Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വെയിലേറ്റ് വാടല്ലേ.... ഗൾഫ് രാഷ്ട്രങ്ങളിൽ ചൂട് കനക്കുന്നു; പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമ സമയം അനുവദിച്ചു, നിരോധിത സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ വ്യാപകമായ പരിശോധന നടത്തും, നിയമം ലംഘിച്ചാൽ പണി ഉറപ്പ്

03 JUNE 2021 03:04 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ ചൂട് കൂടുകയാണ്. ഇതിനോടകം തന്നെ ഒട്ടുമിക്ക രാഷ്ട്രങ്ങളും പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമ സമയം അനുവദിക്കുകയും ചെയ്തു. ഖത്തർ, യുഎഇ, ഒമാൻ, കുവൈറ്റ് സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങൾ കർശന നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. നിബന്ധനകൾ പാലിക്കാത്തവർക്ക് കടുത്ത പിഴയാണ് ഏർപ്പെടുത്തുക.

ഖത്തറില്‍ ചൂട് കൂടിയ സാഹചര്യത്തില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ച വിശ്രമ സമയം ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ വന്നു. ഓഫീസുകള്‍ക്കു പുറത്ത് നിര്‍മാണ സൈറ്റുകളിലും മറ്റുമായി പുറം ജോലികളിലേര്‍പ്പെടുന്ന എല്ലാ തൊഴിലാളികള്‍ക്കും രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവില വ്യക്തമാക്കുന്നത്. തൊഴിലാളികളെ സൂര്യാഘാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്തംബര്‍ 15 വരെ തൊഴില്‍ സമയത്തിലുള്ള ഈ നിയന്ത്രണം തുടരുന്നതാണ്.

താരതമ്യേന ചൂട് കൂടുതലായതിനാല്‍ തന്നെ ഈ വര്‍ഷം രണ്ട് മണിക്കൂര്‍ അധിക വിശ്രമമാണ് ഖത്തര്‍ തൊഴില്‍ മന്ത്രാലയം വിശ്രമം അനുവദിച്ചിരിക്കുന്നത്. സപ്തംബര്‍ 15 വരെ നിര്‍ബന്ധിത വിശ്രമ സമയം ഒഴിവാക്കി തൊഴിലാളികളുടെ സമയക്രമം ക്രമീകരിക്കണമെന്ന് തൊഴിലുടമകള്‍ക്കും കമ്പനികള്‍ക്കും മന്ത്രാലയം ഇതിനോടകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പുതുക്കിയ സമയക്രമം തൊഴിലിടങ്ങളില്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പതിപ്പിക്കേണ്ടതാണ്. നിരോധിത സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തുന്നതാണ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പിഴ, പ്രവൃത്തി നിര്‍ത്തിവെക്കല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ കടുത്ത വേനല്‍ചൂടില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ കണക്കിലെടുത്ത്​ യു.എ.ഇയില്‍ ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചവിശ്രമ സമയ നിയമം നടപ്പാക്കുമെന്ന്​ മാനവവിഭവശേഷി സ്വദേശിവത്​കരണ മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്നു വരെയാണ്​ ഉച്ച വിശ്രമ സമയം നൽകുന്നത്. ഈ സമയത്ത്​ തൊഴിലാളികളെ വെയിലത്ത്​ ജോലി ചെയ്യിക്കുന്നത്​ കുറ്റകരമാണ്​.

ഈ കാലയളവില്‍ ദിവസേനയുള്ള പ്രവൃത്തി സമയം എട്ടു മണിക്കൂറില്‍ കവിയരുത്​. തീരുമാനങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ വന്‍ പിഴ ചുമത്തുന്നതാണ്. ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹംവീതം എന്നനിലയില്‍ പിഴ ഈടാക്കുകയും ചെയ്യും. ഒന്നിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന സാഹചര്യത്തില്‍ 50,000 ദിര്‍ഹം പിഴ ചുമത്തുന്നതാണ്. നിയമ ലംഘനത്തി​ന്റെ തീവ്രത അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ തന്നെ പൊതുജനങ്ങള്‍ക്ക് 80060 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ മന്ത്രാലയത്തി​ല്‍ അറിയിക്കാവുന്നതാണ്. കോള്‍ സെന്‍ററില്‍ നാല് ഭാഷകളില്‍ എല്ലാ സമയത്തും കോളുകള്‍ സ്വീകരിക്കും. നിയമലംഘനം സംബന്ധിച്ച വിവരങ്ങള്‍ മന്ത്രാലയത്തി​െന്‍റ ശ്രദ്ധയില്‍പെടുത്താന്‍ ജീവനക്കാരും ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

