മൃഗങ്ങൾക്കും ക്വാറന്റൈന്‍ നല്കാൻ ഒരുങ്ങി ഖത്തർ; രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയും ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന വിവിധ ഇനം മൃഗങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ടാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

മൃഗങ്ങൾക്കും ക്വാറന്റൈന്‍ നല്കാൻ ഒരുങ്ങുകയാണ് ഖത്തർ. മൃഗങ്ങളെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള രണ്ട് പടുകൂറ്റന്‍ കേന്ദ്രങ്ങളുടെ നിര്‍മാണം ഖത്തറില്‍ പുരോഗമിച്ചുവരുകയാണ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയും ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന വിവിധ ഇനം മൃഗങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ടാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അധികൃതർ ഒരുക്കുന്നത്.
ഹമദ് തുറമുഖത്തിന് സമീപം മിസഈദിലും അല്‍ റുവൈസ് തുറമുഖത്തിന് സമീപം അല്‍ ശമാലിലും നിര്‍മാണം പുരോഗമിക്കുന്ന വെറ്ററിനറി ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പ്രവൃത്തികള്‍ മാസങ്ങള്‍ക്കകം പൂര്‍ത്തിയാവുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ലൈവ് സ്റ്റോക്ക് വകുപ്പ് ഡയരക്ടര്‍ എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് മഹ്മൂദ് അല്‍ സിയാറ അറിയിക്കുകയുണ്ടായി.
അതേസമയം ഗള്‍ഫ് മേഖലയില്‍ തന്നെ ഏറ്റവും ആധുനിക സംവിധാനങ്ങളോട് കൂടി നിര്‍മിക്കുകയാണ്. ഈ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രാജ്യത്തെ മൃഗങ്ങളുടെ കയറ്റുമതി, ഇറക്കുമതി ശേഷിയെ വലിയ തോതില്‍ സഹായിക്കുകയും ചെയ്യും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്. ഇറക്കമുതി ചെയ്യുന്ന മൃഗങ്ങള്‍ രാജ്യത്തെ വിവിധ മാര്‍ക്കറ്റികളിലേക്ക് കയറ്റി അയക്കുന്നതിന് മുമ്പ് തന്നെ അവയെ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ഈ കേന്ദ്രങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
കൂടാതെ സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് വെറ്ററിനറി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. ആധുനിക രീതിയിലുള്ള അറവ് ശാലകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാവുന്നതാണ്. മാംസ ആവശ്യത്തിന് പുറമെ, വളര്‍ത്തുന്നതിനുള്ള മൃഗങ്ങളെയും ഇവിടെ സുരക്ഷിതമായി താമസിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. ഹമദ് തുറമുഖത്തിന് സമീപം ഒരുക്കുന്ന കേന്ദ്രത്തില്‍ 40,000 ആടുകള്‍, 2,000 ഒട്ടകങ്ങള്‍, 4,000 പശുക്കള്‍ എന്നിവയെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്.
അതേസമയം എമര്‍ജന്‍സി വെറ്ററിനറി ക്ലിനിക്ക്, വെറ്ററിനറി ലബോറട്ടറി, ഓട്ടോപ്സി റൂം, സ്റ്റോറേജ് സംവിധാനം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇവിടത്തെ സജ്ജീകരണങ്ങള്‍. 600 ആടുകള്‍, 100 ഒട്ടകങ്ങള്‍, 100 പശുക്കള്‍ എന്നിവയെ ഒരു ദിവസം അറുത്ത് ഇറച്ചിയാക്കാനും ഇവിടെ സംവിധാനമുണ്ട്.
https://www.facebook.com/Malayalivartha


























