പ്രവാസികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുവാനൊരുങ്ങി സൗദി; സ്വകാര്യ മേഖലയിലെ തൊഴില്‍ രംഗങ്ങളില്‍ കൂടുതല്‍ സ്വാധീനം സൃഷ്ടിക്കുക ലക്ഷ്യം

തൊഴില്‍ രംഗത്ത് പ്രവാസികളെ അമ്പരപ്പിച്ച് സൗദിയുടെ അതിനിർണായകമായ നീക്കം. ഇനി മുതൽ പ്രവാസികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുവാനൊരുങ്ങുകയാണ് സൗദി.സ്വകാര്യ മേഖലയിലെ തൊഴില്‍ രംഗങ്ങളില്‍ കൂടുതല്‍ സ്വാധീനം സൃഷ്ടിക്കുവാനൊരുങ്ങുകയാണ് സൗദി.
പ്രൊഫഷനല്‍ ലൈസന്‍സ് 16 മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ഇനി മുതൽ നിർബന്ധമായിട്ടും വേണം. പുതിയ നിബന്ധന നടപ്പിലാക്കുവാൻ മുന്നിട്ടിറങ്ങുന്നത് സൗദി മുന്‍സിപ്പല്‍-റൂറല്‍ അഫയേഴ്‌സ് മന്ത്രാലയമാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് നടപ്പിലാക്കി തുടങ്ങും. ഡെപ്യൂട്ടി മന്ത്രി ഡോ. അഹ്ദമദ് ഖത്താനാണ് ഇതിനെ കുറിച്ചുള്ള വിശദാoശങ്ങൾ അറിയിച്ചത്.
ഈ നിബന്ധന നടപ്പിലാക്കുന്നത് ചില ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ്.രാജ്യത്തെ തൊഴില്‍ മേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കുക എന്നതാണ് ഒരു ലക്ഷ്യം. തൊഴില്‍ മേഖലയില്‍ പരിചയ സമ്പത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. പുതിയ നിബന്ധന ബാധകമാകുന്നത് ആർക്കൊക്കെയാണ് എന്ന് നോക്കാം. പ്ലംബര്‍, ആശാരി,എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍, ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, സാറ്റലൈറ്റ് ടെക്‌നീഷ്യന്‍, ഇലക്ട്രീഷന്‍, കൊല്ലന്‍, പെയിന്റര്‍, ബില്‍ഡര്‍, ഫര്‍ണിച്ചര്‍ ക്ലീനര്‍, വാട്ടര്‍ ടാങ്ക് ക്ലീനിര്‍, ബാര്‍ബര്‍, മരം മുറിക്കാരന്‍, പെസ്റ്റ് കണ്‍ട്രോളര്‍, മെക്കാനിക്ക്, വനിതാ ബ്യൂട്ടീഷ്യന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്.
ഈ 16 മേഖലകളിലെ 72 തസ്തികകളില്‍ പണിയെടുക്കുന്നവര്‍ക്ക് പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കുവാൻ ഒരുങ്ങുകയാണ്. തുടക്കത്തില്‍ സ്ഥാപനത്തിലെ ഒരാളെങ്കിലും പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. എങ്കില്‍ മാത്രമേ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. തുടര്‍ന്ന് മറ്റുള്ളവര്‍ക്കു കൂടി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ ലൈസന്‍സ് പുതുക്കാനാവില്ല എന്നൊരു മറുവശം കൂടെ ഈ തീരുമാനത്തിന് പിന്നിലുണ്ട്. വിദേശി തൊഴിലാളികളുടെ ഇഖാമയില്‍ കാണിച്ചിരിക്കുന്നത്. ഏത് ജോലിയാണോ അതിന് തുല്യമായ പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നുള്ള നിബന്ധനയും ബാധകമാക്കിയിട്ടുണ്ട്.
ലൈസന്‍സുകള്‍ അനുവദിക്കുന്നത് മുനിസിപ്പല്‍ മന്ത്രാലയമാണ്. ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. അതിൽ തൊഴിലാളിയുടെ പ്രവൃത്തി പരിചയം, അക്കാദമിക യോഗ്യതകള്‍എന്നിവ ഉൾപ്പെയുത്തിയിരിക്കുന്നു. സ്വകാര്യ മേഖലയെ ഒരു രീതിയിലും ബാധിക്കാത്ത രീതിയിലെ ഇത് നടപ്പിലാക്കൂവെന്ന് മന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha



