സൗ​ദി​യി​ല്‍ കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന​ത്തി‍െന്‍റ ഭാ​ഗ​മാ​യി ജൂ​ണ്‍ പ​കു​തി​യോ​ടെ പൊ​ടി​ക്കാ​റ്റും ചൂ​ടും വ​ര്‍​ധി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട് വ്യക്തമാകുന്നത്. രാ​ജ്യ​ത്തെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലാ​ണ് ഈ ​കാ​ലാ​വ​സ്ഥ​മാ​റ്റം കൂ​ടു​ത​ല്‍ പ്ര​ക​ട​മാ​കു​ക​യെ​ന്ന് അ​ല്‍​ഖ​സീം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലെ മു​ന്‍ പ്ര​ഫ​സ​ര്‍ ഡോ.​അ​ബ്​​ദു​ല്ല അ​ല്‍ മി​സ്​​ന​ദ് അ​ഭി​പ്രാ​യ​പ്പെ​ടുകയുണ്ടായി.

വ​ട​ക്കു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ പൊ​ടി​ക്കാ​റ്റി‍െന്‍റ ശ​ക്തി ജൂ​ണ്‍ പ​കു​തി മു​ത​ല്‍ ജൂ​ലൈ അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ല്‍​ക്കു​മെ​ന്ന നി​ഗ​മ​ന​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. ഈ ​വ​ര്‍​ഷം ജൂ​ണ്‍ ഏ​ഴു​മു​ത​ല്‍ സൗ​ദി​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ചൂ​ട് കൂ​ടു​ന്ന കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും പ്ര​ക​ട​മാ​കു​ക. ഈ ​അ​വ​സ്ഥ 40 ദി​വ​സം വ​രെ നീ​ണ്ടു​നി​ല്‍​ക്കു​മെ​ന്നും അ​ദ്ദേ​ഹം​ചൂ​ണ്ടി​ക്കാ​ട്ടി.സൗ​ദി​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചൂ​ടും മ​ണ​ല്‍​ക്കാ​റ്റും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്​​ധ​ര്‍.

ചൂ​ട് കൂ​ടു​ന്ന കാ​ലാ​വ​സ്ഥ​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യാ​ഘാ​തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഏ​ല്‍​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്‍ ക​രു​ത​ലു​ക​ള്‍ എ​ടു​ക്കേണ്ടതാണ്. തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ തൊ​ഴി​ലു​ട​മ​ക​ളു​ടെ പ്ര​ഥ​മ ക​ര്‍​ത്ത​വ്യ​മാ​ണ്. ചൂ​ട് സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ല്‍​നി​ന്ന് അ​വ​ര്‍​ക്ക് സു​ര​ക്ഷ ന​ല്‍​കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ആയതിനാൽ തന്നെ നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​നാ​യി കൂ​ടു​ത​ലാ​യി വെ​ള്ളം കു​ടി​ക്കു​ക, സൂ​ര്യാ​ഘാ​തം പ്ര​തി​രോ​ധി​ക്കാ​ന്‍ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ എ​ത്താ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക, ശ​രീ​രോ​ഷ്​​മാ​വ് സു​ര​ക്ഷി​ത​മാ​യ ത​ല​ത്തി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ സാ​ധ്യ​മാ​കു​ന്ന വ​സ്ത്ര​ധാ​ര​ണം സ്വീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കേ​ണ്ട​ത്. വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക് അ​വ​യു​ടെ വാ​ട്ട​ര്‍ ലെ​വ​ല്‍, കൂ​ളി​ങ് ലെ​വ​ല്‍, ട​യ​ര്‍ എ​ന്നി​വ ഇ​ട​ക്ക് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ചൂ​ട് ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റം ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends