Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...

കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ യുഎഇ അടക്കം 11 രാജ്യങ്ങളിലേക്കുള്ള വിലക്ക് സൗദി നീക്കി; ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്കുള്ള നിരോധനം തുടരും

29 MAY 2021 08:31 PM IST
മലയാളി വാര്‍ത്ത

കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ യുഎഇയടക്കം 11 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സൗദി പിന്‍വലിച്ചു. എന്നാല്‍, ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്കുള്ള നിരോധനം തുടരും. ഞായറാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ 11 രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റയ്ന്‍ നിര്‍ബന്ധമാണ്. യുഎഇക്കുപുറമേ, അമേരിക്ക, ബ്രിട്ടന്, ഫ്രാന്‌സ്, ജര്മ്മനി, ഇറ്റലി, സ്വീഡന്, പോര്ച്ചുഗല്, സ്വിറ്റ്‌സര്‍ലാന്ഡ്, അയര്‌ലാന്ഡ്, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കാണ് വിമാന വിലക്ക് നീങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കുമേര്‍പ്പെടുത്തിയത്. യുഎഇയിലേക്ക് വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യന്‍ പ്രവാസികള്‍ക്ക് യുഎഇ വഴി വരാനാകില്ല. ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് യുഎഇ തുടരുന്നതാണ് കാരണം. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സൗദിയിലേക്ക് വരണമെങ്കില്‍ വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം ക്വാറന്റയ്‌നില്‍ കഴിയണം. യുഎഇയും വിലക്കിയതിനെതുടര്‍ന്ന് ബഹ്‌റൈന്‍ വഴിയായിരുന്നു മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ സൗദിയിലേക്ക് പോയിരുന്നത്. എന്നാല്‍, സന്ദര്‍ശക വിസക്ക് ബഹ്‌റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആ വഴിയും അടഞ്ഞു. സൗദിയിലേക്ക് പോകാനെത്തിയ ആയിരത്തോളം മലയാളികള്‍ ഇപ്പോഴും ബഹ്‌റൈനില്‍ കുടുങ്ങികിടക്കുകയാണ്. കരമാര്‍ഗം സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ സൗദി അംഗീകരിച്ച വാക്‌സിന്‍ എടുത്തവരായിരിക്കണമെന്നാണ് നിബന്ധന. വിമാന മാര്‍ഗം പോകണമെങ്കില്‍ ഇനിയും വലിയ തോതില്‍ പണം ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഇവര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (15 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (2 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (2 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (2 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (3 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

Malayali Vartha Recommends