വിദേശ തൊഴിലാളികള്‍ സ്‌പോണ്‍സര്‍ മാറി ജോലി ചെയ്താല്‍ നാട് കടത്തും; കടുപ്പിച്ച് കുവൈറ്റ് അമ്പരപ്പോടെ പ്രവാസികൾ

അങ്ങനെ എങ്ങാനും ചെയ്താൽ പിന്നെ നാട് കടത്തും. കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ സ്‌പോണ്‍സര്‍ മാറി ജോലി ചെയ്താല്‍ നാട് കടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. നാട് കടത്തുമെന്ന് മാൻ പവർ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടുകടത്തുമെന്നും, നിയമം മറി കടന്ന് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി കടകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്തും.
ഹോം ഡെലിവറി നടത്തുന്ന തൊഴിലാളികൾ അതേ സ്ഥാപനത്തിലെ ജീവനക്കാരായിരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. നിലവിൽ യഥാർത്ഥ സ്പോൺസർ മാറിയും,സ്ഥാപനം മാറിയും നിരവധി വിദേശികൾ തൊഴിൽ ചെയ്യുന്നതായി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധനക്ക് പദ്ധതി തയ്യാറാകുന്നത്. രാജ്യ വ്യാപകമായി പരിശോധനയ്ക്ക് തയ്യാറാവുകയാണ് സംയുക്ത സമിതി.
അതോടൊപ്പം കർഫ്യൂ സമയത്ത് അനുമതിയുള്ള മേഖലയാണെങ്കിൽ കൂടി സ്പോൺസർ മാറി ജോലി ചെയുന്ന ഡെലിവറി സേവനം നടത്തുന്നവരും പിടിയിലാകും. നേരത്തെ കുവൈത്തിൽ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കണമെന്നും പകരം സ്വദേശികളെ നിയമിക്കണമെന്നും പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചിരുന്നു..
ഒരു വർഷത്തിനുള്ളിൽ എല്ലാ വിദേശികളെയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണമെന്നും, അത്യാവശ്യത്തിനു വേണ്ടി സഹായികളായി മാത്രം വേണ്ടി വന്നാൽ നില നിർത്തണമെന്നും ആവശ്യപ്പെടുന്ന കരട് ബില്ല് മുതിർന്ന പാർലമെന്റ് അംഗം ബേദർ അൽ ഹ്യൂമൈധിയായിരുന്നു അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha