Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |

സൗദിയിൽ ഈ തൊഴിലിന് പ്രവാസികൾക്ക് പരീക്ഷ; സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ പ്രൊഫഷണൽ പരീക്ഷ പാസായിരിക്കണമെന്ന് അധികൃതർ, നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമാകുന്നതിന് പിന്നാലെ മറ്റൊരു നീക്കം

21 JANUARY 2021 01:04 PM IST
മലയാളി വാര്‍ത്ത

സ്വദേശിവത്കരണം കടുപ്പിക്കുന്ന സൗദിയുടെ മറ്റൊരു നീക്കം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഉയർന്ന തസ്തികകളിലേക്ക് സൗദി പൗരന്മാർക്ക് നിയമനം നൽകുന്നതിലൂടെ നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമാകുന്നത്. ഇതിനുപിന്നാലെയാണ് സൗദിയുടെ മറ്റൊരു നീക്കം. വിദേശ എഞ്ചിനീയർമാർ സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ പ്രൊഫഷണൽ പരീക്ഷ പാസായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള എഞ്ചിനീയർമാർക്കും വിവിധ ഘട്ടങ്ങളിലായി യോഗ്യതാ പരീക്ഷ പൂർത്തീകരിക്കേണ്ടതാണ്. എഞ്ചിനീയറിംഗ്‌ ജോലികളിലെ ഗുണ മേന്മ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.

രാജ്യത്ത് നിലവിൽ ജോലി ചെയ്തു വരുന്ന വിദേശികളായ എഞ്ചിനീയർമാരിൽ യോഗ്യരായവരെ കണ്ടെത്തുന്നതിനായുള്ള പ്രൊഫഷണൽ പരീക്ഷക്ക് കഴിഞ്ഞ മാസം മുതൽ ദമ്മാമിൽ തുടക്കം കുറിക്കുകയുണ്ടായി. വൈകാതെ മറ്റ് നഗരങ്ങളിൽ വെച്ചും പരീക്ഷ നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനായുളള ക്രമീകരണങ്ങൾ നടന്ന് വരികയാണ്. ഇതിന് പിറകെയാണ് പുതിയ തൊഴിൽ വിസയിലെത്തുന്ന എഞ്ചിനീയർമാർക്കും യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്ത് വരുന്നത്. പുതിയ വിസയിലെത്തുന്നവർ സൗദിയിലെത്തുന്നതിന് മുമ്പ് അതത് രാജ്യങ്ങളിൽ വെച്ച് തന്നെ പരീക്ഷ പാസായിരിക്കണമെന്നാണ് പുതിയ ചട്ടം നിഷ്കർഷിക്കുന്നത്.

അതോടൊപ്പം തന്നെ എഞ്ചിനീയറിംഗ് ജോലികളിലെ ഗുണമേന്മ ഉറപ്പാക്കുന്നതിന് വിദേശ എഞ്ചിനീയർമാർക്ക് യോഗ്യതാ പരീക്ഷ നടത്തണമെന്ന് മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രി എഞ്ചിനീയറിംഗ് കൗൺസിലിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതിന്‍റെ തുർച്ചയായാണ് പുതിയ നീക്കം ശക്തമാക്കിയിട്ടുള്ളത്. ആഗോള പങ്കാളിയായ പിയേഴ്‌സൺ വി.യു.ഇയുടെ സഹായത്തോടെയാണ് വിവിധ രാജ്യങ്ങളിൽ വെച്ച് പരീക്ഷ നടത്തുന്നത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെ വിജയിക്കുന്നവർക്ക് പിയേഴ്‌സൺ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സിന്റെ അംഗീകാരവും, അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉള്ളവർക്ക് മാത്രമാണ് സൗദിയിൽ എഞ്ചിനീയറിംഗ് മേഖലയിൽ തൊഴിൽ ചെയ്യാൻ അനുവാദം നൽകിയിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (2 minutes ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (1 hour ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (1 hour ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (1 hour ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (1 hour ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (1 hour ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (2 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (2 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (2 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (4 hours ago)

Malayali Vartha Recommends