സൗദിയില്‍ പ്രവാസികളെ വേണം; ഇന്ത്യക്കാർക്ക് വമ്പൻ ഡിമാൻഡ്, ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ പോയവര്‍ തിരിച്ചെത്താത്തതും പലരെയും പ്രയാസത്തിലാക്കി, കടക്കാനുള്ളത് വലിയ കടമ്പ
കൊറോണ വ്യാപനം നൽകിയ കടമ്പകൾ കടന്ന് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ ജോലി നഷ്ടപ്പെടും മാസങ്ങളോളം ശമ്പളം ലഭിക്കാതെയും മടങ്ങിയെത്തിയ പ്രവാസികൾക്ക് സൗദിയിലേക്ക് ഇതുവരെ തിരികെ എത്താൻ സാധിച്ചിട്ടില്ല. അതിന്റെ അലയടികൾ പല മേഖലകളിലും കാണുവാൻ സാധിക്കും, ശമ്പളം വർധിപ്പിച്ചിട്ടും ആരെയും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്...
ഇപ്പോഴിതാ സൗദിയില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യകത വര്‍ധിച്ചതായി റിപ്പോർട്ട്. രാജ്യത്തെ സ്‌കൂളുകള്‍ തുറന്നതോടെയാണ് ഡ്രൈവര്‍മാരുടെ ആവശ്യകത വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ പോയവര്‍ തിരിച്ചെത്താത്തതും പ്രവാസികളെ കൂടുതൽ പ്രയാസത്തിലാക്കിയിരിക്കുകയാണ്. കോവിഡ് വ്യാപകമായ സാഹചര്യത്തിലാണ് പലരും ഹൗസ് ഡ്രൈവര്‍മാരെ ദീര്‍ഘ അവധിയില്‍ നാട്ടിലേക്ക് മടക്കി അയച്ചത്. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരുന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോള്‍ ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ ഹൗസ് ഡ്രൈവര്‍മാര്‍ക്കായി പരക്കം പായുകയാണ് സ്വദേശികള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകാത്തത് കാരണം അവധിയില്‍ പോയ പലര്‍ക്കും ഇപ്പോഴും തിരിച്ചെത്താനാകുന്നില്ല.
കൂടാതെ ആഭ്യന്തരമായി സ്‌പോണ്‍സര്‍ഷിപ്പ് മാറിയെത്തുന്ന ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ് ഇപ്പോള്‍ ഏറെ ആവശ്യകാരുള്ളത്. ഇന്ത്യക്കാര്‍ക്കാണ് കൂടുതല് ഡിമാന്റ് ഉള്ളത്. ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് നേരത്തെ പതിനായിരം റിയാല്‍ വരെ ആവശ്യപ്പെട്ടിരുന്നിടത്ത് ഇപ്പോള്‍ ഇരുപതിനായിരം റിയാല്‍ വരെയാണ് റിക്രൂട്ടിംഗ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.
ഡ്രൈവര്‍മാരുടെ വേതനത്തിലും വര്‍ധനവും രേഖപ്പെടുത്തി. ആയിരത്തി ഇരുന്നൂറ് മുതല്‍ ആയിരത്തി അഞ്ഞൂറ് വരെയാണ് ഇന്ത്യക്കാര്‍ക്ക് ആവശ്യപ്പെടുന്നത്. ഇതിന് പുറമേ വാര്‍ഷിക അവധിയുള്‍പ്പെടെയുളള മറ്റു സൗകര്യങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്തായാലും പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് എങ്കിലും നേരിട്ട് എതാൻ സാധിക്കാതെ കുഴയുകയാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha


























