പ്രവാസികൾക്ക് സന്തോഷവാർത്ത; പ്രവാസികൾക്ക് ഏറെ നിർണായകമാകുന്ന തീരുമാനവുമായി യുഎഇ, തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു ജീവനക്കാരന് ആയിരം ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കുമെന്ന് മുന്നറിപ്പ്

സ്വദേശികളെന്നപോലെ തന്നെ പ്രവാസികളെയും അകമഴിഞ്ഞ് സ്നേഹിക്കാനും കരുതൽ നൽകുവാനും യുഎഇ കഴിഞ്ഞിട്ടേ മറ്റേത് രാഷ്ട്രവും ഉള്ളു എന്നത് വീണ്ടും തെളിയിക്കുകയാണ്. പ്രവാസികൾക്ക് ഏറെ നിർണായകമാകുന്ന തീരുമാനവുമായി യുഎഇ രംഗത്ത് എത്തിയിരിക്കുകയാണ്. യുഎഇയിൽ തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു ജീവനക്കാരന് ആയിരം ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പാണ് നൽകുന്നത്.
തൊഴിൽ മന്ത്രാലയത്തിൽ തൊഴിലാളികളുടെ പരാതി ലഭിച്ചാൽ തൊഴിലുടമ നടപടി നേരിടേണ്ടി വരുന്നതായിരിക്കും. കൊറോണ വ്യാപനത്തിന് പിന്നാലെ നിരവധി പ്രവാസികളാണ് മാസങ്ങളോളം ശമ്പളം ഇല്ലാതെ കഴിഞ്ഞത്. എന്നാൽ ഈ നടപടി ഏറെ ആശ്വാസമായി തീരുകയാണ്.
അതോടൊപ്പം തന്നെ യു.എ.ഇ ഫെഡറൽ നിയമപ്രകാരം ജീവനക്കാർക്കും തൊഴിലാളികൾക്കും കൃത്യമായി ശമ്പളം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യത കൂടിയാകുന്നു. മാസ ശമ്പളക്കാർക്ക് മാസത്തിൽ ഒരിക്കലും മറ്റുള്ളവർക്ക് രണ്ടാഴ്ചയിലൊരിക്കലെങ്കിലും വേതനം നൽകിയിരിക്കണം. ശമ്പള ദിവസം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടാൽ അത് വേതനം വൈകിക്കുന്നതായി കണക്കാക്കും. ശമ്പളം നൽകേണ്ട ദിവസം കഴിഞ്ഞ് ഒരുമാസത്തിലേറെ ശമ്പളം വൈകിയാൽ നിയമപ്രകാരം അത് ശമ്പള നിഷേധമാണെന്ന് നിയമവിദഗ്ധർ ഇതുവഴി ചൂണ്ടിക്കാട്ടുന്നു.
നൂറിൽ താഴെ ജീവനക്കാരുള്ള തൊഴിലുടമ 60 ദിവസം കഴിഞ്ഞും ശമ്പളം നൽകിയില്ലെങ്കിൽ പിഴ നൽകേണ്ടി വരുന്നതാണ്. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിയാണെങ്കിൽ ഒരു ജീവനക്കാരന് ആയിരം ദിർഹം എന്ന നിലയിലായിരിക്കും തൊഴിലുടമ പിഴ നൽകേണ്ടി വരുന്നത്. ഇതിന് പുറമെ, തൊഴിലുടമയുടെ സ്ഥാപനത്തിന് നിയമനത്തിനായി വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുകയുണ്ടായി. എന്തായാലും ഇത്തരം നിയമങ്ങൾ പ്രവാസികൾക്ക് ഏറെ ആശ്വാസമായി തീരുകയാണ്.
https://www.facebook.com/Malayalivartha