മാര്‍ച്ച് 20 വരെ നിയന്ത്രണങ്ങള്‍ നീട്ടി യുഎഇ; കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശന വിലക്ക് നീട്ടി, രണ്ട് രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പ്രവേശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശന വിലക്ക് നീട്ടി യുഎഇ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ മാര്‍ച്ച് 20 വരെ നിര്‍ത്തിവെയ്ക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിക്കുകയുണ്ടായി. ഈ രണ്ട് രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള പ്രവേശന നിയന്ത്രണങ്ങള്‍ നേരത്തെതന്നെ നിലവില്‍ ഉണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രാ സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, ജൊഹന്നാസ്ബര്‍ഗിലേക്ക് ദിവസേനയുള്ള യാത്രാ വിമാനങ്ങള്‍ മാര്‍ച്ച് 11 മുതല്‍ പുനഃരാരംഭിക്കുമെന്നും ഇകെ 763 ആയി പ്രവര്‍ത്തിക്കുമെന്നും എമിറേറ്റ്‌സ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. എന്നാല്‍ ഇകെ 764 ലെ പാസഞ്ചര്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി എമിറേറ്റ്‌സ് വെബ്‌സൈറ്റ് വ്യക്തമാക്കുകയും ചെയ്തു.
ആയതിനാൽ തന്നെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നൈജീരിയയിലെ ലാഗോസ്, അബുജ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള യാത്രാ സര്‍വീസുകളും മാര്‍ച്ച് 20 വരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് എയര്‍ലൈന്‍ പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കുകയും ചെയ്തു. 'അബുജ, ലാഗോസ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഈ തീയതിയ്ക്ക് മുമ്പോ ഇതിനിടയിലോ യാത്രയ്ക്കായി സ്വീകരിക്കുന്നതല്ല. കഴിഞ്ഞ 14 ദിവസമായി നൈജീരിയയിലേക്കോ നൈജീരിയ വഴിയോ ഉള്ള യാത്രക്കാര്‍ക്ക് യുഎഇയിലേയ്ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കുകയുണ്ടായി.
അതോറിടൊപ്പം ദുബായില്‍ നിന്ന് ലാഗോസിലേയ്ക്കും അബുജയിലേക്കും എമിറേറ്റ്‌സ് സര്‍വീസുകള്‍ സാധാരണ സമയക്രമം അനുസരിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതാണ്. അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ലൈന്‍ ദുരിതബാധിതരായ ഉപയോക്താക്കള്‍ റീ ബുക്കിംഗിനായി അവരുടെ ബുക്കിംഗ് ഏജന്റുമാരുമായോ എമിറേറ്റ്‌സ് കോള്‍ സെന്ററുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ പറയുകയും ചെയ്തു. നൈജീരിയയില്‍ നിന്നുള്ള വിമാനങ്ങളുടെ നിയന്ത്രണം നീട്ടുന്നതിനെ കുറിച്ച് ഫ്‌ളൈദുബായ് ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നത് യാത്രക്കാരെ വലയ്ക്കുന്നു. എന്നാൽ എയര്‍ലൈനിന്റെ വെബ്‌സൈറ്റിലെ മുമ്പത്തെ അറിയിപ്പ് പ്രകാരം, നൈജീരിയയില്‍ നിന്ന് നേരിട്ടോ അല്ലാതെയോ ഉള്ള വിമാനങ്ങളെല്ലാം മാര്‍ച്ച് 12 വരെ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയുണ്ടായി.
കഴിഞ്ഞ 14 ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് നൈജീരിയ സന്ദര്‍ശിക്കുകയോ യാത്ര ചെയ്യുകയോ ചെയ്താല്‍ ദുബായില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതല്ല. യുഎഇ പൗരന്മാര്‍ക്കും നൈജീരിയയിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്കും ഇത് ബാധകമല്ലെന്ന് ഫ്‌ളൈദുബായ് അധികൃതർ വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ 14 ദിവസമായി ദക്ഷിണാഫ്രിക്കയിലൂടെ സഞ്ചരിക്കുരയോ യാത്ര ചെയ്യുകയോ ചെയ്ത യാത്രക്കാര്‍ക്ക് യുഎഇയിലൂടെ പ്രവേശിക്കാനോ യാത്ര ചെയ്യാനോ അനുവാദമില്ല.
https://www.facebook.com/Malayalivartha