Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....

വ്യോമയാന മേഖല തിരിച്ചുവരവിന്റെ പാതയിൽ; ആഗോളതലത്തില്‍ വാക്സിന്‍ വിതരണം വര്‍ധിച്ചതോടെ യാത്രക്കാര്‍ വിമാനയാത്രയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു, പ്രതീക്ഷയുടെ വാക്കുകൾ പങ്കുവച്ച് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്​ടര്‍ ജനറല്‍ സെയ്​ഫ്​ അല്‍ സുവൈദി

28 MAY 2021 10:07 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പുതിയ പ്രതീക്ഷയാണ് യുഎഇ നമുക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ പ്രവാസികൾക്ക് ഏറെ അശവസം നൽകുന്ന വാർത്തയാണ് യുഎഇ അധികൃതർ പങ്കുവയ്ക്കുന്നത്. രാജ്യത്ത്​ വ്യോമയാന മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇത്​ പ്രകടമാണെന്നും യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്​ടര്‍ ജനറല്‍ സെയ്​ഫ്​ അല്‍ സുവൈദി വ്യക്തമാക്കുകയുണ്ടായി. ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്‌സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ വാക്സിന്‍ വിതരണം വര്‍ധിച്ചതോടെ തന്നെ യാത്രക്കാര്‍ വിമാനയാത്രയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 2019ല്‍ ലഭിച്ചിരുന്ന യാത്രക്കാരുടെ 49 ശതമാനം ഉടന്‍ വീ​ണ്ടെടുക്കുന്നതാണ്. 2019ല്‍ 4.5 ബില്യണ്‍ യാത്രക്കാര്‍ സഞ്ചരിച്ച സ്​ഥാനത്ത്​ കഴിഞ്ഞ വര്‍ഷം എത്തിയത്​ 1.8 ബില്യണ്‍ മാത്രമാണ്​. അതോടൊപ്പം തന്നെ 2020ല്‍ യു.എ.ഇയില്‍ 50 ശതമാനത്തിലേറെ യാത്രക്കാര്‍ കുറഞ്ഞപ്പോള്‍ അന്താരാഷ്​ട്ര യാത്രക്കാരുടെ എണ്ണം 74 ശതമാനം കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

കൂടതെ മഹാമാരിയുടെ തുടക്കം മുതല്‍ യു.എ.ഇ വിവിധ വിമാനത്താവളങ്ങളുമായും വിമാനക്കമ്പനികളുമായും ആശയവിനിമയം നടത്തിയിരുന്നു. ആവശ്യമായ സുരക്ഷ നടപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്​തു. കോവിഡ്​ കൊടുമ്ബിരികൊണ്ട സമയത്ത്​ പോലും തിരിച്ചുവരവിനെ കുറിച്ചാണ്​ ഞങ്ങള്‍ ആലോചിച്ചത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം നല്ല വാര്‍ത്തകള്‍ക്കായി രാജ്യം തയാറെടുത്തുകഴിഞ്ഞെന്ന്​ ജി.സി.എ.എ അസിസ്​റ്റന്‍റ്​ ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ബലൂഷി സൂചിപ്പിച്ചു. രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നിട്ടുണ്ടെങ്കിലും പ്രവേശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്​​. എങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ്​ ഏവരും. സിവില്‍ ഏവിയേഷന്‍ മേഖലയെ കോവിഡ്​ ആഴത്തില്‍ ബാധിച്ചിരിക്കുന്നു. മഹാമാരിയുടെ കാലത്തും അന്താരാഷ്​ട്ര യാത്രക്കാരുടെ എണ്ണത്തില്‍ യു.എ.ഇ ഒന്നാം സ്​ഥാനത്ത്​ തുടരുകയാണെന്നും അതിര്‍ത്തികള്‍ തുറക്കുന്നതോടെ പഴയ നില കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (8 minutes ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (10 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (16 minutes ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (26 minutes ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (42 minutes ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (44 minutes ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (57 minutes ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (1 hour ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (1 hour ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (3 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (3 hours ago)

Malayali Vartha Recommends