പ്രവാസികളെ പ്രതിസന്ധിയിലാക്കി യുഎഇയുടെ തീരുമാനം; കോവിഡ് പരിശോധനയ്ക്കു വിധേയരാകാത്ത യാത്രക്കാരെ കൊണ്ടുപോയതിന് ഇൻഡിഗോ വിമാന സർവ്വീസ് നിരോധിച്ച് അധികൃതർ, പുതുക്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ
വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വാർത്തക്കയാണ് പുറത്തുവന്നിരിക്കുന്നത് യുഎഇ ഇൻഡിഗോ വിമാന സർവ്വീസ് നിരോധിച്ചതായാണ് വിവരം. ഓഗസ്റ്റ് 24 വരെ യുഎഇയിലേക്ക് ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്കു വിധേയരാകാത്ത യാത്രക്കാരെ കൊണ്ടുപോയതിനെ ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച മുതലാണ് വിലക്ക് ഏർപ്പെടുത്തിയത്.
48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍. ടെസ്റ്റിന് പുറമേ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി.സി.ആര്‍. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ ചട്ടം .ഇത് പലിക്കപ്പെട്ടിരുന്നില്ല. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്തവരും യുഎഇ യാത്രക്കായി ഇൻഡിഗോയെ ആശ്രയിച്ചിരുന്ന പ്രവാസികൾക്കുമാണ് വിലക്ക് തിരിച്ചടിയായിരിക്കുന്നത്.
അതേസമയം നടപടിയിൽ സംബന്ധിച്ച് വിശദീകരണവുമായി ഇൻഡിഗോ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാർക്ക് റീഫണ്ട് ആവശ്യപ്പെടുകയോ മറ്റു ദിവസങ്ങളിലേക്ക് വിമാനസർവീസ് പുനഃക്രമീകരിക്കുകയോ ചെയ്യാമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ദുബായിലേക്ക് വരുന്ന യാത്രക്കാർ ജി.ഡി.ആർ.എഫ്.എ അനുമതി നേടുന്നതിനൊപ്പം 48 മണിക്കൂറിനുള്ളിലും ആറു മണിക്കൂറിനുള്ളിലും രണ്ട് പി.സി.ആർ പരിശോധന നടത്തണമെന്നാണ് നിർദേശം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമാണ് യാത്രക്ക് അനുമതി.
യാത്രയ്ക്കായി യുഎഇ അധികൃതരുടെ അനുമതി കത്തും ആവശ്യമാണ്. യാത്രക്കാരെ സ്വീകരിക്കുന്നതിന് മുമ്പ് വിമാനത്താവളത്തിലെ എയർലൈൻ ചെക്ക്-ഇൻ സ്റ്റാഫ് ടെസ്റ്റ് റിപ്പോർട്ടുകൾ പരിശോധിക്കും.കൂടാതെ യുഎഇയിലെത്തുമ്പോളും രേഖകളും പരിശോധിക്കുന്നതാണ്...
അതേസമയം യുഎഇയിലേക്കു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി . യുഎഇ അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകള്‍ അവരവരുടെ രാജ്യത്ത് എടുത്തവര്‍ക്കു റജിസ്റ്റര്‍ ചെയ്ത് യാത്ര ചെയ്യാം. റജിസ്‌ട്രേഷന്‍ 15ന് ആരംഭിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍ കാബിയാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. യാത്രക്കാരുടെ സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കുകയാണ് പുതിയ നയം ലക്ഷ്യമിടുന്നത്.
യാത്രക്കാര്‍ക്ക് ഐസിഎ യുഎഇ സ്മാര്‍ട്ട് ആപ്പ് ഉപയോഗിച്ചോ www. smartservices.ica.gov.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ രജിസ്റ്റര്‍ ചെയ്യാം. ഐസിഎ ആപ്പിലും റജിസ്റ്റര്‍ ചെയ്യാം. വ്യക്തിപരമായ വിവരങ്ങള്‍ക്കൊപ്പം പാസ്പോര്‍ട്ടിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍, യുഎഇയിലെ വിലാസം, വാക്‌സിന്‍ വിശദാംശങ്ങള്‍ എന്നിവ റജിസ്‌ട്രേഷന്‍ സമയത്ത് നല്‍കണം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെയും മറ്റു രേഖകളുടെയും പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യണം.
വാക്‌സിനെടുത്തവര്‍ക്കുള്ള അനൂകൂല്യങ്ങള്‍ക്കായി വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ നല്‍കുന്നത് അഭികാമ്യമാണ്. യുഎഇ അംഗീകരിച്ച വാക്‌സിനുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇവ അല്‍ഹോസ്ന്‍ ആപ്പില്‍ കാണിക്കും.പുതിയ സവിശേഷതകളോടെ അല്‍ഹോസ്ന്‍ ആപ്പ് പുതുക്കിയിട്ടുണ്ട്. പിസിആര്‍ ടെസ്റ്റ് ഫലങ്ങളും വാക്‌സിനേഷന്‍ നിലയും അടിസ്ഥാനമാക്കിയുള്ള ഉപയോക്താക്കളുടെ ‘ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍’ സ്റ്റാറ്റസ് പുതിയ ആപ്പിലുണ്ട്. പച്ച, ചാരം, ചുവപ്പ് എന്നീ നിറങ്ങളാണ് ആപ്പിലുള്ളത്. പച്ച നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ഫലം ഇപ്പോഴും സാധുവാണ് എന്നതിനെ സൂചിപ്പിക്കുന്നു. ചാര നിറമാണെങ്കില്‍ അതിനര്‍ഥം ഫലം കാലഹരണപ്പെട്ടുവെന്നാണ്. ചുവപ്പാണ് കാണിക്കുന്നതെങ്കില്‍ പരിശോധനാ ഫലം പോസിറ്റീവാണ്. യാത്ര സംബന്ധിച്ച വിവരങ്ങളും ആപ്പിലുണ്ടാകും.
https://www.facebook.com/Malayalivartha



























