പ്രവേശന വിലക്ക് നീട്ടിയെന്ന അപ്രതീക്ഷിത വാര്‍ത്തയില്‍ ഞെട്ടൽ മാറാതെ പ്രവാസികൾ; ഒരു ലക്ഷം രൂപയോളം മുടക്കി വന്നവർ അക്കെ പെട്ട അവസ്ഥയിൽ, പകുതിയോളം പേര്‍ നാട്ടിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ട്, ദിവസേന 50 ദിര്‍ഹത്തിലേറെ മുടക്കി യുഎഇയില്‍ കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പ്രവാസികള്‍!

ഏറെ നാളായുള്ള കാത്തിരിപ്പിന് ശേഷം സന്തോഷ വാർത്ത പ്രതീക്ഷിച്ച പ്രവാസികൾക്ക് നേരിടേണ്ടി വന്നത് മറ്റൊന്ന്. കുവൈറ്റിലേക്കുള്ള അതിര്‍ത്തി തുറക്കുന്നതും കാത്തിരിക്കവെ പ്രവേശന വിലക്ക് നീട്ടിയെന്ന അറിയിപ്പിൽ ഞെട്ടല്‍ മാറാതെ പ്രവാസികള്‍ക്ക്. ലക്ഷങ്ങള്‍ മുടക്കിയാണ് പ്രവാസികള്‍ യുഎഇയിലെത്തിച്ചേർന്നത്. എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കുവൈറ്റിലേക്ക് വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അധികൃതരുടെ തീരുമാനം. ആയതിനാൽ പകുതിയോളം പേര്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് പറയുന്നത്. മാത്രമല്ല ബാക്കിയുള്ളവര്‍ പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ലക്ഷത്തോളം രൂപ ചെലവാക്കി യുഎഇയിലെത്തി ക്വാറന്റൈന്‍ കഴിഞ്ഞ് അതിര്‍ത്തി തുറക്കുന്നതും കാത്തിരിക്കവെ വന്ന തീരുമാനം പ്രവാസികളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രവേശന വിലക്ക് അനന്തമായി നീട്ടിയതിനാല്‍ തന്നെ ദിവസേന 50 ദിര്‍ഹത്തിലേറെ മുടക്കി യുഎഇയില്‍ കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പ്രവാസികള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് യുഎഇയില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പിസിആര്‍ പരിശോധനയെടുത്ത് കുവൈറ്റിലേക്ക് യാത്ര ചെയ്തിരുന്നത്. ഇതിനോടകം തന്നെ ഒട്ടേറെ പേര്‍ കുവൈറ്റില്‍ ഇത്തരത്തിൽ എത്തുകയും ചെയ്തിരുന്നു.
16 ദിവസത്തെ പാക്കേജ് തീര്‍ന്നതോടെ ദിവസേന 50 ദിര്‍ഹം വീതം അധികം നല്‍കിയാണ് താമസിച്ചുവരുന്നത്. കുവൈറ്റ് ദേശീയ ദിനം കഴിയുന്നതോടെ പ്രവേശന വിലക്ക് നീട്ടിയ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കുകയാണ് പ്രവാസികള്‍ ഏവരും. രണ്ട് പ്രാവശ്യം കുവൈറ്റില്‍ പോകാനുള്ള തുക ഇതിനോടകം തന്നെ ചെലവായി. ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് പ്രവാസികള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha