Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കാത്തിരുന്ന പ്രവാസികൾക്ക് നിരാശ; ബഹ്‌റൈൻ വഴി കടക്കാൻ നിന്നവർക്ക് കനത്ത തിരിച്ചടി, കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ കോ​സ്​​വേ വ​ഴി സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ സാധിക്കൂ, മേ​യ് 20 മു​തൽ സൗ​ദി അ​റേ​ബ്യ ന​ട​പ്പാ​ക്കി

29 MAY 2021 03:19 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് സൗ​ദി​യി​ല്‍ പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച നി​ബ​ന്ധ​ന​കൾ മൂലം രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കാ​തെ ബ​ഹ്റൈ​നി​ല്‍ കു​ടു​ങ്ങി​പ്പോ​യ​വ​രു​ടെ പ്ര​തി​സ​ന്ധി അനിശ്ചിതമായി തന്നെ നീളുകയാണ്. സൗദി അറേബ്യ വിലക്കുകൾ നീക്കി അതിർത്തികൾ തുറന്നതിന് പിന്നാലെ ബഹ്‌റൈൻ വഴി കടക്കാൻ നിന്നവർക്കാണ് ഇത്തരത്തിൽ തിരിച്ചടി നേരിടേണ്ടി വന്നത്. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ കോ​സ്​​വേ വ​ഴി സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ സാധിക്കൂ എ​ന്ന പ്ര​ഖ്യാ​പ​നം മേ​യ് 20 മു​ത​ലാ​ണ് സൗ​ദി അ​റേ​ബ്യ ന​ട​പ്പാ​ക്കി​ തുടങ്ങിയത്.

എ​ന്നാ​ല്‍, യാ​ത്ര നി​രോ​ധ​ന​പ്പ​ട്ടി​ക​യി​ല്‍​പെ​ടാ​ത്ത രാ​ജ്യ​ത്ത് 14 ദി​വ​സം ക്വാ​റ​ന്‍​റീ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് വി​മാ​ന​ത്താ​വ​ളം വ​ഴി സൗ​ദി​യി​ലേ​ക്ക് വ​രാ​ന്‍ അ​നു​മ​തി​ നൽകിയിട്ടുണ്ട്. ഇ​വ​ര്‍ ഏ​ഴു ദി​വ​സം സൗ​ദി​യി​ല്‍ ഇന്‍സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ര​ട​ക്കം നി​ര​വ​ധി പ്രവാസികളാണ് ബ​ഹ്റൈ​നി​ല്‍ കു​ടു​ങ്ങി​യിരിക്കുന്നത്. ബ​ഹ്റൈ​ന്‍ വി​സ​യും ക്വാ​റ​ന്‍​റീ​ന്‍ ചെ​ല​വും ഭീമ​മാ​യ ടി​ക്ക​റ്റ് നി​ര​ക്കും കൊ​ടു​ത്ത് ബ​ഹ്റൈ​നി​ല്‍ എ​ത്തി​യ​വ​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു ഈ ​നിയ​മം.

കൂടാതെ ബ​ഹ്റൈ​നി​ല്‍​നി​ന്ന് വി​മാ​ന​ത്താ​വ​ളം വ​ഴി വ​രു​ന്ന​വ​ര്‍ ടി​ക്ക​റ്റി​നൊ​പ്പം ത​ന്നെ ക്വാ​റ​ന്‍​റീ​ന്‍ ഹോ​ട്ട​ല്‍ ബു​ക്കി​ങ്ങും പൂ​ര്‍​ത്തി​യാ​ക്കേണ്ടതാണ്. എന്നാൽ ഈ ​നി​യ​മം മു​ത​ലെ​ടു​ത്ത് വി​മാ​ന​ക്കമ്പ​നി​ക​ള്‍ വ​ന്‍ തു​ക​ക​ള്‍ ഈടാക്കി യാ​ത്ര​ക്കാ​രെ പി​ഴി​യു​ക​യാ​ണ് അധികൃതർ. നേരത്തെ തന്നെ സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് ത​ങ്ങ​ളു​ടെ പാക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ 2500 റി​യാ​ല്‍ മു​ത​ല്‍ ക്വാ​റ​ന്‍​റീ​ന്‍ സം​വി​ധാ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കുകയും ചെയ്തിരുന്നു.

