Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ബഹ്റൈനിലേക്ക് പോകുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ്; ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂർണമായി വാക്സിൻ സ്വീകരിച്ചവർക്ക് പിസിആർ ടെസ്റ്റിന്‍റെ ആവശ്യമില്ല, ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവരും 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

07 SEPTEMBER 2021 01:24 PM IST
മലയാളി വാര്‍ത്ത

റെഡ് ലിസ്റ്റിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയിരിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഇതിനോടകം തന്നെ നിരവധി പ്രവാസികൾ ഗൾഫിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇളവുകൾ നൽകിയും നിബന്ധനകൾ കടുപ്പിച്ചും അധികൃതർ പ്രവാസികളെ വരവേൽക്കാൻ തയ്യാറായി. യാത്രക്കാരുടെ വരവ് മൂലം വിമാന നിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും ഏതുവിധേനയും നേരിട്ട് എത്തിച്ചേരാൻ തയ്യാറായിരിക്കുകയാണ് യാത്രക്കാർ. എന്നാൽ ബഹ്‌റൈനിലക്ക് കടക്കുന്നവർ പുതിയ നിർദ്ദേശങ്ങൾ അറിഞ്ഞിരിക്കണം...

ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്ക് പോകുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് മാറ്റിയ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ അധിക‍ൃതര്‍ പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബർ മൂന്നുമുതലാണ് റെഡ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ ബഹ്റൈന്‍ ഒഴിവാക്കാൻ തീരുമാനിച്ചത്. ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർ, ബഹ്റൈനി പൗരന്മാർ ബോർഡിങ്ങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാർ, വർക്ക് വിസ, വിസിറ്റ് വിസ, ഇ-വിസ എന്നിവയിൽ ഏതെങ്കില്‍ ഒന്ന് കെെവശമുള്ളവര്‍ക്ക് ബഹ്റൈനിലേക്ക് തിരികെ വരാൻ സാധിക്കും.

അതോടൊപ്പം തന്നെ ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂർണമായി വാക്സിൻ സ്വീകരിച്ചവർക്ക് ടെസ്റ്റിന്‍റെ ആവശ്യമില്ല. എന്നാല്‍ മൊബൈൽ ആപ്പിലെ ഗ്രീൻ ഷീൽഡ് അധികൃതരെ കാണിക്കണം. ബഹ്റൈനില്‍ നിന്ന് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂര്‍ണ്ണമായും വാക്സിൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്. വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവരും 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ക്യൂആർ കോഡ് ഉള്ള സര്‍ട്ടിഫിക്കറ്റ് ആണ് ഹാജറാക്കേണ്ടത്. അധികൃതര്‍ ഇത് സ്കാന്‍ ചെയ്യും. കൂടാതെ ഓണ്‍ലെെനിലെ റിപ്പോര്‍ട്ടും കൗണ്ടറിൽ കാണിക്കുന്ന പിഡിഎഫ് റിപ്പോർട്ടും ഒരുപോലെ ആയിരിക്കണം.

യാത്രക്കാർ ബഹ്റൈനിൽ എത്തിയാൽ വിമാനത്താവളത്തിൽ വെച്ച് കൊവിഡ് പരിശോധ നടത്തണം. കൂടാതെ അഞ്ചാമത്തെ ദിവസവും പത്താമത്തെ ദിവസവും കൊവിഡ് പരിശോധന നടത്തേണ്ടതാണ്. വാക്സിൻ സ്വീകരിച്ചവരും സ്വീകരിക്കാത്തവരും പരിശോധന നടത്തണമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന ആവശ്യമില്ല. മൂന്നു പരിശോധനക്കുമായി 36 ദീനാറാണ് ഫീസ്ഈടാക്കുന്നത്.

 

ഇത് മുൻകൂട്ടി അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്കിൽ അടക്കുകയോ ചെയ്യാവുന്നതാണ്. ആവശ്യമായ തുക യാത്രക്കാര്‍ തന്നെ കയ്യില്‍ കരുതിയിരിക്കണം. വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവര്‍ക്കും 10 ദിവസത്തെ ക്വാറൻറീനിൽ അത്യാവശ്യമാണ്. താമസ സ്ഥലത്തോ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറൻറീൻ കഴിയേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (45 minutes ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (1 hour ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (2 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (3 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (3 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (4 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends