Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....

ദുബൈയില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

24 MAY 2021 08:07 PM IST
മലയാളി വാര്‍ത്ത

ദുബൈയില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയവര്‍ പോലീസ് പിടിയിലായി. കലൂര്‍ ടേക്ക് ഓഫ് എന്നപേരില്‍ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിവരുന്ന നെട്ടൂര്‍ സ്വദേശി ഫിറോസ് ഖാന്‍, ചേര്‍ത്തല കൊമ്പനമുറി സ്വദേശി സത്താര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരെയാണ് തട്ടിപ്പ് നടത്തി ഇവര്‍ ദുബായിലേക്ക് അയച്ചത്. ഓരോരുത്തരില്‍ നിന്നായി 2.5 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റുകയും ചെയ്തിരുന്നു.

റിക്രൂട്ടിങ് ലൈസെന്‍സ് ഇല്ലാത്തതിനാല്‍ വേറെ പല ഏജന്‍സികളിലൂടെയാണ് ഇവര്‍ക്ക് ജോലി ശരിയാക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ വാഹന കച്ചവടക്കാരായ ഇവര്‍ കിട്ടിയ പണം മുഴുവന്‍ സെക്കന്റ് ഹാന്‍ഡ് വണ്ടികള്‍ വാങ്ങാന്‍ ചിലവാക്കി. ദുബായിയില്‍ ഉള്ള ഏജന്റുമാര്‍ക്ക് പണം കിട്ടാതിരുന്നത്തോടെ പലതും പിന്‍വലിഞ്ഞു. ഇതോടെ പല ദിവസങ്ങളിലായി വിദേശത്ത് എത്തിയ ഉദ്യോഗാര്‍ഥികള്‍ താമസിക്കാന്‍ സ്ഥലമോ, ഭക്ഷണമോ, ജോലിയോ ഇല്ലാതെ പെരുവഴിയിലായി. പണം നഷ്ട്ടപെട്ട ചിലര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കി. ഇതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതോടെ പ്രതികള്‍ മുങ്ങി. കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് കടക്കാനുളള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസിന്റെ വലയിലാകുന്നത്. കേസില്‍ അറസ്റ്റിലായ ഫിറോസ് ഖാനെ സമാനമായ കുറ്റത്തിന് കഴിഞ്ഞ മാസം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍, മരട്, ചേര്‍ത്തല സ്‌റ്റേഷനുകളില്‍ തട്ടിപ്പ് കേസ്സുകള്‍ നിലവിലുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (3 minutes ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (5 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (11 minutes ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (21 minutes ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (37 minutes ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (39 minutes ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (52 minutes ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (59 minutes ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (1 hour ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (3 hours ago)

Malayali Vartha Recommends