എ​ന്നാ​ല്‍, സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​ന് ദ​മ്മാ​മി​ലേ​ക്ക് സ​ര്‍​വി​സി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ബ​ഹ്റൈ​നി​ല്‍​നി​ന്ന് സൗദിയി​ലേ​ക്ക് ഗ​ള്‍​ഫ് എ​യ​ര്‍ വ​ഴി വ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ന് ടി​ക്ക​റ്റി​ന് 1500 റി​യാ​ല്‍ വീ​ത​വും ഒ​റ്റ​മു​റി സൗ​ക​ര്യ​മു​ള്ള ഹോ​ട്ട​ല്‍ ക്വാ​റ​ന്‍​റീ​ന്‍ ചാ​ര്‍​ജ് 5500 റി​യാ​ല്‍ വീ​ത​വു​മാ​ണ് ഈടാക്കിയത്. ര​ണ്ടു​നേ​രം മാ​ത്രം ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണം ഒ​രു നി​ല​വാ​ര​വും പു​ല​ര്‍​ത്താ​ത്ത​താണെന്നും ഇ​വ​ര്‍ പ​റ​യുകയാണ്. രാ​വി​ലെ 11.30 ആ​കുമ്പോ​ള്‍ ല​ഭി​ക്കു​ന്ന ക​ഫ്സ റൈ​സും രാ​ത്രി​യി​ല്‍ ല​ഭി​ക്കു​ന്ന ഖു​ബ്ബൂ​സും മാ​ത്ര​മാ​ണ് ഭ​ക്ഷ​ണമായി നൽകുന്നത്. അ​ധി​ക​മാ​യി എ​ന്തു വേ​ണ​മെ​ങ്കി​ലും ഫൈ​വ് സ്​​റ്റാ​ര്‍ ഭ​ക്ഷ​ണ​ത്തിന്റെ വി​ല ന​ല്‍​ക​ണം എന്നതാണ്. എ​ന്നാ​ലി​പ്പോ​ള്‍ ഈ ​തു​ക​ക്കും ക്വാ​റ​ന്‍​റീ​നും ടി​ക്ക​റ്റും കി​ട്ടാ​നി​ല്ലെ​ന്ന് സൗ​ദി​യി​ലേ​ക്ക് വ​രാ​ന്‍ ബഹ്റൈ​നി​ല്‍ ക​ഴി​യു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി വ്യക്തമാക്കുകയുണ്ടായി.

അതേസമയം 9000 റി​യാ​ല്‍ മു​ത​ല്‍ 12,000 റി​യാ​ല്‍ വ​രെ​യാ​ണ് ഇ​പ്പോ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ ടി​ക്ക​റ്റ് നി​ര​ക്ക് ഇക്ക​ണോ​മി ക്ലാ​സി​ല്‍ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്കാ​യ 1950 റി​യാ​ലിന്റെ ടി​ക്ക​റ്റ് മാ​ത്ര​മേ ഏ​റ്റ​വും കു​റ​ഞ്ഞ തു​ക​യി​ല്‍ ല​ഭ്യ​മാകുന്നുള്ളു. ക്വാ​റ​ന്‍​റീ​ന്‍ ഹോ​ട്ട​ല്‍ ബു​ക്കി​ങ്​ ടി​ക്ക​റ്റു​മാ​യി ലി​ങ്ക് ചെ​യ്താ​ല്‍ മാ​ത്ര​മേ ബ​ഹ്റൈ​നി​ല്‍​നി​ന്ന് ബോ​ര്‍​ഡി​ങ്​ ചെ​യ്യാ​ന്‍ സാ​ധി​ക്കൂ എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ നാ​ട്ടി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി ട്രാ​വ​ല്‍​സു​ക​ള്‍ ബ​ഹ്റൈ​നി​ലേ​ക്ക് യാ​ത്ര​ക്കാ​ര്‍​ക്ക് പാ​ക്കേ​ജു​ക​ള്‍ പ്ര​ഖ്യാ​പി​ക്കുന്നുണ്ട്. ഇ​ത്ത​രം ച​തി​യി​ല്‍ കു​ടു​ങ്ങ​രു​തെ​ന്ന് നോ​ര്‍​ക്ക പ്ര​വാ​സി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. എം​ബ​സി​ക​ള്‍ ഇ​ട​പെ​ട്ട് ബ​ഹ്ൈ​റ​നി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് യാ​ത്ര സം​വി​ധാ​ന​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യാ​ല്‍ മാ​ത്ര​മേ ഇ​തി​ന് പ​രി​ഹാ​ര​മാ​വൂ. ഇ​രു എം​ബ​സി​ക​ളും ഇ​തി​നു​ള്ള തീ​വ്ര​ശ്ര​മം ന​ട​ത്തു​ക​യാ​െ​ണ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സൗ​ദി അം​ബാ​സ​ഡ​ര്‍ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ​രി​ഹാ​രം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.

അതേസമയം കിങ്​ ഫഹദ്​ കോസ്​വേ വഴിയുള്ള യാത്ര മുടങ്ങിയതിനാല്‍ ബഹ്​റൈനില്‍ കുടുങ്ങിയ 1000ത്തോളം ഇന്ത്യക്കാരില്‍ 300ഒാളം പേര്‍ ഇതിനകം സൗദി അറേബ്യയില്‍ എത്തിയതായി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ്​ ശ്രീവാസ്​തവ അറിയിച്ചു. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഒാപണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ ഉള്‍പ്പെടെയുള്ള സൗദി യാത്രക്കാരാണ്​ മേയ്​ 20 മുതല്‍ ബഹ്​റൈനില്‍ കുടുങ്ങിക്കിടക്കുന്നത്​. ഇവരുടെ കാര്യത്തില്‍ പ്രശ്​നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്​. ബഹ്​റൈന്‍ സര്‍ക്കാറിന്​ മുന്നിലും ഇൗ വിഷയം അവതരിപ്പിച്ചിട്ടുണ്ട്​. അനുഭാവപൂര്‍വമായ സമീപനമാണ്​ സര്‍ക്കാറില്‍നിന്ന്​ ലഭിച്ചിരിക്കുന്നത്​. സൗദിയിലെ ഇന്ത്യന്‍ എംബസി മുഖേന അവിടത്തെ സര്‍ക്കാറുമായി ബന്ധപ്പെട്ടും പ്ര​ശ്​നപരിഹാരത്തിന്​ ശ്രമിക്കുന്നുണ്ട്​.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends