Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

സങ്കല്പിക്കാനാവുന്നതിലും ആർഭാടമായ ആഡംബര ജീവിതം; ചാരിറ്റി പ്രവർത്തനങ്ങളിൽ ഒട്ടും പിന്നിലല്ല ദുബായ് രാജകുമാരൻ; സ്വന്തമായി മൃഗശാല, ലോകത്തിലെ അത്യാഢംബര ഹോട്ടലിന്റെ അമരക്കാരൻ, ഇൻസ്റ്റാഗ്രാമിൽ രാജാവ്, പ്രവാസികളുടെ സ്വന്തം ഫാസ ഇങ്ങനെയൊക്കെയാണ്....

05 SEPTEMBER 2021 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു

സുഖ സമൃദ്ധിയോടെ ഒരുദിവസമെങ്കിലും ജീവിക്കണമെന്ന് കരുതാത്തവർ ഉണ്ടായിരിക്കുമോ..?എല്ലാവരും ആഗ്രഹിക്കുന്നത് രാജകീയമായ സുഖസൗകര്യങ്ങൾ വേണമെന്നുണ്ടെങ്കിലും എന്നെങ്കിലും എല്ലാവര്ക്കും അത് കയ്യെത്തിപിടിയ്ക്കാൻ കഴിയണമെന്നില്ല .അല്ലെങ്കിൽ പാരമ്പര്യമായി ധാരാളം പണം വന്നുചേരാനില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും .അതുകൊണ്ടുതന്നെ അതി സമ്പന്നരായ വ്യക്തികളെക്കുറിച്ചുള്ള വാർത്തകൾ ഒട്ടൊരു കൗതുകത്തോടെ എല്ലാവരും ശ്രദ്ധിക്കാറുണ്ട്

സാധാരണക്കാരനെ കല്യാണം കഴിക്കാൻ രാജകീയപദവിയും ജീവിതവും വിട്ടുനൽകിയ ജപ്പാൻ രാജകുമാരിയുടെ വാർത്തകൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നത്. അതുപോലെ നമ്മുടെ പ്രവാസികൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന, ആദരവ് നൽകുന്ന ഒരാളാണ് ദുബായ് രാജകുമാരൻ ... ദുബായ് രാജകുമാരൻ എന്ന് പറയുമ്പോൾ തന്നെ അറിയാമല്ലോ അദ്ദേഹത്തിൻറെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഏറ്റവും ആഡംബരപൂർണമായ രീതിയിൽ തന്നെയായിരിക്കും. തീർച്ചയായും ആഡംബര ജീവിതമാണ് നയിക്കുന്നത്.

പാരമ്പര്യമായി ലഭിച്ച എണ്ണപ്പാടങ്ങളും എണ്ണയിതര സമ്പത്തുകളും കുമിഞ്ഞുകൂടുമ്പോൾ ചിലപ്പോൾ കയ്യിലുള്ള പണം അശ്രദ്ധമായി ചെലവഴിച്ചെന്നുവരാം. അത്തരമൊരു ദൗർബല്യം ഇവിടെ ദുബായ് രാജകുമാരനും ഉണ്ടെങ്കിലും ചാരിറ്റി പ്രവർത്തനങ്ങളിൽ ഒട്ടും പിന്നിലല്ല എന്നത് അദ്ദേഹത്തിന്റെ മഹത്വത്തിന് മാറ്റുകൂട്ടുന്നുണ്ട്. ലോകം തന്നെ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ദുബായ് രാജകുമാരന്റെ ജീവിത രീതി നമുക്ക് സങ്കല്പിക്കാനാവുന്നതിലും ആർഭാടമായതാണ് .ആഡംബരമെന്നാൽ ഇതൊക്കെയാണ് എന്ന് അക്ഷരാർത്ഥത്തിൽ പറയുവാൻ കഴിയുമെങ്കിലും പ്രവാസികൾക്ക് എന്തോ ഇഷ്ടമാണ് ഇദ്ദേഹത്തെ....

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരനാണ് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എന്നാണ് ദുബായിലെ കിരീടാവകാശിയുടെ പൂര്ണനാമം. സഹായിക്കാന്‍ ഓടിയെത്തുന്നവന്‍ എന്ന് അര്‍ത്ഥമുള്ള ഫസ എന്നാണ് ശൈഖ് ഹംദാന്റെ വിളിപ്പേര്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ശൈഖ് ഹംദാന്റെ സഹജീവികളോടുള്ള കരുതലും നിരവധി തവണ സാമൂഹിക മാധ്യമങ്ങളില്‍ പ്രശംസ നേടിയിട്ടുണ്ട്.

ദുബായുടെ ഈ രാജകുമാരൻ ഇൻസ്റ്റാഗ്രാമിൽ ചക്രവർത്തിതന്നെയാണ് ..കാരണം ഇൻസ്റ്റാഗ്രാമിൽ ഏകദേശം 10 മില്യൺ ഫോള്ളോവെഴ്സാണ് ഇദ്ദേഹത്തിന് ഉള്ളത്. തന്റെ ആഡംബര ജീവിതം വള്ളിപുള്ളിവിടാതെ രാജകുമാരൻ ഇൻസ്റ്റാഗ്രാം വഴി അറിയിച്ച് ഫോള്ളോവെഴ്സിനെ അമ്പരിപ്പിക്കാറുമുണ്ട്. ഇദ്ദേഹത്തിന് ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് എന്ന ഒരു മൂത്തസഹോദരൻ ഉണ്ടെങ്കിലും 2008-ൽ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഫസയെ അനന്തരാവകാശിയായി പ്രഖ്യാപിക്കുകയായിരുന്നു

മികച്ച രാജകുമാരൻ എന്നതുപോലെ തന്നെ മികച്ച ഒരു കവി കൂടിയാണ് ഇദ്ദേഹം എന്നതും ഫസയുടെ സ്വീകാര്യതയ്ക്ക് മാറ്റുകൂട്ടുന്നു . ഒട്ടനവധി പുസ്തകങ്ങളാണ് ഇദ്ദേഹത്തിന്റെ കൈപ്പടയിൽ ഇറങ്ങിയിട്ടുള്ളത്. സ്കൈ ഡൈവിങ്,കുതിരസവാരി, സൈക്കിളിംഗ്, ഡൈവിങ് എന്നിവയൊക്കെയാണ് താല്പര്യമുള്ള വിഷയങ്ങൾ. 2015 ൽ 160 കിലോമീറ്റർ കുതിരസവാരി നടത്തിയതിനു ഫസ ഗോൾഡ്‌കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.


ഇദ്ദേഹത്തിന് ഫാൽക്കണുകളോടുള്ള സ്നേഹവും എടുത്തുപറയേണ്ടതാണ്. പൊതുവെ അറബ് രാജകുടുംബങ്ങൾക്ക് ഈ പക്ഷികളോട് വളരെ അടുപ്പമാണ്. എന്ത് വില കൊടുത്തും ഫാൽക്കൺ പക്ഷികളെ സ്വന്തമാക്കാൻ രാജകുമാരൻ ശ്രമിക്കാറുണ്ട്. ഇംഗ്ളണ്ടുകാരനായ ബ്രയാൻ ക്ളോസ് എന്നയാളുടെ ഫാൽക്കൺ ബിസിനസ് ഒറ്റയടിക്ക് വാങ്ങാൻ തീരുമാനിച്ചെങ്കിലും 15 മില്യൺ ഡോളർ വിലപറഞ്ഞിട്ടും ബ്രയാൻ തന്റെ ബിസിനസ്സ് വിട്ടുകളയാൻ തയ്യാറായില്ല. ഒറ്റയടിക്ക് സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഷെയ്ഖ് ഹംദാൻ ഇപ്പോഴും ബ്രയാന്റെ കയ്യിൽ നിന്ന് തന്നെയാണ് ഫാൽക്കണുകളെ വാങ്ങുന്നത്.

മറ്റുകസ്റ്റമേഴ്സിനെ ഉപേക്ഷിച്ച് ബ്രയാൻ തന്നോടൊപ്പം മാത്രം ബിസ്സിനസ്സ് നടത്തണെമെന്ന ഡീൽ ആണ് ഹംദാൻ മുന്നോട്ട് വച്ചത്. ഇതുമൂലം രണ്ടുപേരും സന്തുഷ്ടരാണ്. കാരണം മണിക്കൂറിൽ 120 കിലോമീറ്റർ പറക്കാൻ കഴിവുള്ള ഫാൽക്കൺ ഹംദാന് മാത്രമാണ് സ്വന്തമായുള്ളത്.ബ്രയാനാകട്ടെ ഈ ബിസിനസ്സിലൂടെ കോടികൾ സമ്പാദിക്കാനുമായി. ദുബായ് തീരദേശ നഗരമായതിനാൽ തന്നെ ജലയാത്രകൾ സർവസാധാരണമാണ്. ആയതിനാൽ തന്നെ സ്വന്തം ആവശ്യങ്ങൾക്കായി ഒരു കിടിലോൽക്കിടിലം യാച്ചാണ് ഹംദാന് സ്വന്തമായുള്ളത്. ഒന്നല്ല എണ്ണം പറഞ്ഞ ഒട്ടനവധി..യാച്ചുകൾതന്നെ ഫസയ്ക്ക് സ്വന്തമായുണ്ട്.

 


70 മില്യൺ ടോയ്‍ലർ വിലമതിക്കുന്ന സ്മിറാൽഡ പോലെയുള്ള യച്ചുകളും സ്വന്തമായിട്ടുണ്ട്. സിൽവർ യാച്ച് എന്ന കമ്പനിയാണ് സ്മിറാൽഡ എന്ന യാച്ച് ഹംദാന് നിർമിച്ച് നൽകിയത്. 77 മീറ്റർ വലിപ്പമുള്ള ഭീമൻ യാചിൽ 12 ഗെസ്റ്റുകൾക്കും 24 സ്റ്റാഫുകൾക്കുമുള്ള സൗകര്യമുണ്ട് . എന്നാൽ ഇതല്ല ഇതിനേക്കാൾ വമ്പൻ ക്വട്രോയാൽ എന്ന യാച്ച് ആണ്. 180 മില്യൺ ഡോളർ ചിലവഴിച്ച് വാങ്ങിയ കപ്പൽ 1334 കോടിയിലേറെ ഇന്ത്യൻ രൂപയാണ് വില വരുന്നത്. കപ്പലിലെ ജിം നിർമിച്ചിരിക്കുന്നത് സാക്ഷാൽ ഉസൈൻ ബോൾട്ടാണ്. പിന്നെ സുഖസൗകര്യങ്ങൾ പറയേണ്ടതില്ലല്ലോ...കൂടാതെ സ്വന്തമായി പ്രൈവറ്റ് എയർ ക്രഫ്റ്റുകൾ, ആരെയും വെല്ലുന്ന വളരെ അപൂർവമായ ആഡംബരക്കാരുകളുടെ ശേഖരം എന്നിങ്ങനെ നീളുന്നു മറ്റുള്ളവ.

അതോടൊപ്പം തന്നെ സ്വന്തമായി ഒരു ഹോട്ടൽ ഉണ്ട് ഇദ്ദേഹത്തിന്. അത്യാഡംബരപൂർവം ആയ രീതിയിലാണ് അതിൻറെ നിർമ്മാണം തന്നെ. പ്രിൻസ് ഫാസയുടെ മൃഗസ്നേഹവും ഏറെ പേരുകേട്ടതാണ്. 2.7 മില്യൺ ഡോളർ ചിലവാക്കി വാങ്ങിയ ഒട്ടകത്തിനും ഉണ്ട് ഏറെ പ്രത്യേകതകൾ. 17,000ത്തോളം ഒട്ടകങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ഈ ഒട്ടകം ദി മോസ്റ്റ് ബ്യൂട്ടിഫുൾ ക്യാമൽ എന്ന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയിരുന്നു. എന്നാൽ ഒട്ടകങ്ങൾ മാത്രമല്ല സ്വന്തമായുള്ള മൃഗശാല തന്നെ ഉണ്ട് ഇദ്ദേഹത്തിന്.

 

രാജകുമാരനായതിനാൽ തന്നെ രാജ്യത്തിൻറെ വികസനവും മുന്നിൽ കാണുന്നുണ്ട് .സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമല്ല ഒരു വെബ്സൈറ്റും രാജകുമാരനു സ്വന്തമായുണ്ട്. ഹമദാനി എന്ന് അറിയപ്പെടുന്ന ഈ എന്ന വെബ്‍സൈറ്റിൽ ഭരണകൂടത്തെക്കുറിച്ചുള്ള പരാതികൾ ആ ർക്കും സമർപ്പിക്കാവുന്നതാണ്.ഭരണ കാര്യങ്ങളിലും ഇദ്ദേഹം മിടുക്കൻ ആണെന്നതിന്റെ തെളിവാണ് ഇത്.

രാജ്യത്തിന്റെ വികസനം,ടൂറിസം എന്നിവയിലെല്ലാം രാജകുമാരന്റെ പ്രത്യേക ശ്രദ്ധ പതിഞ്ഞിട്ടുണ്ട് . ദുബായിൽ നിരവധി ഫൈവ് സ്റ്റാർ ഹോട്ടലുകളും നിരവധി ദ്വീപുകളുടെ സമൂഹമായ പാംജുമൈറ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായകാഴ്ചയാണ് . ഇതിനുപുറമെ 12 മില്യൺ ഡോളർ വിലവരുന്ന ഹോട്ടലിൽ ഇന്ന് ഭൂമിയിൽ അറിയപ്പെടുന്ന എല്ലാ സുഖ സൗകര്യങ്ങളും ഒത്തിണങ്ങിയിരിക്കുന്നു. സോളിഡ് ഗോൾഡ് റോൾസ് റോയിസ് ആണ് കാറുകളുടെ ശേഖരത്തിൽ എടുത്തു പറയേണ്ടത് .ഇതിനു പുറമെ ഒരു ഗോൾഡൻ ലംബോർഡിനിയും രാജകുമാരനു സ്വന്തമായുണ്ട്. അതെ ..എല്ലാ അർത്ഥത്തിലും തികഞ്ഞ ഒരു രാജകുമാരൻ തന്നെയാണ് ദുബായ് രാജകുമാരൻ ....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍കോട് രാത്രി വീട്ടില്‍ ഉറങ്ങികിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി... തെരച്ചിലിനൊടുവില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്ക്, കമ്മല്‍ മോഷണം പോയ  (14 minutes ago)

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും...  (35 minutes ago)

കാട്ടാക്കടയില്‍ വീട്ടമ്മയെ മകന്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍... സ്ഥിരം മദ്യപാനി, ബഹളം പതിവ് , മകനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വീട്ടമ്മ തയ്യാറായിരുന്നില്ല, കാട്ടാക്കടയില്‍ വീട്ടമ  (56 minutes ago)

ഗുരുവായൂര്‍ ദേവസ്വം സമ്പൂര്‍ണ സൗരോര്‍ജ ഉപയോഗത്തിലേക്ക് മാറുന്നു...ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ ദേവസ്വത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും ഇനി സ്വന്തം വൈദ്യുതി  (1 hour ago)

കണ്ണൂര്‍ പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികയ്ക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍  (1 hour ago)

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി....  (1 hour ago)

നാടന്‍പാട്ട് കലാകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍...  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം... മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു...  (2 hours ago)

സമരം കടുത്തതോടെ... സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്.  (3 hours ago)

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (3 hours ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (4 hours ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (4 hours ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (5 hours ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (5 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

Malayali Vartha Recommends