Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

കൊറോണയിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ പൊങ്കാല; എല്ലാ വർഷവും മുടങ്ങാതെ നാട്ടിലെത്തുന്നവർക്ക് ഇക്കുറി വരാനായില്ല, റാസൽഖൈമയിൽ ഒരു വില്ലയുടെ മുറ്റത്ത് പൊങ്കാലയിട്ട് പ്രവാസികൾ

28 FEBRUARY 2021 05:15 PM IST
മലയാളി വാര്‍ത്ത

ഇന്നലെ ആയിരുന്നു ആറ്റുകാൽ പൊങ്കാല. പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചത്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണ പൊങ്കാല ഉണ്ടായിരുന്നത്. കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിച്ച് ഭക്തരുടെ വീടുകളില്‍ തന്നെ നടത്താനാണ് നിര്‍ദ്ദേശം നൽകിയത്. ഒപ്പം ഭക്തര്‍ക്ക് വീട്ടില്‍ തന്നെ ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് അടുപ്പ് കൂട്ടി പൊങ്കാലയിടാൻ സാധിക്കുന്നതാണ്.

മാത്രമല്ല കോവിഡ് നിയന്ത്രണങ്ങളിലും നിരവധിപേരാണ് ഇക്കുറി സ്വന്തം വീടുകളിൽ അമ്മയ്ക്ക് പൊങ്കാലയിട്ടത്. ഇതുകാരണം കാരണം പൊങ്കാലയിടാൻ കഴിയാതെ വന്നവരും നിരവധിയാണ്. എല്ലാ വർഷവും മുടങ്ങാതെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇക്കുറി വരാൻ സാധിച്ചില്ല. ഇതേതുടർന്ന് വിദേശത്ത് കുടുങ്ങിപ്പോയ ചിലർ അവിടെത്തന്നെ പൊങ്കാലയിട്ടാണ് അമ്മയ്ക്ക് നിവേദ്യം സമർപ്പിച്ചത്.

കോട്ടയം വടവാതൂർ സ്വദേശിയായ മഞ്ജുവാണ് റാസൽഖൈമയിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചിരിക്കുന്നത്. ഷാർജയിൽ നിന്നുള്ള രണ്ടു കുടുംബങ്ങൾക്കൊപ്പമാണ് മഞ്ജു പൊങ്കാലയിട്ടത്. എല്ലാത്തിനും സൗകര്യം ഒരുക്കിക്കൊടുത്തത് ഒരു മുസ്ലിം കുടുംബമായിരുന്നു. മിനിസ്ട്രി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് മഞ്ജു. ഭർത്താവ് സുമേഷ്, മക്കൾ അരുന്ധതി, അനിരുദ്ധ് എണ്ണിയവരാണ്. റാസൽഖൈമയിലെ തന്റെ ആദ്യ പൊങ്കാലയെ കുറിച്ചുള്ള വിശേഷങ്ങൾ മഞ്ജു ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവയ്ക്കുകയുണ്ടായി.

വാക്കുകൾ ഇങ്ങനെ;

കുട്ടിക്കാലം തൊട്ടേ ആറ്റുകാൽ അമ്മയ്ക്കുള്ള പൊങ്കാല മുടക്കാറില്ല. ഇത്തവണ കൊറോണ കാരണം നാട്ടിലെത്താൻ പറ്റിയില്ല. പക്ഷെ, സ്ഥിരമായി അമ്മയ്ക്കുള്ള പൊങ്കാല മുടക്കാനും മനസ്സ് വന്നില്ല. ഞങ്ങൾ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇവിടെ പൊങ്കാലയിടാനുള്ള സൗകര്യം കുറവാണ്. ഞങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കി പൊങ്കാലയിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിത്തന്നത് എന്റെ സഹപ്രവർത്തകയായ റോഷ്‌നി റഹ്‌മാനാണ്. അവരുടെ വില്ലയുടെ മുറ്റത്താണ് ഞങ്ങൾ മൂന്നു കുടുംബങ്ങൾ ഒരുമിച്ച് അമ്മയ്ക്ക് പൊങ്കാലയിട്ടത്. റോഷ്‌നിയോട് ഒരുപാട് നന്ദിയുണ്ട്.

പൊങ്കാലയ്ക്ക് വേണ്ട സാധനങ്ങളെല്ലാം കേരളാ സൂപ്പർമാർക്കറ്റിൽ നിന്ന് കിട്ടി. മൺകലം, പൂജയ്ക്ക് വേണ്ട സാധനങ്ങൾ, ഇഷ്ടിക ഒക്കെ സംഘടിപ്പിച്ചു. ഞങ്ങൾക്കൊപ്പം പൊങ്കാലയിട്ടവരിൽ തിരുവനന്തപുരത്ത് നിന്നൊരു ഫാമിലി ഉണ്ടായിരുന്നു. അവർ കൊതുമ്പ് നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്നിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ അതേ സമയത്ത് തന്നെയാണ് വിളക്ക് കത്തിച്ചു അതിൽനിന്ന് പൊങ്കാലയടുപ്പിലേക്ക് തീ പകർന്നത്. അങ്ങനെ ഇത്തവണയും ശുഭമായി പൊങ്കാലയിടാൻ കഴിഞ്ഞു. ഇവിടെയുള്ളവരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. റോഷ്നിയും ഫാമിലിയുമാണ് സഹായിച്ചത്." - മഞ്ജു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (21 minutes ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (29 minutes ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (37 minutes ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (53 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (1 hour ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (1 hour ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (9 hours ago)

Malayali Vartha Recommends