ദുരിതമറിഞ്ഞ് ഒരുമിച്ച് പ്രവാസിമലയാളികളായ ഡോക്ടർമാർ, കൊറോണ വിതച്ച ദുരിതത്തിനിടയിലും നൂറുപേർക്ക് വിമാന ടിക്കറ്റുകൾ, ഇന്ത്യക്കാരിൽ നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയവർ നിറമനസ്സോടെ നാട്ടിലേക്ക്
കൊറോണ വ്യാപനത്തിന്റെ ദുരിതം പേറി മലയാളികളടക്കം നിരവധിപേരാണ് വിമാനം കയറിയത്. ഇങ്ങനെ ജോലിനഷ്ടപെട്ട് നാടണഞ്ഞ മലയാളികൾ അനവധിയാണ്. ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ലാതെ ദുരിതത്തിലായവർക്ക് കൈത്താങ്ങായി പ്രവാസികളും രംഗത്ത് എത്തുകയുണ്ടായി. പിന്നാലെ ഇതാ ഒരു സന്തോഷ വർത്തകൂടി. യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി പ്രവാസി ഇന്ത്യക്കാരിൽ നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയ നൂറുപേർക്ക് വിമാന ടിക്കറ്റുകൾ നൽകി. യുഎഇ ഇന്ത്യൻ എംബസി, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ചൂണ്ടിക്കാട്ടിയ അർഹർക്കാണ് ടിക്കറ്റ് നൽകിയത് തന്നെ.
അതോടൊപ്പം തന്നെ ഇന്ത്യൻ സമൂഹത്തിൽ കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ സഹായ ഹസ്തവുമായി എകെഎംജി രംഗത്തുണ്ട്. നോർക്ക റൂട്സുമായി സഹകരിച്ച് നടത്തിയ ടെലി കൗൺസലിങ്ങും നടത്തിയിരുന്നു. യുഎഇയിലെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചും സേവനം നൽക്കുകയായിരുന്നു.17 വർഷം മുൻപാണ് ഡോ. ആസാദ് മൂപ്പനടക്കമുള്ളവരാണു യുഎഇയിൽ സംഘടനയ്ക്കു രൂപം കൊടുത്തത്. നിലവിൽ 1500 ലധികം അംഗങ്ങൾ ഇപ്പോഴും സജീവ സാന്നിധ്യമാണ്. ആരോഗ്യരംഗത്തെ നൂതന ചികിത്സാരീതികൾ പരിചയപ്പെടുത്താൻ തുടർവിദ്യാഭ്യാസ പരിപാടിയും ഇവർ പതിവായി നടത്തുന്നു.
https://www.facebook.com/Malayalivartha