സൗദി അറേബ്യയിൽ മിസൈല്‍ ആക്രമണം; കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കിനും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്കും നേരെ ഹൂതികളുടെ ആക്രമണം, ലക്ഷ്യമിടുന്നത് സൗദി അറേബ്യയുടെ നട്ടെല്ലിനെ...

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കിനും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്കും നേരെ ഹൂതികളുടെ ആക്രമണം നടന്നതായി റിപ്പോർട്ട്. ഞായറാഴ്ചയാണ് ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഉണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം.
ലോകത്തിലെ പ്രധാന എണ്ണ ഷിപ്പിങ് തുറമുഖങ്ങളിലൊന്നായ റാസ് തനൂറയിലെ പെട്രോളിയം ടാങ്ക് ഫാമുകളിലൊന്നിന് നേരെ രാവിലെയാണ് ആക്രമണം ഉണ്ടായിരിയ്ക്കുന്നത്. വൈകിട്ട് മറ്റൊരു ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങള്‍ ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് സമീപം പതിക്കുകയുണ്ടായി. രണ്ട് ആക്രമണങ്ങളും ലക്ഷ്യത്തിലെത്തും മുമ്പ് തന്നെ സൗദി സഖ്യസേന പരാജയപ്പെടുത്തി. ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിക്കുകയുണ്ടായി.
സൗദിയെ ലക്ഷ്യമിട്ട് നിരവധി ഡ്രോൺ ആക്രമണങ്ങളാണ് നടന്നുവരുന്നത്. മണിക്കൂറുകൾക്കുള്ളിൽ 10 ഡ്രോണുകൾ സൗദിയെ ലക്ഷ്യമിട്ട് പറന്നെത്തി. ഇത്തരം സംഭവങ്ങൾ ഗൾഫ് രാഷ്ട്രങ്ങളെ വളരെ സങ്കീര്ണതയിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ ദിവസം സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ റസ്തന്നൂറ തുറമുഖത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം നടന്നിരുന്നു. അരാംകോ റസിഡൻഷ്യൽ മേഖലയ്ക്ക് നേരെയാണ് സ്ഫോടനാത്മക മിസൈലുകൾ എത്തിയത്. ഇതേതുടർന്ന് സൗദി ഊർജ മന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു. ആഗോള ഊർജ വിതരണത്തെ താറുമാറാക്കാനാണ് തീവ്രവാദികൾ ലക്ഷ്യം വെച്ചതെന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ എണ്ണ തുറമുഖങ്ങളിലൊന്നാണ് റസ്തന്നൂറ എന്നത്.
ദഹ്റാനിലെ അരാംകോ താമസ സമുച്ചയം ലോകമെമ്പാടുമുള്ള തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾക്കൊള്ളുന്നു. എന്നാൽ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു. ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്‌റഫ് ആക്രമണത്തെ അപലപിച്ചു. ഈ ഭീകരാക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക ശേഷിയെയും മാത്രമല്ല, രാജ്യാന്തര സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൂത്തികൾ ലക്ഷ്യം വയ്ക്കുന്നത് എണ്ണ വിതരണത്തിന്റെ പ്രധാന കേന്ദ്രത്തെയാണ്.
ആഗോള ഊർജ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ അഭ്യന്തര സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ രാജ്യത്തിന്റെ എല്ലാ നടപടികളെയും പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ അപലപിച്ചു. രാജ്യാന്തര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും കടുത്ത ലംഘനമാണിതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അറബ് പാർലമെന്റും ആക്രമണത്തെ അപലപിച്ചു.
അതേസമയം സൗദിയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, പ്രധാന നഗരങ്ങള്‍, എണ്ണപ്പാടങ്ങള്‍ എന്നിവയാണ് ഹൂതികള്‍ ലക്ഷ്യമിടുന്നത്. പല മിസൈലും ഡ്രോണുകലും ലക്ഷ്യത്തിലെത്തുംമുമ്പ് തന്നെ സൈന്യം വെടിവച്ചിടുകയാണ് ചെയ്യുന്നത്. ശൈബ എണ്ണ കേന്ദ്രം അരാംകോയുടെ അതുല്യ സൗകര്യങ്ങളില്‍പ്പെട്ടതാണ്. ഏദനിലൂടെയുള്ള എണ്ണ വ്യാപാരം തടസപ്പെടുത്താനും അവര്‍ ശ്രമിക്കുന്നുണ്ടെന്ന സൗദി കണ്ടെത്തിയിരുന്നു. ഹൂത്തികള്‍ ആക്രമണം തുടര്‍ന്നാല്‍ സൗദിയെ മാത്രമല്ല ബാധിക്കുക. ആഗോള സാമ്പത്തിക രംഗം തകരുമെന്നതും മറ്റൊരു വസ്തുതയാണ്.
https://www.facebook.com/Malayalivartha