യുഎഇയുടെ ചരിത നിമിഷത്തിൽ കണ്ണുംനട്ട് പ്രവാസി മലയാളികൾ; അറബ് ലോകത്തെ ആദ്യത്തെ ആണവോർജ നിലയം അബൂദബിയിൽ പ്രവർത്തനം തുടങ്ങി

അറബ് രാഷ്ട്രങ്ങളെ മുൻനിർത്തി യുഎ ഇ തന്നെയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. ചുരുക്കം പറഞ്ഞാൽ ആദ്യത്തെ ചൊവയിലേക്കുള്ള സഞ്ചാരം, കോറോണയെ അതിവേഗം തുടച്ചുനീക്കിയതുമൊക്കെയായി പ്രവാസികളുടെ സുരക്ഷിതവും പ്രിയപ്പെട്ടതുമായ ഇടം. ഇപ്പോഴിതാ വീണ്ടും ഒരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. അങ്ങനെ അറബ് ലോകത്തുനിന്ന് ആദ്യ ചൊവ്വ പേടകം വിക്ഷേപിച്ച യു.എ.ഇയുടെ കിരീടത്തിൽ ദിവസങ്ങൾക്കുള്ളിൽ പുതിയൊരു പൊൻതൂവൽ കൂടി ഇതാ യുഎഇയ്ക്ക് വന്നുചേർന്നിരിക്കുന്നു. അറബ് മേഖലയിലെ വൈദ്യുതി ഉൽപാദനത്തിനായുള്ള ആദ്യ ആണവോർജ നിലയം അബൂദബിയിൽ പ്രവർത്തനം തുടങ്ങിയത് ചരിത്രനിമിഷമായിരിക്കുകയാണ്.
അതേസമയം പശ്ചിമ അബൂദബിയിലെ ബറാക ആണവോർജ പ്ലാൻറിലെ ഒന്നാം യൂനിറ്റാണ് പ്രവർത്തിച്ചു തുടങ്ങിയത്. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷെൻറ അനുബന്ധ സ്ഥാപനമായ നവാഹ് ഊർജ കമ്പനിയാണ് പ്ലാൻറ് പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയത്. സമാധാനപരമായ ആവശ്യങ്ങൾക്കും ദേശീയ അന്തർദേശീയ നിയമങ്ങൾക്കും അനുസൃതമായാണ് പ്രവർത്തനം നടന്നുവരുന്നത്. അടുത്ത 60 വർഷത്തേക്ക് രാജ്യത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി തുടങ്ങിയ പദ്ധതിക്ക് ഫെബ്രുവരിയിലാണ് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ അംഗീകാരം നൽകിയത്. മാർച്ചിൽ ഇന്ധന അസംബ്ലി ലോഡിങ് പൂർത്തിയാക്കിയിരുന്നു.
ഇങ്ങനെ തുടർച്ചയായ സുരക്ഷ പരിശോധനകൾക്കുശേഷം മാത്രമേ യു.എ.ഇ വൈദ്യുതി ഗ്രിഡിലേക്ക് ഒന്നാം യൂനിറ്റ് കണക്ട് ചെയ്യുകയുള്ളൂ. അതോടുകൂടെ വൈദ്യുതി രാജ്യത്തെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും എത്തിക്കാനാവുന്നതാണ്. ഇതിലൂടെ 12 വർഷത്തെ പരിശ്രമമാണ് യാഥാർഥ്യമാകുന്നത്.
https://www.facebook.com/Malayalivartha






















