നടപടികൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രം; വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ ഒമാനില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി, മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് നിയന്ത്രണം, രാത്രി 8 മണി മുതല്‍ രാവിലെ 5 മണി വരെയുള്ള മുഴുവന്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി

കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ ഒമാനില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയാതായി റിപ്പോർട്ട്. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി രാത്രി 8 മണി മുതല്‍ രാവിലെ 5 മണി വരെയുള്ള മുഴുവന്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയുണ്ടായി.
കൊവിഡ് പ്രതിരോധത്തിനായുള്ള ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം കൈകൊണ്ടത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റസ്റ്ററന്റുകള്‍, കഫേകള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. പാര്‍സല്‍ വിതരണമോ ഹോം ഡെലിവറിയോ അനുവദിക്കില്ലെന്നും സുപ്രിം കമ്മിറ്റി അറിയിപ്പ് നൽകി.
എന്നാൽ പെട്രോള്‍ പമ്പുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഡിസംബര്‍ മുതല്‍ ഒമാന്‍ എല്ലാ അതിര്‍ത്തികളും അടച്ചിരുന്നു. രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്തരത്തിൽ ചെയ്തത്. രോഗവ്യാപനം കൂടിയ കിഴക്കന്‍ ശര്‍ഖിയ്യ മേഖല അനിശ്ചിത കാലത്തേക്ക് പൂര്‍ണമായി അടച്ചിടുകയും ചെയ്തിരുന്നു.
അതോടൊപ്പം തന്നെ കൊവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തില്‍ വാക്‌സിന്‍ വിതരണം വ്യാപകമാക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിക്കുകയുണ്ടായി. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതലാളുകള്‍ വാക്‌സിനെടുക്കാന്‍ മുന്നോട്ടുവരണമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍ സഈദി ആഹ്വാനം ചെയ്യുകയുണ്ടായി. വാക്‌സിന്‍ സുരക്ഷിതമാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധ നിയന്ത്രിക്കണമെങ്കില്‍ കൂടുതല്‍ ആളുകള്‍ പ്രതിരോധവാക്‌സിന്‍ കുത്തിവയ്ക്കുകയേ നിര്‍വാഹമുള്ളൂ എന്നും അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.
അതേസമയം ഒമാനിൽ ഇനി മുതൽ നൽക്കുന്നത് ജോൺസൻ ആൻഡ് ജോൺസന്റെ വാക്‌സിനാണ്. മറ്റ് വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റ ഡോസ് മാത്രമാണുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ രണ്ടു ലക്ഷംഡോസുകള്‍ രാജ്യത്ത് ഉടനെയെത്തുന്നതാണ്. ഇത് 66 വയസ്സില്‍ താഴെയുള്ളവര്‍ക്കും സ്‌കൂള്‍ അധ്യാപകര്‍ക്കുമിടയിലാണ് വിതരണം ചെയ്യാൻ അധികൃതർ ഒരുങ്ങുന്നത്. ഡിസംബര്‍ ഏഴു മുതല്‍ ആരംഭിച്ച വാക്‌സിനേഷന്‍ കാംപയിന്‍ ഇതിനകം 30,000 പേര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുകയും ചെയ്തു..
https://www.facebook.com/Malayalivartha