ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്ര എളുപ്പമാക്കാന്‍ പുതിയ സംവിധാനം; കൊവിഡ് പാസ്‌പോര്‍ട്ട് സംവിധാനമൊരുക്കാന്‍ തയ്യാറായി ഗൾഫ് രാഷ്ട്രങ്ങൾ, യുഎഇയുടെ അല്‍ ഹുസ്ന്‍ മൊബൈല്‍ ആപ്പിന്റെ കുറിച്ചുകൂടി പരിഷ്‌ക്കരിച്ച സംവിധാനമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍

ജിസിസി രാജ്യങ്ങൾക്കിടയിലുള്ള യാത്ര എളുപ്പമാക്കാന്‍ കൊവിഡ് പാസ്‌പോര്‍ട്ട് സംവിധാനമൊരുക്കാന്‍ തയ്യാറായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. കൊവിഡ് വാക്‌സിനേഷന്‍, കൊവിഡ് പരിശോധന തുടങ്ങിയ വിവരങ്ങള്‍ കൊവിഡ് പാസ്‌പോര്‍ട്ടിൽ ഡിജിറ്റലായി തന്നെ ലഭ്യമാക്കുന്നതാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ യാത്ര ആയാസ രഹിതമാക്കുന്നതിനുള്ള ഈ പാസ്‌പോര്‍ട്ടില്‍, യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിലെ കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാകുന്നതാണ്.
എന്നാൽ യുഎഇയുടെ അല്‍ ഹുസ്ന്‍ മൊബൈല്‍ ആപ്പിന്റെ കുറിച്ചുകൂടി പരിഷ്‌ക്കരിച്ച സംവിധാനമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്നത്. കൊവിഡ് പാസ്‌പോര്‍ട്ട് യാഥാര്‍ഥ്യമാവുന്നതോടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പേപ്പര്‍ ഫോര്‍മാറ്റില്‍ കൈയില്‍ സൂക്ഷിക്കേണ്ട അവസ്ഥ മാറുന്നതായിരിക്കും. മറിച്ച് എയര്‍പോര്‍ട്ടിലും മറ്റും മൊബൈല്‍ ഫോണിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലെ ലഭ്യമാകുന്ന ഇവയുടെ ഡിജിറ്റല്‍ ഫോര്‍മാറ്റുകള്‍ മതിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിലൂടെ ഒരു ഏകീകൃത കൊവിഡ് ആരോഗ്യ പാസ്‌പോര്‍ട്ടിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഒമാന്‍ രോഗനിയന്ത്രണ-നിരീക്ഷണ വിഭാഗം ഡയരക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് സാലിം അല്‍ അബ്‌രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്തയാഴ്ച നടക്കുന്ന ജിസിസി ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ ഏകീകൃ കൊവിഡ് പാസ്‌പോര്‍ട്ട് നടപ്പില്‍ വരുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെ വാക്‌സിന്‍ എടുത്തുവെന്ന കാര്യത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഈ പാസ്‌പോര്‍ട്ടിലൂടെ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഗതാഗതം പൂര്‍ണാര്‍ത്ഥത്തില്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ജിസിസി യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം ഒമാന്‍ ന്യൂസ് ഏജന്‍സിയെ അറിയിച്ചു.
നേരത്തേ യുഎഇയുടെ ഇത്തിഹാദ് എയര്‍വെയ്‌സും എമിറേറ്റ്‌സും ചേര്‍ന്ന് അവരുടെ തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളില്‍ അയാട്ടയുടെ ട്രാവല്‍ പാസ് പദ്ധതി ഘട്ടംഘട്ടമായി നടപ്പാലിക്കുമെന്ന് സൂചന നൽകിയിരുന്നു. യാത്രയ്ക്കു മുമ്പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കുന്നതായിരിക്കും.
അതേസമയം ബഹ്‌റൈന്‍ ഭരണകൂടമാണ് ജിസിസി രാജ്യങ്ങളില്‍ വച്ച് ആദ്യമായി കൊവിഡ് വാക്‌സിന്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം നടപ്പിലാക്കിയത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ മൊബൈലില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. വാക്‌സിനെടുത്ത വ്യക്തിയുടെ പേര്, ജനന തീയതി, രാജ്യം, ഏത് വാക്‌സിനാണ് എടുത്തത് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാവും. നാഷനല്‍ വാക്‌സിന്‍ രജിസ്റ്ററുമായി ബന്ധിപ്പിച്ച ഈ ആപ്പിലെ വിവരങ്ങള്‍ ക്യുആര്‍ കോഡ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.
https://www.facebook.com/Malayalivartha