ഇന്ത്യൻ പൗരന്മാർക്ക് സന്തോഷവാർത്ത ! വൈകാതെ തന്നെ സന്ദർശക വിസയിൽ നേരിട്ടെത്താം ; അതിനിർണായകമായ തീരുമാനത്തിലേക്ക് യു എ ഇ

ഇന്ത്യൻ പൗരന്മാർക്ക് സന്തോഷവാർത്ത ഒരുക്കുകയാണ് യു എഇ. ഇപ്പോൾ ലഭ്യമാകുന്ന വാർത്തകൾ അനുസരിച്ച് പ്രവാസികൾക്ക് വളരെയധികം ഉപയോഗപ്രദമാകുന്ന ഒരു തീരുമാനത്തിലേക്ക് യുഎഇ കുതിക്കുകയാണ്. വൈകാതെ തന്നെ സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് നേരിട്ടെത്താൻ അവസരമുണ്ടാകുമെന്നുള്ള സൂചനകൾ ഇപ്പോൾ ലഭ്യമാകുകയാണ്.
ഇത്തരത്തിലുള്ള പദ്ധതികളിലേക്ക് യുഎഇ കടക്കുന്നു എന്ന വിവരം ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ശുഭകരമായ തീരുമാനങ്ങൾ യുഎഇയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. യാത്രാ നിയന്ത്രണങ്ങളിൽ വലിയ ഇളവുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.
എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നിന്നും വരുന്നവർക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് സന്ദർശക വിസയിൽ ദുബായിലേക്ക് എത്തിച്ചേരാനെ സാധിക്കൂ. 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ച ശേഷമേ ദുബായിലേക്ക് പ്രവേശനാനുമതി കിട്ടുകയുള്ളൂ. ജി.ഡി.ആർ.എഫ്.എ അനുമതി ലഭിച്ചാൽ മാത്രമേ യാത്ര തുടങ്ങാവൂ.
പുറപ്പെടുന്ന രാജ്യങ്ങൾക്കനുസരിച്ച് പി.സി.ആർ. പരിശോധനാ സമയത്തിൽ മാറ്റങ്ങൾ ഉണ്ടാകും . 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ. പരിശോധനാ ഫലം കയ്യിൽ കരുതിയിരിക്കണം. യാത്രയ്ക്ക് 6 മണിക്കൂറിനുള്ളിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റ് എടുത്തിരിക്കണം.
ഇന്ത്യയുടെ കൊവിഷീൽഡ്, യു.എ.ഇ. അംഗീകരിച്ച വാക്സിനുകൾ തുടങ്ങിയവ എടുത്ത താമസവിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങിയെത്താനുള്ള തീരുമാനം നേരത്തെ യുഎഇ എടുത്തിരുന്നു.വാക്സിനെടുത്തവരെ യുഎഇയിലേക്ക് ഇൻഡിഗോ ഗോഎയർ അടക്കമുള്ള വിമാനകമ്പനികൾ എത്തിച്ചു തുടങ്ങി.
കോവിഡ് കേസുകൾ കുറയുന്നതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു നിർണായകമായ തീരുമാനം യുഎഇ എടുത്തിരുന്നു.ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നതായിരുന്നു അത്.
കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നേപ്പാൾ, നൈജീരിയ, പാകിസ്താൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കുക തന്നെ ചെയ്യും.
ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിൽ കൂടി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയിൽ യു.എ.യിൽ പ്രവേശിക്കാം എന്നാണ് യു.എ.ഇ . പറഞ്ഞിരിക്കുന്നത്. ഇങ്ങനെ വരുന്നവർ ആദ്യ ദിവസവും ഒമ്പതാം ദിവസവും പി.സി.ആർ ടെസ്റ്റ് എടുക്കണം.
https://www.facebook.com/Malayalivartha



























