ഗൾഫിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർ ജാഗ്രതൈ; കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ വീട്ടില്‍ നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടു പോയി, ഇത് കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് മൂന്നാമത്തെ പ്രാവിശ്യം, സ്വർണ്ണക്കടത്ത് സംഘമെന്ന് സൂചന

കേരളം ഒന്നടങ്കം ഞെട്ടിയ സ്വർണ്ണകള്ളക്കടത്തിന്റെ വേരുകൾ ഓരോന്നായി പുറത്തുവരുമ്പോൾ പിന്നാമ്പുറങ്ങളിൽ നടക്കുന്നത് മറ്റൊന്ന്. സംസ്ഥാനത്ത് പലയിടങ്ങളും അമ്പരപ്പിഴ്ത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങളും തുടർകഥയാവുകയാണ്. ആലപ്പുഴയിൽ നിന്നാണ് ഇപ്പോൾ ഞെട്ടിക്കുന്ന മറ്റൊരു സംഭവം പുറത്ത് വന്നിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ വീട്ടില്‍ നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടു പോയി. ആലപ്പുഴ മാന്നാറിലാണ് സംഭവം നടന്നത്.
വെളുപ്പിന് രണ്ട് മണിയോടെയാണ് തട്ടിക്കോണ്ടുപോകൽ. നാല് ദിവസം മുന്‍പ് ഗള്‍ഫില്‍ നിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടികൊണ്ടുപോയത്. അക്രമിസംഘം വീടിന്റെ വാതില്‍ തകര്‍ത്ത ശേഷം ബലംപ്രയോഗിച്ച് ബിന്ദുവിനെ തട്ടികൊണ്ടു പോവുകയായിരുന്നു. എന്നാൽ തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ മാന്നാര്‍ പോലീസ് എഫ്.ഐ.ആർ കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഗള്‍ഫിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ബിന്ദു. 15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ല് അമർത്തി. മുറ്റത്ത് പത്ത്-പതിനഞ്ച് പേര്‍ കമ്പി വടിയും വടിവാളുമായി നിന്നിരുന്നു. പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പായി വാതില്‍ പൊളിച്ച് അക്രമികള്‍ അകത്തുകയറി. ശേഷം ബിന്ദുവിനെ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha