രാജ്യത്തേക്കും പുറത്തേക്കും ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വിസ്; ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി ലഭ്യമാക്കി സർവീസ് പുനരാരംഭിക്കുന്നു, സര്‍വിസ് പുനരാരംഭിക്കുന്നതിനു മുമ്ബ് വിമാനങ്ങളില്‍ അത്യാവശ്യമുള്ള എല്ലാ നവീകരണങ്ങളും വരുത്തണം

രാജ്യത്തേക്കും പുറത്തേക്കും ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ തീരുമാനം. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇതിന് അനുമതി നല്‍കിയാതായി റിപ്പോർട്ട്. 2019 മാര്‍ച്ചില്‍ ഇതോപ്യയില്‍ നടന്ന വിമാനദുരന്തത്തെ തുടര്‍ന്ന് ഇൗ വിഭാഗത്തില്‍പെടുന്ന വിമാനങ്ങളുടെ സര്‍വിസിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ അനുകൂലമായ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
വ്യോമയാന സുരക്ഷക്ക് ഏറ്റവും ഉയര്‍ന്ന പരിഗണന നല്കുന്നതിനാലാണ് 2019 മാര്‍ച്ച് 12 ന് മാക്സ് വിമാനങ്ങള്‍ക്ക് വിലക്ക് അന്ന് ഏര്‍പ്പെടുത്തിയത്. ഇങ്ങനെ വിലക്ക് ഏര്‍പ്പെടുത്തിയ ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഒമാന്‍ എന്നതും ശ്രദ്ധേയം. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷെന്റയും യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെയും മറ്റ് ആഗോള സിവില്‍ വ്യോമയാന അധികൃതരുടെയും വിമാന സുരക്ഷ സംബന്ധിച്ച പരിശോധനകള്‍ പൂര്ത്തിയായതിെന്റ അടിസ്ഥാനത്തിലാണ് മാക്സ് വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. സര്‍വിസ് പുനരാരംഭിക്കുന്നതിനു മുമ്പ് തന്നെ വിമാനങ്ങളില്‍ അത്യാവശ്യമുള്ള എല്ലാ നവീകരണങ്ങളും വരുത്തേണ്ടതാണ്.
അതേസമയം ഇതോടൊപ്പം പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുകയും സുരക്ഷ ഒാഡിറ്റിങ് നടത്തുകയും വേണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിക്കുകയുണ്ടായി. ഇത് പൂര്‍ത്തിയായശേഷം മാത്രമേ സര്‍വിസ് പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളൂ. ഒമാനിലേക്ക് ഏതെങ്കിലും രാജ്യങ്ങളിലെ വിമാന കമ്പനികള്‍ക്ക് മാക്സ് വിമാനങ്ങള്‍ സര്‍വിസ് നടത്തണമെങ്കില്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ സിവില്‍ വ്യോമയാന അധികൃതരുടെ അംഗീകാരം ആവശ്യമായി വരുന്നു.
ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറിന് അഞ്ച് ബോയിങ് 737 മാക്സ് വിമാനങ്ങളാണ് നിലവിൽ ഉള്ളത്. ഇവ പറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് വരെ ഒമാന്‍ എയര്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയാണ് സര്‍വിസുകള്‍ ക്രമീകരിച്ചിരുന്നത്.ഇപ്പോൾ ഇത് ഏറെ ആശ്വാസവും നൽകുന്നതാകുന്നു.
https://www.facebook.com/Malayalivartha