ഇന്ത്യയും സൗദി അറേബ്യയും ഒന്നിച്ചു; ചരിത്രത്തിലാദ്യമായി ഇന്ത്യയുടെയും സൗദി അറേബ്യയുടെയും സൈനികര്‍ സംയുക്ത അഭ്യാസത്തിന് തുടക്കം കുറിച്ചു, പാകിസ്താനെ കണ്ടംവഴി ഓടിച്ച് സൗദി അറേബ്യയും ഇന്ത്യയും, അഭിമാനത്തോടെ പ്രവാസികൾ

പ്രവാസികൾക്ക് ഏറെ അഭിമാനം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെയും സൗദി അറേബ്യയുടെയും സൈനികര്‍ സംയുക്ത അഭ്യാസത്തിന് തുടക്കം കുറിച്ചു. മാസങ്ങളായി ഇതുമായുള്ള ചർച്ചകൾ പുരോഗമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈനികാഭ്യാസം ആരംഭിച്ചിരിക്കുന്നത്. പാകിസ്താനെ പാടെ തള്ളി ഇന്ത്യയെ നെഞ്ചോട് ചേർക്കുകയാണ് സൗദി അറേബ്യ.....
അങ്ങനെ ഇന്ത്യയും സൗദി അറേബ്യയും ചരിത്രം കുറിച്ചുകൊണ്ട് സൈനികമായി ഒന്നിച്ചിരിക്കുകയാണ്. ഇതിന്റെ പ്രത്യക്ഷ തെളിവായ സൈനിക അഭ്യാസങ്ങൾ ആണ് ഇപ്പോൾ സൗദിയിൽ നടന്നു കൊണ്ടിരിക്കുന്നത്. സൗദിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന പാകിസ്ഥാൻ വാണിജ്യപരമായിട്ടും സൗദിയെ തന്നെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പാകിസ്ഥാൻ തലകുനിക്കുന്നു കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇനി പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഒരു സൈനിക സഹായവും ആവശ്യമില്ലാത്ത അവസ്ഥ സൗദി അറേബ്യക്ക് വന്നുവെന്ന് തന്നെ പറയാം. ആയതിനാൽ തന്നെ ഒരു വിധത്തിലുള്ള സാമ്പത്തിക സഹായവും സൗദിയിൽ നിന്ന് പാകിസ്ഥാൻ പ്രതീക്ഷിക്കണ്ട എന്നും വ്യക്തമായിരിക്കുകയാണ്. പറഞ്ഞുവന്നത് ഇന്ത്യയും സൗദിയും ഒത്തു ചേർന്ന് പാകിസ്ഥാനെ തൂക്കിയെടുത്ത് അറബി കടലിലെറിഞ്ഞു.
സൈനിക മേധാവി നരവനെ കഴിഞ്ഞ ഡിസംബറിലാണ് സൗദിയിലെത്തിയതും സൗദി കരസേനയുടെ ആസ്ഥാനം സന്ദര്‍ശിച്ചതും. ശേഷം ഇന്ത്യ തങ്ങളുടെ മുഖ്യ സൈനിക പങ്കാളിയാണെന്ന് സൗദി അറേബ്യ സൂചിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രതിരോധ മേഖലയില്‍ അടുത്ത ബന്ധം പുലര്‍ത്തിവരുകയാണ്. 2019ല്‍ സൗദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത കൗണ്‍സില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയതും 2019ൽ തന്നെയായിരുന്നു. ഇന്ത്യയില്‍ 10000 കോടി ഡോളറിന്റെ നിക്ഷേപമാണ് അന്ന് സൗദി പ്രഖ്യാപിച്ചത്.
