അബുദാബിയിൽ യാത്രാ നടപടികളില്‍ ഇളവ്; 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി, ഇവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ മതി
രാജ്യത്തെ യാത്രാ നടപടികളില്‍ ഇളവുകളുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം അറിയിക്കുകയുണ്ടായി. സൗദി അറേബ്യ, ഖസാക്കിസ്ഥാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ് ലാന്‍ഡ്, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
ഓരോ രാജ്യത്തെയും കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടികയില്‍ ഇത്തരത്തിൽ മാറ്റം വരുത്തുന്നത്. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂട്ടി പിസിആര്‍ പരിശോധന നടത്തേണ്ട ആവശ്യമില്ല. ഇവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ മതിയാകുന്നതാണ്. ഫലം അറിയുന്നവരെ സ്വയം നിരീക്ഷണത്തില്‍ തുടരണം എന്നും അധികൃതർ വ്യക്തമാക്കി. ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല, പോസിറ്റീവാണെങ്കില്‍ 10 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിരിക്കണം.
അതേസമയം പരിപാടികളിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂറിനുമുൻപ് നടത്തിയ കോവിഡ് പരിശോധന നെഗറ്റീവായിരിക്കണമെന്നതാണ് നിബന്ധന. സംഘാടകരും പരിശോധനയ്ക്ക് വിധേയരായിരിക്കണം. അബുദാബി സാംസ്കാരിക വിനോദ സഞ്ചാരവകുപ്പിന്റെതാണ് (ഡി.സി.റ്റി.) പുതിയ നിയന്ത്രണങ്ങൾ. വിവിധ പരിപാടികളിൽ പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
ട്രേഡ് എക്സിബിഷനുകൾ, കോൺഫറൻസുകൾ, ശില്പശാലകൾ, സെമിനാറുകൾ, ലൈവ് സംഗീത പരിപാടികൾ, സ്റ്റേജ് ഷോകൾ, ഫെസ്റ്റിവൽ, ബീച്ച് ഇവന്റ്‌സ്, ഫെസ്റ്റീവ് മാർക്കറ്റുകൾ തുടങ്ങിയുള്ള പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്ക് പി.സി.ആർ. ഫലം നിർബന്ധമാണ്. എല്ലാ ടൂറിസം സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും സംഘാടകർക്കും ഇത് സംബന്ധിച്ചുള്ള സർക്കുലർ നൽകിയിട്ടുണ്ട്.
അതോടൊപ്പം തന്നെ സ്വകാര്യ ബീച്ചുകൾ, സ്വീമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ആകെ ശേഷിയുടെ 60 ശതമാനം പേരെ അനുവദിക്കാം. ബിസിനസ് പരിപാടികളിൽ ആകെ ശേഷിയുടെ 50 ശതമാനം പേർക്കും വിനോദ പരിപാടികളിൽ 30 ശതമാനം പേരെയും ഉൾക്കൊള്ളിക്കാമെന്നാണ് പുതിയ നിർദേശം എന്നത്.
https://www.facebook.com/Malayalivartha