രൂപയുടെ മൂല്യം 'കൂടിയത്' കണ്ട് കണ്ണ് തള്ളി പ്രവാസികൾ;മണി എക്സ്ചേഞ്ചുകാരെ വിളിച്ചപ്പോൾ സത്യാവസ്ഥ പുറത്ത് !പ്രവാസികൾക്ക് ഒരൊന്നൊന്നര തേപ്പ് കൊടുത്ത് ഗൂഗിൾ

മാസത്തിൽ 10ആം തിയതി ആകുമ്പോൾ തന്നെ യുഎഇയിൽ എല്ലാവരുടെയും അക്കൗണ്ടിൽ ശമ്പളം എത്തും. പിന്നെ നാട്ടിലേക്ക് പണമയക്കാനുള്ള ഓട്ടപ്പാച്ചിലാണ്. ഇതിനായി രൂപയുടെ മൂല്യം കൂടുന്നതും കാത്തിരിക്കും.
ചിലപ്പോഴൊക്കെ വലിയ ലാഭം പറ്റുന്ന സമയമൊക്കെ ഉണ്ടാകുമെങ്കിലും ചിലപ്പോൾ അതൊന്നും പ്രതീക്ഷിക്കേണ്ടിവരില്ല. അങ്ങനെ ഗൂഗിളും തപ്പി കാത്തിരിപ്പാകും. എന്നാൽ ഇപ്രാവശ്യം ഗൂഗിൾ നല്ല പണിപറ്റിച്ചു. സംഭവം ഇങ്ങനെ...
നാട്ടിലേക്ക് പണമയക്കാൻ പൊതുവെ പ്രവാസികൾ രൂപയുടെ മൂല്യം കൂടുന്നതും കാത്തിരിക്കുന്നത് സാധാരണയാണ്. ഈ മാസം തുടക്കം മുതൽ തന്നെ യു.എ.ഇ ദിർഹമിന് 20രൂപയിൽ താഴെയാണ് മൂല്യം രേഖപ്പെടുത്തിയിരുന്നത്. നിരക്ക് 20കടന്നാൽ പണമയക്കാമെന്ന് കരുതി കാത്തിരുന്ന പ്രവാസികൾ ബുധനാഴ്ച ഉച്ചയോടെ ഗൂഗ്ളിൽ തപ്പിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.
കാരണം 24.72 രൂപയാണ് ഒരു ദിർഹമിന് ഗൂഗ്ൾ കാണിച്ച മൂല്യം. സർവകാല റെക്കോർഡ് പിന്നിട്ട് നിരക്ക് കുതിച്ചുയർന്നത് കണ്ടപ്പോൾ പലരും പണമയക്കാൻ തയ്യാറായി. എന്നാൽ ഗൂഗിൾ വിവരം വ്യാജമാണെന്ന് മണി എക്സ്ചേഞ്ചുകാരെ വിളിച്ചപ്പോഴാണ് പലരുമറിഞ്ഞത്.
ഇങ്ങനെ രൂപയുടെ മൂല്യം 'കൂടിയത്' പ്രവാസികൾക്കിടയിൽ കാട്ടുതീപോലെ വ്യാപിക്കുകയുണ്ടായി.നിരന്തരം അന്വേഷണങ്ങള്‍. സംഗതി ഇന്നലത്തെപ്പോലെ ഇരുപതിന് അടുത്തൊക്കെ തന്നെ തുടരുന്നുവെന്ന് അറിയിച്ചുവെങ്കിലും വിളിക്കുന്നവര്‍ക്ക് സംശയം മാറുന്നില്ല. ഗൂഗിളില്‍ കാണിക്കുന്നുണ്ടല്ലോ എന്നായി.
ഒടുവില്‍ ഗൂഗിളിന് പിഴവ് പറ്റിയതായിരിക്കുമെന്ന് എക്സ്ചേഞ്ച് സെന്ററുകള്‍ ഉപഭോക്താക്കളെ അറിയിച്ചതോടെയാണ് പലര്‍ക്കും സമാധാനമായത്. ഇന്ത്യൻ രൂപക്കൊപ്പം പാകിസ്താൻ രൂപക്കും ഗൂഗിൾ നിരക്ക് കൂട്ടിക്കാണിച്ചതോടെ ആ നാട്ടുകാരും എക്സ്ചേഞ്ചുകളിലേക്ക് വിളി തുടങ്ങിയിരുന്നു.
പൊറുതിമുട്ടിയ എകസ്ചേഞ്ചുകാർ ഗൂഗ്ളിൽ നിരക്ക് മാറ്റാൻ ആരെയാണ് വിളിക്കേണ്ടതെന്നറിയാതെ കുഴങ്ങി. ഗൂഗ്ൾ നിരക്കാണെങ്കിൽ 24ൽ നിന്ന് 23ലേക്കും പിന്നീട് വീണ്ടും 24ലേക്കും മാറിയും മറിഞ്ഞും നിൽക്കുകയാണ്. പിന്നാലെ പണം അയയ്ക്കാൻ ബാങ്കുകളുടെ ആപ്ലിക്കേഷൻ തുറന്ന പലർക്കും തെറ്റ് മനസ്സിലായി.
ബാങ്കിൽ പരിശോധന നടത്താതെ ഗൂഗിളിനെ മാത്രം ആശ്രയിച്ചാൽ വൻ 'ചതി' പറ്റുമെന്ന പാഠമാണ് പ്രവാസികൾക്ക് ഇതിൽ നിന്നും മനസിലായത്. ബുധനാഴ്ച 19.90രൂപയാണ് ഒരു ദിർഹമിന്റെ എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കിലെ നിരക്ക്.
മാസാദ്യത്തില്‍ തന്നെ നാട്ടിലേക്ക് പണം അയച്ച പലരും ഇത്ര വേഗം നിരക്ക് ഉയര്‍ന്നതിനാല്‍ വലിയ നഷ്‍ടം വന്നല്ലോ എന്ന നിരാശയിലായിരുന്നു. എന്നാല്‍ പിഴവാണെന്ന് മനസിലായതോടെ അവര്‍ക്കും ആശ്വാസമായി. ഗൂഗിളും നോക്കി എക്സ്ചേഞ്ച് സെന്ററുകളിലേക്ക് ഓടിയവരുടെ കഥകള്‍ പിന്നാലെ സോഷ്യല്‍ മീഡിയകളിലെ പ്രവാസി പേജുകളില്‍ ട്രോളുകളുമായി.
https://www.facebook.com/Malayalivartha


























