ഗാർഹിക തൊഴിൽ തേടി പ്രവാസ ലോകത്തേക്ക് വരുന്നവർ ഇനി മുതൽ തട്ടിപ്പുകാരെ ഭയക്കണ്ട; ദുബായ് പോലീസിന്റെ പദ്ധതി

പ്രവാസികളെ തട്ടിപ്പിലൂടെ പറ്റിക്കാനും വെട്ടിലാക്കുവാനും നിരവധി ശ്രമങ്ങൾ പല വശങ്ങളിൽ നിന്നും നടക്കുന്നുണ്ട്. പലതരത്തിലുള്ള പറ്റിപ്പുകൾക്ക് പ്രവാസികൾ വിധേയരായിട്ടുണ്ട്. പ്രത്യേകിച്ചും ഗാർഹിക തൊഴിൽ തേടി പ്രവാസ ലോകത്തേക്ക് പറക്കുന്ന വരെയാണ് പലപ്പോഴും തട്ടിപ്പുകാർ ലക്ഷ്യമിട്ട് ചതിക്കുഴി യിലേക്ക് നയിക്കുന്നത്. എന്നാൽ ഇനി മുതൽ തട്ടിപ്പുകൾക്ക് വിധേയമാകുന്ന പേടി വേണ്ട. ദുബായ് പോലീസിന്റെ ഒന്നൊന്നര ശ്രമമാണ് പ്രവാസികൾക്ക് വേണ്ടി നടത്തുവാൻ ഒരുങ്ങുന്നത്.
സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പിനെതിരേ ബോധവത്കരണവുമായി ദുബായ് പോലീസ് രംഗത്ത് . ഗാർഹിക തൊഴിലാളികളെ അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനം. ഇത്തരത്തിൽ 14 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടതായി റാഷിദിയ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സായിദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് അറിയിച്ചു. ഗാർഹിക തൊഴിലാളികളെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് 9000 മുതൽ 13,000 ദിർഹം ഫീസ് നിരക്കിൽ എത്തിക്കുമെന്ന തരത്തിലാണ് സംഘം പ്രവർത്തിക്കുന്നത്.
കോവിഡിനെത്തുടർന്ന് തൊഴിലാളി നിയമനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യം പരമാവധി മുതലെടുക്കുകയായിരുന്നു സംഘം. ഇത്തരം വാഗ്ദാനങ്ങൾ വിശ്വസിക്കുന്നവരിൽനിന്ന് ലക്ഷങ്ങളാണ് കോവിഡ് തുടങ്ങിയതുമുതൽ സംഘം നേടിയത്. ചതിക്കുഴികളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ വിവരമറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
f
മാത്രമല്ല സർക്കാർസേവനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതി അതിവേഗം മുന്നേറുന്നതായി സ്മാർട്ട് ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ യൂനസ് അൽ നാസർ പറഞ്ഞു . ദുബായ് സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തനത്തിലെ വഴിത്തിരിവാണിത്. മാത്രമല്ല ദുബായിയെ ഭൂമിയിലെ ഏറ്റവും മികച്ചതും സന്തോഷകരവുമായ നഗരമാക്കിമാറ്റാനുള്ള ശ്രമത്തിലെ പ്രധാന ഘടകമായി ഇത് മാറുന്നു . ഈവർഷം ഡിസംബർ 12-നകം എല്ലാ സർക്കാർ സ്ഥാപനങ്ങളും പൂർണമായും കടലാസ് രഹിതമാകും.
ഇതിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞതായും അൽനാസർ വ്യക്തമാക്കി. ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും സ്മാർട്ട് ദുബായ് ഗവൺമെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ വെസം ലൂത്ത അഭിനന്ദിച്ചു. ഇതിലൂടെ മണിക്കൂറുകളുടെ അധ്വാനം ഒഴിവാക്കാം. ചെലവ് കുറയ്ക്കുകവഴി ജനങ്ങൾക്കിടയിൽ സന്തോഷം വർധിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha