Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

മൊബൈൽ ഫോൺ കൈക്കലാക്കി രഹസ്യപരിശോധന നടത്തുന്നവർ സൂക്ഷിക്കുക; ഭർത്താവിന്റെ ഫോൺ രഹസ്യമായി പരിശോധിച്ച ഭാര്യയ്ക്ക് പണി കിട്ടി; സംഭവം കോടതിയിലെത്തി വൻ തുക പിഴയും കിട്ടി, ഏവരെയും ഞെട്ടിച്ച് യുഎഇയുടെ ആ നയം

27 MAY 2021 03:23 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങൾ ആയാലും മറ്റെന്തായാലും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന നാടാണ് യുഎഇ. അതാണ് കാലങ്ങളായി നാം കാണുന്നത്. സമൂഹമാധ്യമങ്ങൾ വഴി അപമര്യാദയായി മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ ഹീനമായ എന്ത് പ്രവർത്തിക്കും ലക്ഷങ്ങളാണ് പിഴ. പോരാത്തതിന് ജയിൽ ശിക്ഷയും. ഇതൊക്കെ കൃത്യമായി ചെയ്യുന്നതിനാൽ തന്നെയാണ് യുഎഇ ഇന്നും പലർക്കും മാതൃകയായിരിക്കുന്നത്. ഇതുകൂടാതെ അന്യന്റെ സ്വകാര്യതയിൽ കടന്നുകയറിയാലും പിടിവീഴും. അത് ഭാര്യ ആയാലും ഭർത്താവ് ആയാലും നിയമം നിയമം തന്നെയാണ്. അത്തരത്തിൽ ഏവരെയും അമ്പരപ്പിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്.

എന്തായാലും ഭർത്താക്കന്മാരുടെ മൊബൈൽ ഫോൺ കൈക്കലാക്കി രഹസ്യപരിശോധന നടത്തുന്ന ഭാര്യമാർ സൂക്ഷിക്കുക, സംഭവം കോടതിയിലെത്തിയാൽ 8000 രൂപയോളം അതായത് 400 ദിർഹം ആണ് പിഴ ചുമത്തുക. ഇത്തരമൊരു കേസിൽ റാസൽഖൈമ സിവിൽ കോടതി അറബ് യുവതിക്കു 400 ദിർഹം പിഴ ചുമത്തിയിരിക്കുകയാണ്. വക്കീൽ ഫീസും കോടതി ചെലവുമടക്കം യുവതി ആകെ ഒരു ലക്ഷത്തിലേറെ രൂപ (5,431 ദിർഹം) യാണ് അടയ്ക്കേണ്ടത്.

തന്റെ മൊബൈൽ ഫോൺ ഭാര്യ രഹസ്യമായി പരിശോധിക്കുകയും അതിലെ ചിത്രങ്ങളും മറ്റു വിവരങ്ങളും കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയക്കുകയും ചെയ്തതിനാൽ നഷ്ടപരിഹാരം വേണമെന്നാണു ഭർത്താവ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരുടെ മുൻപിൽ തന്നെ മോശക്കാരനാക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം. ഇതുമൂലമുണ്ടായ കടുത്ത മാനസിക സംഘർഷത്താൽ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല എന്നും ഭർത്താവ് വ്യക്തമാക്കി.

കൂടാതെ ഇതുവഴി ശമ്പളം നഷ്ടമായി. അഭിഭാഷകന്റെ ഫീസും ഭാര്യ നൽകണമെന്ന് യുവാവ് ആവശ്യപ്പെടുകയുണ്ടായി. അതേസമയം, ഭാര്യയെ ഭർത്താവ് ചീത്ത പറഞ്ഞതായും തുടർന്നു യുവതിയെയും മകളെയും ഉപേക്ഷിച്ച് പോയതായും ഭാര്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, തെളിവുകൾ പരിശോധിച്ച കോടതി ഭർത്താവിന്‍റെ പരാതി ശരിയാണെന്ന് കണ്ടെത്തി പിഴ ചുമത്തുകയാണ് ചെയ്തത്.

അതോടൊപ്പം തന്നെ അൽ ഐനിലുണ്ടായ മറ്റൊരു സംഭവത്തിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്കു സന്ദേശങ്ങൾ അയച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന് പ്രാഥമിക കോടതി 4 ലക്ഷത്തോളം രൂപ (20,000 ദിർഹം) നഷ്ടപരിഹാരം നൽകാൻ വിധിക്കുകയുണ്ടായി.

തന്റെ ഫോണിലേക്ക് ടെക്സ്റ്റ് മെസേജുകളയച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും നഷ്ടുപരിഹാരമായി ഒരു ലക്ഷം ദിര്‍ഹം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണു യുവതി കോടതിയെ സമീപിച്ചത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നാണു യുവാവിന്റെ ആക്ഷേപം. എന്നാൽ യുവതിയെ ഭർത്താവ് ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. കോടതി ചെലവടക്കം 20,000 ദിർഹം പിഴ വിധിക്കുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends