കൊവിഡ് ഗള്‍ഫില്‍ നാല് മലയാളികള്‍ മരിച്ചു; യുഎഇ , കുവൈത്ത്, സൗദി എന്നിവിടങ്ങളില്‍ ആണ് മരണം രേഖപ്പെടുത്തിയത്, യുഎഇയില്‍ മാത്രം ആകെ 103പേർ

കോറോണയെ പ്രതിരോധിക്കുന്നതിൽ ഗൾഫ് രാഷ്ട്രങ്ങൾ മുന്നിൽ തന്നെയാണ് നിലകൊള്ളുന്നത്. തിവേഗം പ്രതിരോധം തീർത്ത യുഎഇ ഇതിനോടകം തന്നെ പ്രവാസികളെ തിരികെ വിളിച്ചു തുടങ്ങി . എങ്കിലും കൊറോണ ബാധിച്ച് മലയാളികൾ മരിക്കുന്നത് ദിനംപ്രതി രേഖപ്പെടുത്തുന്നതിനാൽ തന്നെ ആശങ്ക നിലനിൽക്കുകയാണ്. കോവിഡ് ബാധിച്ച് ശനിയാഴ്ച ഗള്‍ഫ് രാഷ്ട്രങ്ങളിൽ നാല് മലയാളികളാണ് മരിച്ചത് . യുഎഇ , കുവൈത്ത്, സൗദി എന്നിവിടങ്ങളില്‍ മലയാളികള്‍ മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 270 ആയി ഉയർന്നു.
മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം ഫാറൂഖ് നഗര്‍ സ്വദേശി ശറഫുദ്ധീന്‍(41) എന്ന മാനുവാണ് ജിദ്ദയില്‍ മരിച്ചത്. കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശി ഹാരിസ് ബപ്പിരി(67) കുവൈറ്റില്‍ മരിച്ചു. തൃശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി പുളിക്കര വളപ്പില്‍ അബ്ദുല്‍ റസാഖ്(60) കുവൈറ്റില്‍ മരിച്ചു . കണ്ണൂര്‍ മയ്യില്‍ പാവന്നൂര്‍ മൊട്ട സ്വദേശി ഏലിയന്‍ രത്നാകരന്‍ ഷാര്‍ജയില്‍ മരിച്ചു.57 അമ്പത്തി ഏഴു വയസായിരുന്നു ഇദ്ദേഹത്തിന്.
അതേസമയം ലഭ്യമാകുന്ന കണക്കനുസരിച്ച് യുഎഇയില്‍ 103 മലയാളികളാണ് ഇതുവരെ മരിച്ചത്. സൗദി അറേബ്യ 97, കുവൈറ്റില്‍ 44, ഒമാന്‍ 12, ഖത്തര്‍ 10, ബഹ്‌റൈന്‍ 4, എന്നിങ്ങനെയാണ് മരണപ്പെട്ട മലയാളികളുടെ എണ്ണം എന്നത്.
https://www.facebook.com/Malayalivartha