Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പൂര്‍ണ്ണമായും വാക്സിനെടുത്ത സന്ദര്‍ശകര്‍ക്കായി കരവ്യോമ അതിർത്തികൾ തുറന്ന് യുഎഇ; വിലക്കുകൾ നീക്കിയതോടെ വിമാനങ്ങൾക്കൊപ്പം കുതിച്ചുയരുകയാണ് വിമാനടിക്കറ്റ് നിരക്കും, അടുത്ത മാസം നിർണായകം, യാത്രക്കാരുടെ കുത്തൊഴുക്ക് തുടരുന്നു, കാത്തിരിപ്പിൽ യുഎഇ അതികൃത്ത്

07 SEPTEMBER 2021 10:12 AM IST
മലയാളി വാര്‍ത്ത

വിലക്കുകൾ നീക്കിയതോടെ വിമാനങ്ങൾക്കൊപ്പം കുതിച്ചുയരുകയാണ് വിമാനടിക്കറ്റ് നിരക്കും. പ്രവാസികൾ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് യുഎഇയിലേക്ക് എത്തുന്നത്. ഇവിടേക്ക് എത്തുന്ന പ്രവാസികൾക്ക് ഇനി നിരാശ ഉണ്ടാകില്ല. പ്രവാസികളെ കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങളാണ്. ലോകം മുഴുവനും ഉറ്റുനോക്കുന്ന നീക്കത്തിലേക്ക് യുഎഇ കടക്കുകയാണ്....

ഓഗസ്റ്റ് 30ഓടെ പൂര്‍ണ്ണമായും വാക്സിനെടുത്ത സന്ദര്‍ശകര്‍ക്കായി കരവ്യോമ അതിർത്തികൾ തുറന്നിരിക്കുകയാണ് യുഎഇ. ഇതിനുപിന്നാലെ ഇന്ത്യയില്‍ നിന്നുള്ള നിരവധി പേരാണ് ഗള്‍ഫ് രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്ന് യുഎഇലേക്ക് യാത്ര ചെയ്യുന്നവര്‍ കോവിഷീല്‍ഡ് വാക്സിൻ സ്വീകരിക്കേണ്ടതാണ്. എന്നാൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെ സെപ്റ്റംബര്‍ 10 വരെയുള്ള വിമാന ടിക്കറ്റ് നിരക്കിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ യുഎഇലെ വര്‍ദ്ധിച്ചുവരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിന് പുറമെ സെപ്റ്റംബര്‍ 19 ന് തുടങ്ങാനിരിക്കുന്ന ഈ വര്‍ഷത്തെ ഐപിഎല്‍ ടൂര്‍ണമെന്റ്, ഒക്ടോബര്‍ 1 ന് തുടങ്ങാനിരിക്കുന്ന ദുബായ് എക്സ്പോ, ഒക്ടോബര്‍ 17 ന് തുടങ്ങാനിരിക്കുന്ന ഐസിസി T20 ലോകകപ്പ് എന്നിവയും രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കൂട്ടാന്‍ കാരണമായി മാറിയിട്ടുണ്ട്. കൂടാതെ, നവംബര്‍ 14 ന് ദുബായില്‍ വെച്ചാവുംT20 യുടെ ഫൈനല്‍ മത്സരം ഉണ്ടാകുക. ഒക്ടോബര്‍ 24 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച്‌ നടക്കാനിരിക്കുന്ന ഇന്ത്യ - പാകിസ്താന്‍ മാച്ചും സന്ദര്‍ശകര്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്നെത്തുന്ന വാക്സിനെടുത്ത ടൂറിസ്റ്റുകള്‍ ക്വാറന്റീനില്‍ ഇരിക്കേണ്ട ആവശ്യമില്ലെന്ന് വ്യാഴാഴ്ച അബുദാബിയും അറിയിക്കുകയുണ്ടായി. എന്നാല്‍ യാത്ര തുടങ്ങുന്നതിന് മുന്‍പും ഇവിടെ എത്തിയ ശേഷവും കോവിഡ് പരിശോധന നടത്തേണ്ടതാണ്. കൂടാതെ അബുദാബിയിലെത്തി നിശ്ചിത ദിവസത്തിന് ശേഷവും കോവിഡ് പരിശോധനക്ക് വിധേയരാവണം.

അങ്ങനെ രാജ്യത്ത് വരാന്‍ പോകുന്ന പരിപാടികള്‍ കാരണം ദുബായിലേക്കുള്ള വിമാനങ്ങളെല്ലാം നിറയെ യാത്രക്കാരെയും വഹിച്ചാണ് യാത്രപുറപ്പെടുന്നത്. കൂടാതെ ഒരു മുന്‍നിര യാത്രാ വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച്‌ ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാന ടിക്കറ്റ് ചാര്‍ജ്ജ് 16,233 രൂപയില്‍ നിന്ന് 30,261 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല ബംഗളുരുവില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് വില 17,778 രൂപയില്‍ നിന്ന് ഉയര്‍ന്ന 31,942 രൂപയിലെത്തിയിരിക്കുകയാണ്. സെപ്തംബര്‍ 10 വരെയുള്ള ടിക്കറ്റ് നിരക്കാണിത്. ദിവസങ്ങൾ പിന്നിടുമ്പോൾ നിരക്ക് കുറയാൻസാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ പോകുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് ദുബായ്. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ഏപ്രിലിലാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ക്രമേണ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയാണ് ഈ അറബ് രാജ്യം.

യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയാണ് ഓഗസ്റ്റ് 30 മുതല്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിച്ച സന്ദര്‍ശകര്‍ക്ക് രാജ്യത്തേക്ക് വരാം എന്ന പ്രഖ്യാപനം നടത്തിയത്. അബുദാബി സര്‍ക്കാര്‍ മീഡിയ ഓഫീസിന്റെ ഔദ്യോഗിക സൈറ്റിലും ലോകാരോഗ്യ സംഘടന അംഗീകരിച്ച്‌ വാക്സിന്‍ എടുത്തവര്‍ക്ക് സെപ്തംബര്‍ 5 മുതല്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുറംലോകം കാണണ്ടെന്ന വാശി.  (32 minutes ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (40 minutes ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (51 minutes ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (1 hour ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (1 hour ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (1 hour ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (1 hour ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (1 hour ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (1 hour ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (2 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (2 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (2 hours ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (3 hours ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends