ആശ്വാസത്തിന്റെ നാളുകളിലേക്ക് സൗദി അറേബ്യ; സൗദിയിൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചിലത് പ്രവർത്തനം അവസാനിപ്പിക്കുന്നു, കുത്തനെ കുറഞ്ഞ് രോഗികൾ, ഇനിവരുന്നത് നിർണായക ദിനങ്ങൾ

ഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നിൽ കുർത്തിച്ചുയർന്ന് സൗദി അറേബ്യ. നിർണായക നിമിഷങ്ങളിലേക്കാണ് ഇപ്പോൾ അധികൃതർ കടക്കുന്നത്. അങ്ങനെ സൗദിയിൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചിലത് പ്രവർത്തനം അവസാനിപ്പിക്കുകയാണ്. രാജ്യത്ത് കോവിഡിനെതിരെ പ്രതിരോധശേഷി നേടിയവരുടെ എണ്ണം ഉയർന്നതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. പ്രതിദിന കേസുകളിലും വൻ കുറവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.
സ്‌പെഷ്യൽ വാക്‌സിനേഷൻ സെന്ററുകളുൾപ്പെടെ 585ഓളം കേന്ദ്രങ്ങൾ വഴിയായിരുന്നു രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിൻ വിതരണം ചെയ്തുവന്നത്. ഡിസംബർ 17ന് ആരംഭിച്ച വാക്‌സിനേഷൻ പദ്ധതി വഴി ഇത് വരെ നാല് കോടി അഞ്ച് ലക്ഷത്തിലധികം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തുകഴിഞ്ഞു.
അതോടൊപ്പം തന്നെ രാജ്യത്തെ മൂന്നര കോടിയോളം വരുന്ന ജനസംഖ്യയിൽ 2 കോടി 30 ലക്ഷത്തിലധികം ആളുകൾ ആദ്യ ഡോസും, ഒരു കോടി 75 ലക്ഷത്തിലധികം ആളുകൾ രണ്ട് ഡോസും സ്വീകരിച്ച് ഇമ്മ്യൂൺ ആയവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അങ്ങനെ പ്രതിരോധ ശേഷി നേടിയ ആളുകളുടെ എണ്ണം ഉയർന്നതോടെ വാക്‌സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണവും പ്രതിദിന കേസുകളും കുത്തനെ കുറയുകയുണ്ടായി. ഇതോടെയാണ് വാക്‌സിനേഷന് പ്രത്യേകമായി തുറന്ന കേന്ദ്രങ്ങളിൽ ചിലത് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഖത്തീഫിലെ അമീർ മുഹമ്മദ് ബിൻ ഫഹദ് ആശുപത്രിയോടനുബന്ധിച്ചുള്ള വാക്‌സിനേഷൻ കേന്ദ്രമുൾപ്പെടെ ഏതാനും വാക്‌സിനേഷൻ സെന്റുകളുടുടെ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
അതേസമയം, മറ്റ് കേന്ദ്രങ്ങൾ വഴി 12 വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് നൽകുന്നത് ഇപ്പോഴും തുടരുകയാണ്. കൂടാതെ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്കും ഡയാലിസിസ് രോഗികൾക്കും കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസിന്റെ കുത്തിവെപ്പും നൽകുമെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു.
രാജ്യത്ത് അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 378 ലെത്തിയിട്ടുണ്ട്. 75 പുതിയ കേസുകളും, 64 രോഗമുക്തിയും, 6 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇത് പ്രവാസികൾക്ക് പ്രതീക്ഷ പകർന്ന് സാധാരണജീവിതത്തിലേക്ക് കടക്കുന്നതിന്റെ ശുഭപ്രതീക്ഷയാണ് നൽകുന്നത്.
https://www.facebook.com/Malayalivartha


























