ്രവാസി മലയാളിക്കും അഭിമാനകരമായ കാര്യം തന്നെയാണ്. പ്രവാസി മലയാളിയായ ആല്‍ബി അംഗമായ സംഘമാണ് ഖത്തര്‍ സര്‍ക്കാരിന്റെ ഇഹ്‌തെറാസ് ആപ്ലിക്കേഷനുള്ള സാങ്കേതിക പിന്തുണ നല്‍കി വരുന്നത്. ഖത്തര്‍ സര്‍ക്കാരിന്റെ കോവിഡ് പോരാട്ടത്തിന് ശക്തി പകരാന്‍ ഓരോ ഉപയോക്താവും ഉത്തരവാദിത്വത്തോടെ ശരിയായി ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നാണ് ആല്‍ബിയുടെ അഭ്യർഥന എന്നത്.
https://www.facebook.com/Malayalivartha


























