കോവിഡ് വാക്സീൻ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ ഒരുങ്ങി സൗദി; ചൈനീസ് കമ്പനിയായ കാൻസിനോയുമായി ധാരണയിലെത്തിയതായി ആരോഗ്യമന്ത്രാലയം
കോവിഡ് വാക്സീൻ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് സൗദി. കോവിഡ് വാക്സീൻ മൂന്നാം ഘട്ട പരീക്ഷണം നടത്തുമെന്ന് സൗദി അറേബ്യ അറിയിച്ചതിന്റെ സന്തോഷത്തിലാണ് പ്രവാസികടക്കമുള്ളവർ . ഇതുസംബന്ധിച്ച് ചൈനീസ് കമ്പനിയായ കാൻസിനോയുമായി ധാരണയിലെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയും ചെയ്തു . കാൻസിനൊ വികസിപ്പിച്ച വാക്സീന്റെ ആദ്യ 2 ഘട്ടങ്ങളിലെ പരീക്ഷണം ചൈനയിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
18 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങളില്ലാത്ത വിവിധ രാജ്യക്കാരായ 5,000 പേരിൽ മരുന്ന് കുത്തിവച്ച് പരീക്ഷിക്കാനാണ് സൗദിയുടെ ഇപ്പോഴത്തെ തീരുമാനം. റിയാദ്, ദമാം, മക്ക നഗരങ്ങളിൽ പരീക്ഷണത്തിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചതായി മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു . വാക്സീൻ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടനയുമായും സൗദി അറേബ്യ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha