Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം; ഓഗസ്റ്റ് ആദ്യം മുതൽ പ്രവാസികൾക്ക് പറക്കാൻ അവസരം ഒരുക്കി കുവൈറ്റ്, ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കാണ് ഇത് ആശ്വാസതീരുമാനവുമായി അധികൃതർ

18 JUNE 2021 01:10 PM IST
മലയാളി വാര്‍ത്ത

അങ്ങനെ മാസങ്ങളോളമായുള്ള പ്രവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. പ്രതിഷേധങ്ങൾക്കും പ്രതിരോധങ്ങൾക്കും ഒടുവിൽ അവസാനം അധികൃതർ അതിന് സമ്മതം നൽകി. ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കാണ് ഇത് ആശ്വാസമായി തീരുന്നത്. എന്നാൽ ചെയ്യേണ്ടത് ഇതൊക്കെയാണ്.....

യാത്രാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കൊറോണ എമര്‍ജന്‍സി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് പ്രവാസികള്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. പ്രവേശന വിലക്ക് മൂലം ആശങ്കയില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനം കൂടിയാകുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈറ്റ് തീരുമാനിച്ചത്.

ഓക്സ്‌ഫോഡ്/ആസ്ട്രസെനക്ക, ഫൈസര്‍ ബയോണ്‍ടെക്ക്, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ നാല് വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനമെന്നാണ് ലഭ്യമാകുന്ന വിവരം. പൂര്‍ണമായി വാക്സിനേഷന്‍ ലഭിക്കുകയും 72 മണിക്കൂറിനകം എടുത്ത പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കുമായിരിക്കും യാത്രാനുമതി നല്‍കുന്നത്. അതോടൊപ്പം തന്നെ അധികൃതർ നൽകുന്ന നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതാണ്.

ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും അധികൃതർ തീരുമാനിക്കുകയുണ്ടായി. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും നിബന്ധകൾ കടുക്കാനാണ് സാധ്യത. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം ഒരു പിസിആര്‍ പരിശോധന കൂടി നടത്തി കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മിസ്‌റം അറിയിച്ചു.

അതേസമയം, കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതിക്കായി പ്രവാസികള്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ആഗസ്ത് ഒന്നു മുതല്‍ രണ്ട് ഡോസ് വാക്‌സിനും എടുത്ത സ്വദേശികൾക്ക് മാത്രമേ കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവാദം നൽകുകയുള്ളൂ എന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒരു ഡോസ് സ്വീകരിച്ച സ്വദേശികള്‍ക്കും വിദേശ യാത്ര ചെയ്യാന്‍ അനുമതി നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അത് കൂടുതല്‍ കര്‍ശനമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കും നാട്ടിലേക്ക് യാത്രചെയ്യാനുള്ള അനുമതി ഇനിയും വൈകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (7 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends