സൗദി അറേബ്യയിൽ ആശ്വാസം പകർന്ന് കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞു; ഈ മാസം 29ന് സൗദിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനം, എന്തിനും ഏതിനും വാക്‌സിൻ മുഖ്യം....

സൗദി അറേബ്യയിൽ ആശ്വാസം പകർന്ന് കൊവിഡ് വ്യാപനം കുത്തനെ കുറയുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനുപിന്നാലെ ഇളവുകൾ അനുവദിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. സ്കൂളുകൾ തുറക്കുന്നു അണ്ണാ വാർത്തകൾക്ക് പിന്നാലെ പ്രവാസികൾക്ക് ഏറെ നിർണായകമായ വാർത്ത ഉടൻ തന്നെ എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ഏവരും. എന്നാൽ എന്തിനും ഏതിനും വാക്‌സിൻ മുഖ്യം....
ഈ മാസം 29ന് സൗദിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പിന്നാലെ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഒരാഴ്ച മുമ്പേ അധ്യാപകരെത്തണം എന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് അധ്യാപകരും സ്കൂളുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെ നേരിട്ട് വിദ്യാലയങ്ങളിലെത്തിച്ച് ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിച്ചുവരുന്നത്. ഹൈസ്കൂൾ, സെക്കൻഡറി സ്കൂൾ, കോളജ്, ടെക്നിക്കൽ സ്കൂൾ, പോളി ടെക്നിക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിദ്യാർഥികളെ ക്ലാസുകളിലിരുത്തിയുള്ള അധ്യാപനം പുനഃരാരംഭിക്കുന്നത്. കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തോളം അടച്ചിട്ട ശേഷമാണ് വിദ്യാലയങ്ങൾ സൗദിയിൽ തുറക്കാൻ ഒരുങ്ങുന്നത്.
അതോടൊപ്പം തന്നെ സ്കൂളുകളിലെത്തിയ അധ്യാപകരെ പൂക്കളും ഉപഹാരങ്ങളും നൽകി അതത് സ്കൂൾ അധികൃതർ വരവേൽക്കുകയുണ്ടായി. കർശനമായ ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കാൻ പോകുന്നത്. സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻറർമീഡിയറ്റ്, സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ നടപ്പാക്കേണ്ട പ്രോട്ടോകോളുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കുട്ടികൾ നിശ്ചിത ഡോസ് വാക്സിൻ കുത്തിവെപ്പെടുത്തിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
അതേസമയം കഴിഞ്ഞ ദിവസം സൗദിയിൽ പുതിയതായി രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം നാനൂറിനും താഴെയായി. 384 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 737 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇന്ന് 58,799 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,41,994 ആയി. ഇതിൽ 5,28,636 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,481 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4,877 ആയി കുറഞ്ഞു. ഇതിൽ 1,156 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha



























