യുഎഇയില്‍ 1,070 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 1,619 പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,070 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,619 പേര്‍ സുഖം പ്രാപിക്കുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു.
അതോടൊപ്പം തന്നെ പുതിയതായി നടത്തിയ 3,11,295 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,07,236 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,87,644 പേര്‍ രോഗമുക്തരാവുകയും 2,014 പേര്‍ മരണപ്പെടുകയും ചെയ്തു.
അതേസമയം കോവിഡ് നിബന്ധനകൾ പാലിക്കാതെ യാത്രക്കാരെ കയറ്റിയതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങൾക്കേർപെടുത്തിയ വിലക്ക് യു.എ.ഇ പിൻവലിക്കുകയുണ്ടായി. വെള്ളിയാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. 24 വരെ ഏർപെടുത്തിയ വിലക്കാണ് പിൻവലിച്ചത്.
യാത്രക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലം ഹാജരാക്കാത്ത യാത്രക്കാരെ കയറ്റിയതിനാണ് ഒരാഴ്ചത്തേക്കുള്ള സർവീസുകൾക്ക് അധികൃതർ വിലക്കേർപെടുത്തിയത്. ഇതോടെ, ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ പ്രതിസന്ധിയിലാവുകയായിരുന്നു.
കൂടാതെ വ്യാഴാഴ്ച യാത്ര ചെയ്യേണ്ട പലർക്കും യാത്ര െചയ്യാൻ കഴിഞ്ഞില്ല. ചിലർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസില്ലെന്ന വിവരം അറിഞ്ഞത്. ടിക്കറ്റെടുത്തവർക്ക് പണം തിരിച്ച് നൽകുകേയാ മറ്റ് വിമാനങ്ങളിൽ സൗകര്യമൊരുക്കുകയോ ചെയ്യുമെന്നും അവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