നേരത്തെ പാകിസ്താനുമായി അടുത്ത ബന്ധമാണ് സൗദി പുലര്‍ത്തിയിരുന്നത്. പാകിസ്താന്‍ സൈനികരുടെ സഹായം സൗദി പലപ്പോഴും തേടിയിരുന്നു. യമന്‍ യുദ്ധത്തിന് വരെ ഈ സഹകരണമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ നടത്തുന്ന നീക്കങ്ങളെ സൗദി പരസ്യമായി എതിര്‍ത്തത് അടുത്തിടെയാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ എതിര്‍ക്കാതെ സൗദി നിലപാടെടുത്തത് ഏറെ ചർച്ച ചെയ്തിരുന്നു. മാത്രമല്ല, ഒഐസിയില്‍ പാകിസ്താന്റെ വാദം അംഗീകരിക്കപ്പെട്ടില്ല. ഒഐസി യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ ക്ഷണിക്കുകയും ചെയ്തു. പാകിസ്ഥാൻ നൽകിയിരുന്ന വായ്പ സൗദി തിരിച്ചടയ്ക്കാൻ നിർദ്ദേശിച്ചതും വലിയ തിരിച്ചടിയായി മാറിയിരുന്നു.
ഇതേതുടർന്ന് സൗദി ഇന്ത്യയുമായി അടുക്കുന്നു എന്ന് മനസിലാക്കിയ പാകിസ്താന്‍, തുര്‍ക്കിയുമായി സഹകരണം ശക്താക്കിയിരിക്കുകയാണ്. തുര്‍ക്കിയും സൗദിയും അറബ് മേഖലിയല്‍ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്. ഗള്‍ഫ് രാജ്യങ്ങളുമായി അകലുന്ന പാകിസ്താനോട് വായ്പാ തുക സൗദി തിരിച്ചുചോദിച്ചതും വലിയ വാര്‍ത്തയായിരുന്നു. എന്തായാലും റിപ്പോർട്ടുകൾക്ക് പിന്നാലെ ഏറെ ആകാംക്ഷയിലാണ് പ്രവാസലോകം.
അതോടപ്പം തന്നെ പാകിസ്ഥാന്റെ തന്നെ തല തിരിഞ്ഞ നടപടികളിലൂടെയും ഇനി വരാൻ പോകുന്ന നൂറ്റാണ്ടിൽ ഇന്ത്യയുടെ ആഗോള പ്രാധാന്യം മനസിലാക്കികൊണ്ടും പാകിസ്ഥാനുമായി അകന്ന് ഇന്ത്യയുമായി കൂടുതൽ അടുത്തു കൊണ്ടിരിക്കുകയാണ് സൗദി. ഇന്ത്യ സൗദി സംയുക്ത നാവിക അഭ്യാസത്തിലൂടെ ഇതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ കൺ മുന്നിൽ കണ്ടു കൊണ്ടിരിക്കുന്നത്.
അങ്ങനെ ഇന്ത്യയുടെ മുൻനിര ഇന്ത്യൻ യുദ്ധക്കപ്പൽ ഇപ്പോൾ സൗദി അറേബ്യയുമായുള്ള ആദ്യ നാവിക അഭ്യാസത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വെസ്റ്റേൺ നേവൽ ഫ്ലീറ്റിന്റെ മുൻനിര ഡിസ്ട്രോയറായ ഐഎൻഎസ് കൊച്ചി തിങ്കളാഴ്ച അൽ-മൊഹെദ് അൽ-ഹിന്ദി 2021 വ്യായാമത്തിനായി പോർട്ട് അൽ-ജുബൈലിൽ എത്തി. അബുദാബി തീരത്ത് ശനിയാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി "സായിദ് തൽവാർ" എന്ന പേരിൽ അറിയപ്പെടുന്ന ഡ്രിൽ നടത്തിയതിന് ശേഷമാണ് യുദ്ധക്കപ്പൽ സൗദിയിൽ എത്തിച്ചേർന്നത്.
അൽ-മൊഹെദ് അൽ-ഹിന്ദി നാവിക സൈനിക അഭ്യാസം തിങ്കളാഴ്ച അതിന്റെ തുറമുഖ ഘട്ടത്തോടെയാണ് ആരംഭിച്ചത് . ഉഭയകക്ഷി പ്രതിരോധ ബന്ധത്തിലെ ഒരു പുതിയ അധ്യായമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ അഭ്യാസമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി . റോയൽ സൗദി നേവൽ ഫോഴ്സ്, ബോർഡർ ഗാർഡുകൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ഐഎൻഎസ് കൊച്ചിയെ തുറമുഖത്ത് സ്വാഗതം ചെയ്യാൻ സന്നിഹിതർ ആയിരിന്നു . അൽ-മൊഹെദ് അൽ-ഹിന്ദി നാവികാഭ്യാസം ഈ രണ്ട് നാവികസേനകൾക്കിടയിൽ നിരവധി കര അധിഷ്ഠിതമായ അഭ്യാസങ്ങളും കടൽ അധിഷ്ഠിത അഭ്യാസങ്ങളും ഉൾക്കൊള്ളുന്നു.
ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകൾ ഉൾകൊള്ളുന്ന - ചതുർഭുജ സുരക്ഷാ ഡയലോഗ് അല്ലെങ്കിൽ ക്വാഡിന്റെ ഭാഗമായ സംയുക്ത നാവിക അഭ്യാസങ്ങൾ പടിഞ്ഞാറൻ പസഫിക്കിൽ വച്ച് അടുത്ത് തന്നെ നടക്കും. ഇൻഡോ പസിഫിക് മേഖലയിലെ ഗതി വിഗതികൾ തന്നെ ഭാവിയിൽ നിർണ്ണയിക്കുന്ന അതി ശക്തമായ ഈ സൈനിക സഖ്യത്തിലെ മുഖ്യ അംഗമാണ് ഇന്ത്യ എന്നതും സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പ്രാധാന്യം ഉയർത്തുന്ന വസ്തുതയാണ്. അതെ സമയം ഇവർ എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന ചൈനയുടെ സന്തത സഹചാരിയാണ് നിലവിൽ പാകിസ്ഥാൻ ഇതും പാകിസ്ഥാനെ പ്രതികൂലമായി ബാധിക്കുന്ന ഘടകം ആണ്.
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച കൊൽക്കത്ത-ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് കൊച്ചിയുടെ സന്ദർശനം പശ്ചിമേഷ്യയിൽ ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷി പ്രദർശിപ്പിക്കാനുള്ള ഒരു വലിയ അവസരവും കൂടിയാണ് . ഈ യുദ്ധകപ്പൽ അതി നവീനമായ പുതിയ ഡിസൈൻ ആശയങ്ങൾ ഉൾക്കൊള്ളുന്നുണ്ട് , കൂടാതെ തദ്ദേശീയമായി നിർമ്മിച്ച പോരാട്ട ഉപകരണങ്ങളുടെ ഒരു വലിയ ഘടകവുമുണ്ട്.
ഈ കപ്പൽ അത്യാധുനിക ഡിജിറ്റൽ നെറ്റ്‌വർക്കുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ യുദ്ധക്കപ്പലിന്റെ ഒരു പ്രത്യേകത എന്നത് ഉയർന്ന തോതിലുള്ള ഇന്ത്യൻ നിർമ്മിത ഉപകരണങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് , മിക്ക സംവിധാനങ്ങളും ഇന്ത്യയ്ക്കുള്ളിൽ നിന്നാണ്. ഐഎൻഎസ് കൊച്ചിയിലെ ചില തദ്ദേശീയ സംവിധാനങ്ങളിൽ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടും കപ്പലിന്റെ സ്റ്റെബിലൈസറുകളും ഉൾപ്പെടുന്നു.
പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പതിറ്റാണ്ടുകളായി തന്ത്രപരമായ പങ്കാളിത്തമാണ് നില നിന്നിരുന്നത് . ചരിത്രപരമായി, സൗദി അറേബ്യ എല്ലായ്പ്പോഴും പാകിസ്താന്റെ സാമ്പത്തിക രക്ഷയ്ക്കായി എത്തിയിട്ടുണ്ട്. 1960 കൾക്ക് ശേഷം, അറബ് ലോകത്തിന് പുറത്തുള്ള മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ സഹായം പാകിസ്താൻ സൗദി അറേബ്യയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്, മിക്കവാറും ഒരിക്കലും വായ്പകൾ തിരിച്ചടച്ചിട്ടില്ല. ഇതിനു പകരം പാകിസ്ഥാൻ സൗദി അറേബ്യക്ക് സൈനിക സഹായവും വൈദഗ്ധ്യവും നൽകുക ആയിരിന്നു പതിവ് രീതി.
https://www.facebook.com/Malayalivartha



























