ദുബായിയെ വിസ്മയിപ്പിക്കാൻ 'സ്ട്രേ കിഡ്സ്' ബാൻഡ്; ദുബൈ എക്‌സ്‌പോ 2020 കൊറിയന്‍ പവലിയനില്‍ ഒരുങ്ങുന്നത് വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങള്‍, എല്ലാ ആഴ്ചയും വിവിധ പോപ് സംഗീത നിശകള്‍

ലോകത്തെ വിസ്മയിപ്പിക്കാന് ഒക്ടോബറില്‍ ആരംഭിക്കുന്ന ദുബൈ എക്‌സ്‌പോ 2020ൽ ഒരുങ്ങുന്നത് വമ്പൻ കാഴ്ചകൾ. ഇതിനുപിന്നാലെ കൊറിയന്‍ പവലിയനില്‍ ഒരുങ്ങുന്നത് വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങള്ളാണ്. ലോകത്താകമാനം ആരാധകരുള്ള കൊറിയന്‍ കല, സംഗീതം, ടെക്നോളജി എന്നിവ ഒരുക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ കോണ്‍സുല്‍ ജനറല്‍ മൂണ്‍ ബ്യൂങ് ജുങ് മാധ്യമങ്ങളോട് പറയുകയുണ്ടായി. ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച കൊറിയന്‍ പോപ് സംഗീതവും ഇവിടെ ഒരുക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ 34 ദശലക്ഷം ഫോളോവേഴ്സ് ഉള്ള 'സ്ട്രേ കിഡ്സ്'എന്ന പോപ് മ്യൂസിക് ബാന്‍ഡാണ് പവലിയന്‍ അംബാസഡര്‍മാരായിട്ടുള്ളത്.
എല്ലാ ആഴ്ചയും വിവിധ പോപ് സംഗീത നിശകള്‍ ഇവിടെ സംഘടിപ്പിക്കപ്പെടുന്നതാണ്. മറ്റു കലാരൂപങ്ങളുടെയും പ്രദര്‍ശനം ദിവസവും ഉണ്ടാകുന്നതായിരിക്കും. ആയിരക്കണക്കിന് കൊറിയക്കാര്‍ എക്‌സ്‌പോ സന്ദര്‍ശിക്കാനായി ഇക്കാലയളവില്‍ ദുബൈയില്‍ എത്തുമെന്നും കോണ്‍സല്‍ ജനറല്‍ പറയുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ ആകര്‍ഷണങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ദുബൈ പ്രശസ്തമാണ്.
അതോടൊപ്പം തന്നെ നമുക്ക് പൊതുവായി നിരവധി കാര്യങ്ങളുണ്ട്. കൊറിയക്കും ദുബൈക്കും ധാരാളം പ്രകൃതിവിഭവങ്ങളില്ല. എന്നാല്‍, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ നമ്മുടെ രാജ്യങ്ങള്‍ വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചു. ഞങ്ങളുടെ സര്‍ഗാത്മകതയും പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതിക വൈദഗ്ധ്യവും എന്നിവ ഉപയോഗിച്ച് രണ്ടു രാജ്യങ്ങളും നിരവധി പ്രതിബന്ധങ്ങള്‍ മറികടന്നു. യു.എ.ഇയും കൊറിയയും തമ്മിലെ ബന്ധം എക്സ്പോയിലൂടെ കൂടുതല്‍ ദൃഢപ്പെടും -അദ്ദേഹം പറഞ്ഞു.
കൊറിയന്‍ ആര്‍കിടെക്ട് മൂണ്‍ ഹൂന്‍ ഡിസൈന്‍ ചെയ്ത വ്യത്യസ്തമായ കൊറിയന്‍ പവലിയന്‍ നിര്‍മാണത്തിെന്റ അവസാന ഘട്ടത്തിലാണ് ഇപ്പോൾ. 1590 സമചതുര കട്ടകള്‍ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം കാഴ്ചക്കാര്‍ക്ക് അത്ഭുതം പകരുന്നതാകുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. പവലിയെന്റ അകത്ത് എക്‌സിബിഷനും എക്‌സ്‌പോ 2020െന്‍റ മുഴുവന്‍ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























