ഇളവുകൾ അനുവദിച്ച് യുഎഇ... കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുത്തനെ വര്‍ധിപ്പിച്ചു, അരലക്ഷം ദിർഹം വരെ ഈടാക്കും
യാത്രാ നടപടികൾ പുനഃരാരംഭിച്ചപ്പോൾ ഇളവുകൾ കൂടുതാൾ അനുവദിക്കുകയാണ് യുഎഇ. റെസിഡൻസി വിസക്കാർക്ക് പിന്നാലെ ഇപ്പോഴിതാ ടൂറിസ്റ്റ് വിസക്കാർക്കും അനുമതി നൽകിയിരിക്കുകയാണ് അധികൃതർ. അങ്ങനെ ഇളവുകൾ കൂടുന്നതിന് അനുസരിച്ച് മറുഭാഗത്ത് നിബന്ധനകളും കടുപ്പിക്കുകയാണ് യുഎഇ. നിയമലംഘനങ്ങൾക്കുള്ള ഫൈനുകള്‍ പുതുക്കിയിരിക്കുകയാണ് യുഎഇ....
കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുത്തനെ വര്‍ധിപ്പിച്ചുകൊണ്ട് യുഎഇയുടെ പുതിയ ഉത്തരവ് പുറത്ത്. അറ്റോര്‍ണി ജനറല്‍ ഹമദ് അല്‍ ശംസിയാണ് പുതുക്കിയ ഫൈന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് പുതുക്കിയാണ് പിഴകളുടെയും ശിക്ഷകളുടെയും പുതിയ പട്ടിക പബ്ലിക് പ്രൊസിക്യൂഷന്‍ പുറത്തിറക്കിയത്.
ഫൈനുകൾ കുത്തനെ വർധിപ്പിച്ചത് പ്രവാസികളിൽ ആശങ്കയായി മാറിയിട്ടുണ്ട്. കാരണം പുതുക്കിയ ഫൈന്‍ പട്ടികയില്‍ ഏറ്റവും വലിയ തുക എന്നത് 50,000 ദിര്‍ഹമാണ്. ഏകദേശം 10 ലക്ഷത്തിലേറെ രൂപ വരും ഇത്. കൊവിഡ് പോസിറ്റീവായ വ്യക്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് പോകാന്‍ വിസമ്മതിക്കുകയോ അവിടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താൽ 50,000 ദിര്‍ഹം പിഴ ലഭിക്കുന്നതാണ്. അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിന്റെ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ക്വാറന്റൈനിലിരിക്കെ കൊവിഡ് പരിശോധനകള്‍ നടത്താതിരിക്കുന്നവര്‍ക്കും ഈ ഫൈന്‍ ബാധകമാണ്.
കൂടാതെ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് കളവ് പറയുകയോ വിവരങ്ങള്‍ മറച്ചുവയ്ക്കുകയോ ചെയ്താല്‍ 20,000 ദിര്‍ഹം അതായത് നാലു ലക്ഷത്തിലേറെ രൂപയാണ് പുതിയ പിഴ. വിദേശത്തു നിന്ന് രാജ്യത്ത് എത്തുന്നവരുടെ വിവരങ്ങള്‍ മറച്ചുവച്ചാലും കൊവിഡ് പോസിറ്റീവായ ജീവനക്കാരുടെ വിവരം മറച്ചു വച്ചാല്‍ 20,000 ദിര്‍ഹം തന്നെയായിരിക്കും പിഴ.
വിദേശത്ത് നിന്നെത്തിച്ച ഗാര്‍ഹിക തൊഴിലാളികളുടെ വിവരം ആരോഗ്യ അധികൃതരെ അറിയിക്കാതിരിക്കുന്നവർക്കും കൂടാതെ ഇവർക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കാതിരിക്കുന്നവർക്കും ഇതേശിക്ഷ തന്നെ ലഭിക്കുന്നതാണ്. നിയമം ലംഘിച്ച് വിവാഹങ്ങള്‍, സംസ്‌ക്കാരച്ചടങ്ങുകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക, സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവയ്ക്കും അര ലക്ഷം ദിര്‍ഹമാണ് പിഴ ഈടാക്കുക.
അതോടൊപ്പം തന്നെ കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയോ ചെയ്താലും ഇതു തന്നെയാകും പിഴ. വാക്‌സിനേഷനെ കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതും ജനങ്ങളില്‍ അതിനോട് വിമുഖത ഉണ്ടാക്കുന്നതുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുന്നതും 20,000 ദിര്‍ഹം പിഴ ചുമത്താവുന്ന കുറ്റങ്ങളുടെ കൂട്ടത്തിലാണ് ഉള്ളത്.
കൊവിഡ് രോഗികള്‍, അവരുടെ ചികില്‍സ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തല്‍, ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുവാദം വാങ്ങാതെ കൊവിഡ് ടെസ്റ്റ് നടത്തുന്നവര്‍ക്കും 20,000 ദിര്‍ഹം പിഴ ലഭിക്കും. ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം പിഴത്തുക ഇരട്ടിയായി വര്‍ധിക്കുമെന്നും യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























