Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; സൗദിയിലെ പല പ്രദേശങ്ങളിലും അസാധാരണമാം വിധം ചൂട് കനക്കുന്നതായി അധികൃതർ, താപനില 45 ഡിഗ്രിക്ക് മുകളിൽ

24 MAY 2021 01:38 PM IST
മലയാളി വാര്‍ത്ത

കടുത്ത ചൂടിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ കടക്കുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. ഒമാന് പിന്നാലെ സൗദിയിലും താപനില ഉയർന്നു. അതായത് സൗദിയിലെ പല പ്രദേശങ്ങളിലും അസാധാരണമാം വിധം ചൂട് കനക്കുന്നതായാണ് റിപ്പോർട്ട്. താപനില 45 ഡിഗ്രിക്ക് മുകളിലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കിഴക്കേൻ പ്രവിശ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഈ ആഴ്ച അവസാനം വരെ ഇതേ അവസ്ഥ തുടരുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം,നജ്‌റാൻ, അസീർ, അൽബഹ എന്നിവിടങ്ങളിൽ ഇടിയോടു കൂടിയ മഴ വർഷിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇന്നു പൊതുവേ ആകാശം ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമാണ് കാണുന്നത്. ഹായിൽ, അൽ ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മക്ക, മദീന, തീരപ്രദേശങ്ങൾ, എന്നവിടങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കൂടാതെ ഭൂമിയുടെ ഉപരിതല വായുവിന്റെ സാന്നിധ്യം വർധിച്ചതാണ് ചൂട് കൂടാൻ കാരണമെന്ന് അൽ ഖസീം സർവകലാ ശാലയിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രൊഫസർ ഡോ. അബ്ദുല്ല അൽ മുസ്‌നദ് പറഞ്ഞു. ഇതു ചുടുകാറ്റ് മുകളിലേക്ക് ഉയരാൻ ഇടയാക്കും. തൽഫലം അന്തരീക്ഷ ഊഷ്മാവ് വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്കടലിലെ കാറ്റിന്റെ ചലനം മണിക്കൂറിൽ ഏറ്റവും കൂടിയത് 25-45 കിലോമീറ്റർ വേഗതയും കുറഞ്ഞത് 16-38 കിലോമീറ്റർ വേഗതയിലുമാണ്. തിരമാലകളുടെ ഉയരം മണിക്കൂറിൽ ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെയാണെന്നും നിരീക്ഷണ കേന്ദ്രം പറഞ്ഞു.രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഇതു രണ്ടര മീറ്റർ വരെ എത്തുമെന്നും നിരീക്ഷകർ പറഞ്ഞു.

അതോടൊപ്പം തന്നെ ചൂട്​ തുടങ്ങിയതോടെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ തീപിടിത്തം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം നിസ്​വ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്ലാസ്​റ്റിക് മെറ്റീരിയല്‍ ഫാക്​ടറിയില്‍ തീപിടിത്തമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് ലഭ്യമായ വിവരം. സിവില്‍ ഡിഫന്‍സ്​ ആന്‍ഡ്​ ആംബുലന്‍സ്​ വിഭാഗത്തി​െന്‍റ കീഴില്‍ അഗ്നിശമന സംഘം സ്​ഥലത്തെത്തി തീയണച്ചു.

രാജ്യത്ത്​ ചൂടുകാലം ആരംഭിച്ചതോടെ നിരവധിയിടങ്ങളിലാണ്​ തീപിടിത്തമുണ്ടാകുന്നത്​. കഴിഞ്ഞ ദിവസം അല്‍ ദഖ്​ലിയ ഗവര്‍ണറേറ്റിലെ ഫാമില്‍ തീപിടിത്തമുണ്ടായിരുന്നു. ബുധനാഴ്​ച ഒരു വീടിനും അഗ്​നിബാധയുണ്ടായി. ഇവിടങ്ങളിലൊന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചൂട്​ 47 ഡിഗ്രി സെല്‍ഷ്യസ്​ വരെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്​. ഈ സാഹചര്യത്തിലാണ്​ തീപിടിത്തം വര്‍ധിച്ചതെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends