ഒമാനികളല്ലാത്ത തൊഴിലാളികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് ഫീസ്; സ്വകാര്യ മേഖലയില്‍ ഒമാനികള്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിന് പുതിയ തീരുമാനം പങ്കുവച്ച് അതികൃതർ, പ്രവാസികളെ വെട്ടിലാക്കി പുതിയ തീരുമാനം
പ്രവാസികളെ വെട്ടിലാക്കി പുതിയ തീരുമാനം കൈകൊണ്ട് ഒമാൻ. ഒമാനികളല്ലാത്ത തൊഴിലാളികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് ഫീസ് പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. പുതിയ വര്‍ക് പെര്‍മിറ്റ് എടുക്കാനും ബിസിനസ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കുന്നതാണ്.
സ്വകാര്യ മേഖലയില്‍ ഒമാനികള്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുകയുണ്ടായി. ഒമാനി പൗരന്മാര്‍ക്ക് കൂടുതല്‍ ജോലി നല്‍കുന്നതിന്റെ ഭാഗമായി പുതിയ ഫീസ് നിരക്ക് നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.
പുതുക്കിയ ഫീസ് ഉയര്‍ന്ന തൊഴിലുകളിലെ വിസക്ക് 2001റിയാലും ഇടത്തരം തൊഴിലുകളിലേതിന് 1001 റിയാലും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികള്‍ക്കും 601റിയാലും ആയിരിക്കുമെന്നാണ് മുമ്പ് അധികൃതർ അറിയിച്ചിരുന്നത്. പുതിയ ഫീസ് നിലവില്‍ വരുന്നത് പ്രവാസികള്‍ക്ക് സാമ്പത്തികമായ അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് ഏവരും വിലയിരുത്തപ്പെടുന്നത്.
അതോടൊപ്പം തന്നെ പുതുതായി നല്‍കുന്ന അപേക്ഷകര്‍ക്കും ഈ തീരുമാനം നടപ്പിലാക്കുന്ന തീയതിക്ക് മുമ്പായി തൊഴിലുടമകള്‍ ഫീസ് അടച്ചിട്ടില്ലെങ്കില്‍ നിലവില്‍ നല്‍കിയ അപേക്ഷകര്‍ക്കും തീരുമാനം ബാധകമായിരിക്കുമെന്നും ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























