Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

പ്രവാസികളെ കണ്ണീരിലാഴ്ത്തി ആ സംഭവം.... കല്യാണത്തിനായി സൗദിയിൽ നിന്ന് നാട്ടിൽ മടങ്ങാനിരുന്ന സനലിനെ കുത്തിയത് ഘാന സ്വദേശി, ഷാർജയിലെ താമസസ്ഥലത്ത് ആഫ്രിക്കക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ അകപ്പെട്ടുപോയ വിഷ്ണുവും നൊമ്പരമാകുന്നു,ഗൾഫിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് മലയാളി യുവാക്കൾ കൊല്ലപ്പെട്ടു, രണ്ട് സംഭവത്തിലും പ്രതികൾ ആഫ്രിക്കൻ വംശജർ

17 JUNE 2021 02:45 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ ഏവരെയും ഞെട്ടലിലാഴ്ത്തി ഗൾഫിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് മലയാളി യുവാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഷാർജയിൽ ഇടുക്കി സ്വദേശി വിഷ്ണു അടിയേറ്റ് മരിച്ചപ്പോൾ സൗദിയിലെ ദമ്മാമിൽ കൊല്ലം സ്വദേശി സനൽ കുത്തേറ്റ് മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. രണ്ട് സംഭവത്തിലും ആഫ്രിക്കൻ വംശജരാണ് പ്രതികൾ എന്ന് പോലീസ് പറയുകയുണ്ടായി.

ഷാർജയിലെ അബൂഷഗാറയിലാണ് ഇടുക്കി കരണാപുരം സ്വദേശിയായ 29 കാരൻ വിഷ്ണു ആഫ്രിക്കൻ സ്വദേശികളുടെ അടിയേറ്റ് മരിച്ചത്. ബാർബർ ഷോപ്പ് ജീവനക്കാരനായ വിഷ്ണു താമസസ്ഥലത്ത് ആഫ്രിക്കക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ അകപ്പെട്ടുപോയി എന്നാണ് സഹപ്രവർത്തകർ മൊഴി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച അവധിയായിരുന്നതിനാൽ തന്നെ ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. താമസസ്ഥലത്ത് ഉച്ചക്കാണ് സംഭവം നടന്നത്. മൃതദേഹം ഷാർജ മോർച്ചറിയിലേക്ക് മാറ്റുകയുണ്ടായി. സംഭവത്തിൽ ഷാർജ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.

അതോടൊപ്പം തന്നെ ദമ്മാമിൽ ജോലിക്കിടെ സഹപ്രവർത്തകനുമായുണ്ടായ സംഘട്ടനത്തിലാണ് കൊല്ലം ഇത്തിക്കര സ്വദേശി 35 കാരൻ സനലിന് കുത്തേറ്റത്. അൽഹസ്സ ജബൽ ഷോബക്ക് അടുത്ത് ബുധനാഴചയായിരുന്നു സംഭവം നടന്നത്. സ്വകാര്യ പാൽകമ്പനിയിലെ ജീവനക്കാരനാണ് സനൽ. ഇതേ കമ്പനിയിലെ സഹപ്രവർത്തകന്‍ ഘാന സ്വദേശിയുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കേസിലെ പ്രതിയും ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്. സനലിന്‍റെ മൃതദേഹം ഹുഫൂഫ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം കഴുത്തറുക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഘാന സ്വദേശി ഗുരുതരാവസ്ഥയിലാണ്​. ഒരു വർഷം മുമ്പാണ് ഇയാൾ ജോലിക്കായി അൽഅഹ്‍സയിലെ ബ്രാഞ്ചിലെത്തിയത്​. പൊതുവെ പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന്​ സനലിന്റെ സുഹൃത്തുക്കൾ പറയുകയുണ്ടായി. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക്​ കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നത്രേ.

ഷോബയിലെ ഒരു ബഖാലയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറയുകയുണ്ടായി. ഈ തർക്കം മുർച്‍ഛിച്ചതിനാലാകാം കൊലപാതകത്തിലേക്ക് എത്തിച്ചത്​. ജോലിക്കിടയിൽ വഴിയരികിലാണ്​ സംഭവം നടന്നത്​. പൊലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി അധികം തിരക്കില്ലാത്ത സ്ഥലമായതിനാൽ തന്നെ അൽപം ​വൈകിയാണ്​ സമീപത്തുകൂടി പോകുന്നവരുടെ ശ്രദ്ധയിൽ ഇത് പെട്ടത്​. പൊലീസ് എത്തിയപ്പോഴേക്കും സനൽ മരിച്ചിട്ടുണ്ടായിരുന്നു.

ആശുപത്രിയിലുള്ള ഘാന സ്വദേശിയെ ചോദ്യം ചെയ്‍താലേ സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. എന്നാൽ ഇയാൾ അതീവ ഗുരുതരാവസ്ഥയിലാണ്​. 10​ വർഷമായി സനൽ അൽഅഹ്‍സയിലുണ്ട്​. അച്‍ഛൻ നഷ്‍ടപ്പെട്ട ശേഷം സനലായിരുന്നു അമ്മക്കും ഏക സഹോദരിക്കും ആശ്രയമായിരുന്നു ഇദ്ദേഹം. സനൽ അവിവാഹിതനാണ്​. ഒന്നര വർഷം മുമ്പ്​ വിവാഹത്തിനായി നാട്ടിലേക്ക് പോയെങ്കിലും ജാതക പ്രശ്‍നങ്ങളാൽ കല്യാണം നടക്കാതെ തിരികെ എത്തുകയായിരുന്നു. ​തോളിൽ കടുത്ത വേദന അനുഭവിച്ചിരുന്നതിനാൽ രണ്ട്​ മൂന്ന് മാസം കഴിഞ്ഞ് എക്‍സിറ്റിൽ നാട്ടിൽ പോകാൻ ഉദ്ദേശിച്ചിരുന്നതാണ്​. ഇതിനുപിന്നാലെയാണ് ഈ സംഭവം നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (2 minutes ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (26 minutes ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (35 minutes ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (52 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (1 hour ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (1 hour ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (1 hour ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (2 hours ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (2 hours ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (2 hours ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (3 hours ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (3 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (3 hours ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (3 hours ago)

Malayali Vartha Recommends