പ്രവാസികൾ ജാഗ്രതൈ; തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ച, യു.എ.ഇയിലെ ഹൃദ്രോഗികളില്‍ 70 ശതമാനവും ഹൃദയാഘാത ഭീഷണിയിലെന്ന് പഠനം

മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഗൾഫിലേക്ക് എത്തുന്ന പ്രവാസികളിൽ വില്ലനായി എത്തുന്നത് മറ്റൊന്നുമല്ല.... തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും. പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. പ്രായഭേദമെന്ന്യേ ഏവരിലും ഇത് കണ്ടുവരുകയാണ്. ഇനിയും പ്രവാസികൾ ജാഗ്രത പാലിച്ചില്ലെങ്കിൽ സംഭവിക്കുക മറ്റൊന്നാണ്. അത്തരത്തിൽ ഒരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്.....
യു.എ.ഇയിലെ ഹൃദ്രോഗികളില്‍ 70 ശതമാനവും ഹൃദയാഘാത ഭീഷണിയിലെന്ന് പഠനം പുറത്ത്. മുപ്പതിനായിരം ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനത്തിലേറെയും ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലം ഹൃദയാഘാത സാധ്യത കൂടിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി കണ്ടെത്തിയിരിക്കുകയാണ്. അബൂദബിയിലെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കും ഇംപീരിയല്‍ കോളജ് ലണ്ടന്‍ ഡയബറ്റ്സ് സെന്ററുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.
പഠനത്തില്‍ പങ്കെടുത്തവരില്‍ ശരാശരി എല്‍.ഡി.എല്‍ കൊളസ്ട്രോളിെന്റ അളവ് 140 എം.ജി/ഡി.എല്‍ ആണ്. ഹൃദ്രോഗത്തെ തടയുന്നതിന് ആവശ്യമായതിന്റെ മൂന്നിരട്ടി കൂടുതലാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ഇവ രക്തധമനിയുടെ ഭിത്തികളില്‍ തടസ്സങ്ങളുണ്ടാക്കുകയും ഇതോടെ ഹൃദയത്തിലേക്ക് രക്തപ്രവാഹം തടയപ്പെടുകയുമാണ് ചെയ്യുന്നത്. ഹൃദയാഘാതത്തെ കുറിച്ച് ചിന്തയില്ലാതെ നിരവധി ചെറുപ്പക്കാരാണ് അപകടകരമായ രീതിയില്‍ ചീത്ത കൊളസ്ട്രോള്‍ ബാധിച്ചവരായിട്ടുള്ളതെന്നും ഹൃദ്രോഗ വിദഗ്ധനായ ഡോ. ഹാനി സബൂര്‍ ചൂണ്ടിക്കാട്ടി.
കൂടാതെ ആരോഗ്യപ്രശ്നം ഒന്നുമില്ലാത്തവര്‍ക്ക് 100 എം.ജി/ഡി.എല്‍ മുതല്‍ 129 എം.ജി/ഡി.എല്‍ വരെ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ വരെ സ്വീകാര്യമാണ്. എന്നാല്‍ ഹൃദ്രോഗമോ അല്ലെങ്കില്‍ പ്രമേഹമോ പോലുള്ള ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഈ നിരക്ക് വളരെ കൂടുതലെന്നാണ് കണ്ടെത്തൽ.
അതോടൊപ്പം തന്നെ എല്‍.ഡി.എല്‍ കോളസ്ട്രോള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഹൃദയാഘാത സാധ്യത 25 ശതമാനം വര്‍ധിക്കുകയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. യു.എ.ഇയിലെ ചീത്ത കൊളസ്ട്രോള്‍ നിരക്കിലെ വര്‍ധന ഞെട്ടിക്കുന്നതും അടിയന്തരമായി കണക്കിലെടുക്കപ്പെടേണ്ടതുമാണ് എന്നതാണ്. തുടര്‍ച്ചയായ ഹൃദയാരോഗ്യ പരിശോധനകള്‍ നടത്താന്‍ ഏവരും തയാറാവണമെന്നും ഇതിലൂടെ ജീവാപായം ഒഴിവാക്കാനും യുവതലമുറയെ കൂടുതല്‍ ഉല്പാദനക്ഷമതരാക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം പ്രമേഹമാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷന്റെ കണക്ക് പ്രകാരം യു.എ.ഇയില്‍ 10 ലക്ഷം പേരാണ് പ്രമേഹബാധിതറായുള്ളത്. 12 ലക്ഷം പേര് പ്രമേഹത്തിന് മുന്നോടിയായുള്ള അവസ്ഥയിലാണ് ഉള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലായ അവസ്ഥയാണിത്. ഭക്ഷണക്രമങ്ങളിലൂടെയും മരുന്നിലൂടെയും ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ നിയന്ത്രിക്കാമെന്ന് വിദഗ്ധര്‍ വെളിപ്പെടുത്തുന്നു.
അതേസമയം കോവിഡ്19 കാലത്ത് ഗൾഫിൽ മലയാളികൾ സ്വയം ജീവനൊടുക്കുന്നതും ഹൃദയാഘാതത്തെ തുടർന്നുള്ള മരണവും വർധിച്ചിട്ടുണ്ട്. ജോലിനഷ്ടം, ശമ്പളക്കുറവ്, നാട്ടിലെ ബന്ധുക്കളുടെ രോഗം, വിയോഗം, നാട്ടിൽ നിന്ന് വിമാന സർവീസില്ലാത്തതിനാൽ, പോയാൽ തിരിച്ചുവരാനാകാത്തത് തുടങ്ങിയ പ്രശ്നങ്ങളിൽപ്പെട്ട് മാനസിക സമ്മർദമനുഭവിക്കുന്ന ഇവർക്ക് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ കൗൺസിലിങ് അടക്കമുള്ള സാന്ത്വനങ്ങൾ നൽകണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിട്ടുണ്ട്. ദിനംപ്രതി ഇത്തരം മരണങ്ങൾ തീരുന്നത് ഏവരിലും ആശങ്ക ഉണർത്തുകയാണ്.
https://www.facebook.com/Malayalivartha


























