കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചര്‍ നല്‍കിയിരുന്നത് റീഫണ്ട് ചെയ്യുവാനൊരുങ്ങി ബഹ്റൈൻ ;പ്രവാസികൾക്ക് ആശ്വാസം

ബഹ്റൈനിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് മുടങ്ങിയവരാണോ? നിങ്ങൾക്ക് ഒരു സന്തോഷവാർത്ത! കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചര്‍ നല്‍കിയിരുന്നത് റീഫണ്ട് ചെയ്യുക എന്ന തീരുമാനമെടുക്കുകയാണ് അവർ . വൈകാതെ റീഫണ്ട് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബഹ്റൈനിലെ എയർ ഇന്ത്യ അധികൃതർക്ക് റീഫണ്ട് വേണമെന്നുള്ളവരുടെ പട്ടിക കിട്ടിക്കഴിഞ്ഞു എന്നാണ് വിവരം. സുപ്രീംകോടതി വിധിയായിരുന്നു. കൊവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് നൽകണമെന്നത് .
ഈ ഉത്തരവ് പ്രവാസി ലീഗൽ സെൽ നല്‍കിയ ഹര്‍ജിയിലാണ് പരാമർശിച്ചിരിക്കുന്നത് . ബഹ്റൈനിലെ ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്ത പലർക്കും റീഫണ്ട് കിട്ടില്ലായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
റീഫണ്ടിന് പകരം മറ്റൊരു യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വൗച്ചറുകളാണ് നല്‍കിയത് . 2021 ഡിസംബർ 31നുള്ളിൽ ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് വൗച്ചറുകൾ കൊടുത്തത്.
ഓണ്‍ലെെന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എങ്കില്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് നൽകുകയും ചെയ്യും . ഏജൻറുമാർ മുഖേന ടിക്കറ്റെടുത്തവർക്ക് ഏജൻറുമാരുടെ അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്.
ലഭിച്ച വൗച്ചർ ഉപയോഗിച്ച് പലരും യാത്ര നടത്തി. എന്നാല്‍ നിശ്ചിതസമയത്തിനുള്ളിൽ വിമാനയാത്ര നടത്താൻ പകുതിയിലധികം ആൾക്കാർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് ഈ വൗച്ചർ പ്രയോജനം ചെയ്യില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇത്തരം യാത്രക്കാരാണ് റീഫണ്ട് ആവശ്യപ്പെടുന്നത്.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് വൗച്ചറിന് പകരം റീഫണ്ട് നൽകാൻ തീരുമാനിച്ചത്. വൗച്ചറുകൾ റീഫണ്ട് ആക്കി മാറ്റാനുള്ള നടപടി എയർ ഇന്ത്യ ഓഫീസില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിസയിൽ ബഹ്റൈനില്‍ എത്തിയവര്‍ പോലും തിരിച്ച് നാട്ടിലേക്ക് പോകുന്നുവെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























